Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍തൃമതിയെ പ്രണയിച്ച യുവാവിനെ അടിച്ചുകൊന്നു; വീഡിയോ പ്രചരിപ്പിച്ചു, നടുക്കം

ജയ്പൂര്‍: യുവതിയെ പ്രണയിച്ചു എന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളുമാണ് അടിച്ചുകൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് നടുക്കുന്ന സംഭവം. യുവാവിനെ വടികൊണ്ടും കമ്പികൊണ്ടും അടിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ആറ് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്ന് വീഡിയോ പരിശോധിച്ച പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അതേസമയം, പ്രതികള്‍ ആരാണെന്ന് വ്യക്തമായിട്ടും പിടികൂടാത്ത പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് അവരുടെ നിലപാട്.

t

പ്രേംപുര ഗ്രാമത്തിലുള്ള ജഗദീഷ് മേഘവാള്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് മുന്നില്‍ അക്രമികള്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലെത്തിയ ആറ് പേരാണ് അക്രമം നടത്തിയത്. വീടിന് മുന്നില്‍ അവശനായ നിലയില്‍ കണ്ടെത്തിയ ജഗദീഷിന് വീട്ടുകാര്‍ വെള്ളം കൊടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ മരിച്ചു. ജഗദീഷിന്റെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു.

വളരെ ക്രൂരമായ മര്‍ദ്ദനത്തിന് ജഗദീഷ് ഇരയായിട്ടുണ്ടെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ജഗദീഷിന്റെ കഴുത്തില്‍ പ്രതികളിലൊരാള്‍ മുട്ടുകാല്‍ കുത്തിയിരുന്നു. ബാക്കിയുള്ളവര്‍ മര്‍ദ്ദിച്ച് അവശനാക്കി. മര്‍ദ്ദിക്കരുതെന്ന് പറയുന്ന ജഗദീഷിനെ പ്രതികള്‍ വീണ്ടും വീണ്ടും ദേഷ്യപ്പെട്ട് അടിക്കുകയായിരുന്നു. അല്‍പ്പനേരത്തിന് ശേഷം ജഗദീഷിന് അനങ്ങാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്നാണ് പ്രതികള്‍ ജഗദീഷിന്റെ വീടിന് മുന്നില്‍ തള്ളിയത്. വൈകാതെ തന്നെ ഇയാള്‍ മരിച്ചു.

പ്രേംപുര ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പ്രതികള്‍. വിനോദ്, മുകേഷ്, ലാല്‍ചന്ദ്, സികന്ദര്‍, ദിലീപ് രജ്പുത് എന്നിവരാണ് രണ്ടു ബൈക്കുകളില്‍ എത്തിയതെന്ന് ജഗദീഷിന്റെ പിതാവ് ബന്‍വാരിലാല്‍ മേഘവാള്‍ പറഞ്ഞു. 11 പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ വലയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ഹനുമാര്‍ഗഡ് പോലീസ് പറഞ്ഞു.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ജഗദീഷ് വീടിന് പുറത്തേക്ക് പോയതെന്ന് ബന്‍വാരിലാല്‍ പറഞ്ഞു. സൂറത്ത്ഗഡിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. പിന്നീട് തന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന് ബന്‍വാരിലാല്‍ പറയുന്നു. മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കുടുംബം പറയുന്നത്. ഇവരെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

അടുത്തകാലത്തായി രാജസ്ഥാനില്‍ അടിച്ചുകൊല്ലല്‍ പതിവ് വാര്‍ത്തയായിട്ടുണ്ട്. പശുവിന്റെ പേരിലും പ്രണയത്തിന്റെ പേരിലും അവിഹിത ബന്ധം ആരോപിച്ചുമെല്ലാം കൊലപാതകങ്ങള്‍ തുടര്‍ വാര്‍ത്തകളാകുന്നു. പ്രതികള്‍ പിടിക്കപ്പെടുന്നില്ല എന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. ചില കേസുകളില്‍ പ്രതികള്‍ പിടിക്കപ്പെട്ടാലും ഇവര്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+