രണ്ടാം ഇന്നിംഗ്സിന് യുവരാജ് സിംഗ്, ബിജെപിയില്‍ ചേര്‍ന്നേക്കും? ഗുര്ദാസ്പരില് മത്സരിക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗ് ബിജെപിയില്‍ ചേര്‍ന്നേക്കും. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ബിജെപിയോ യുവരാജിന്റെ കുടുംബമോ ഇക്കാര്യം തള്ളിക്കളയാന്‍ തയ്യാറായിട്ടില്ല. രണ്ട് ബിജെപി നേതാക്കളാണ് യുവരാജിനെ പാര്‍ട്ടിയിലെത്തിക്കാന്‍ വേണ്ട ചരടുവലികള്‍ നടത്തുന്നത്.
ബിജെപി പഞ്ചാബ് അധ്യക്ഷന്‍ സുനില്‍ ജക്കറും, മോദി സര്‍ക്കാരിലെ ഒരു യുവ മന്ത്രിയുമാണ് ഇതിന് പിന്നില്‍ ഉള്ളത്. യുവരാജ് സിംഗിന്റെ ഇന്നിംഗ്സിലെ രണ്ടാം ഇന്നിംഗ്സ് കൂടിയായിരിക്കും രാഷ്ട്രീയപ്രവേശനം. ഇതിന് മുമ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് യുവരാജ് മനസ്സുതുറന്നിട്ടില്ല.

അതേസമയം പാര്‍ട്ടിയില്‍ ചേരാന്‍ യുവരാജ് തയ്യാറായാല്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കും. വീണ്ടുമൊരിക്കല്‍ കൂടി ഗുര്‍ദാസ്പൂരില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് സണ്ണി ഡിയോള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപിക്കും സണ്ണിയെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് താല്പര്യമില്ല. സണ്ണിയുടെ പ്രവര്‍ത്തനം മണ്ഡലത്തില്‍ മികച്ചതായിരുന്നില്ലെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിച്ചാല്‍ തോല്‍വി ഉറപ്പാണ്. സണ്ണി മണ്ഡലം പോലും സന്ദര്ശിക്കാറില്ലായിരുന്നുവെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മണ്ഡലത്തിലെ ജനവിരുദ്ധ വികാരത്തെ മറികടക്കാന്‍ യുവരാജ് സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സാധിക്കുമെന്ന് ബിജെപിക്ക് അറിയാം.
2009 മുതല്‍ ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് വര്‍ഷം കൂടുമ്പോള്‍ വിജയിച്ച് വരുന്നതാണ് പതിവ്. സണ്ണി ഡിയോളിനെതിരെ പ്രത്യക്ഷമായി മണ്ഡലത്തില്‍ കടുത്ത ജനവികാരമുണ്ട്. 2019ല്‍ വിജയിച്ച ശേഷം മണ്ഡലത്തെ പൂര്‍ണമായും അദ്ദേഹം ഉപേക്ഷിച്ചുവെന്നാണ് വിമര്‍ശനം. പഞ്ചാബില്‍ നിന്നുള്ള ഒരു യുവ സ്ഥാനാര്‍ത്ഥിയെ കൊണ്ട് മാത്രമേ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സാധിക്കൂ എന്നാണ് ബിജെപി കരുതുന്നത്.
സണ്ണി ഡിയോള്‍ പഞ്ചാബില്‍ നിന്ന് ദൂരെയാണ് താമസിക്കുന്നതാണ്. ഇതാണ് താരത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്. ചണ്ഡീഗഡില്‍ താമസിക്കുന്ന സണ്ണി പലപ്പോഴും മണ്ഡലത്തിലെത്താറില്ല. അടുത്തിടെയാണ് യുവരാജും അമ്മ ശബ്നം സിംഗും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടത്. ഗഡ്കരി യുവരാജിന് ഒരു പുസ്തകവും സമ്മാനിച്ചിരുന്നു. പഞ്ചാബില്‍ ബിജെപിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്.
കര്‍ഷക സമരം കാരണം പഞ്ചാബി ജനതയ്ക്ക് ബിജെപിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുമുള്ള താല്പര്യം കുറഞ്ഞിരിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പഞ്ചാബിയും, അതിലുപരി രാജ്യത്തിന് വേണ്ടി ഒരുപാട് തിളങ്ങിയ ക്രിക്കറ്ററുമായ യുവരാജ് ബിജെപിയിലെത്തുന്നത് നേട്ടമായി മാറിയേക്കും. യുവരാജ് ബിജെപിയില്‍ ചേര്‍ന്നാല്‍ അത് ഹരിയാനയിലും ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല''












Click it and Unblock the Notifications