ശിവന്റെ വേഷത്തില്‍ വില വര്‍ധനവിനെതിരെ യുവാവിന്റെ പ്രതിഷേധം; പിന്നെ നടന്നത്..
ഗുവഹാത്തി: അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനെതിരെ വ്യത്യസ്ത രീതിയില്‍ പ്രതിഷേധവുമായി യുവാവ്. എന്നാല്‍ പ്രതിഷേധം കഴിഞ്ഞപ്പോഴേക്കും യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. അസമിലാണ് സംഭവം.ശിവന്റെ വേഷം ധരിച്ചായിരുന്നു ബിരിഞ്ചി ബോറ എന്ന യുവാവിന്റെ പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഇയാശെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച നഗാവിലായിരുന്നു യുവാവിന്റെ പ്രതിഷേധം. പാര്‍വതിയുടെ വേഷത്തില്‍ സഹഅഭിനേത്രി പരിഷ്മിതയോടൊപ്പം ശിവന്റെ വേഷം ധരിച്ച് ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില കുതിച്ച് ഉയരുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ആരംഭിച്ചു.

തുടര്‍ന്ന് ശിവനും പാര്‍വതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും വിലവര്‍ധനവിനെതിരെയും ബിരിഞ്ചി വിമര്‍ശനം നടത്തുകയും വിലവര്‍ധനവിനെതിരായി പ്രതികരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടേയും പ്രതിഷേം കാണാന്‍ നിരവധി ആളുകളാണ് കൂടിയത്. പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ഉയ്യോ നിങ്ങള് നാലും ഞങ്ങടെ മനസ്സിലാണ് കയറിയത്.. സാള്‍ട്ട് ആന്റ് പെപ്പര്‍ ഓര്‍മയുമായി ശ്വേത മേനോന്‍
ഇതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷദ്, ബജ്രംഗ് ദള്‍ തുടങ്ങിയ മതസംഘടനകള്‍ രംഗത്തെത്തിയത്. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതായും മതത്തെ ദുരുപയോഗപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി ബിരിഞ്ചിയ്ക്കെതിരെ സംഘടനകള്‍ പരാതി നല്‍കി. ഇദ്ദേഹത്തിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നഗാവ് സദര്‍ പോലീസ് ബിരിഞ്ചിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ വിട്ടയച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications