Get Updates
Get notified of breaking news, exclusive insights, and must-see stories!

സാക്കിര്‍ നായിക്കിന് ക്ലീന്‍ ചിറ്റ്, ഇന്ത്യയിലെത്തിയാലും അറസ്റ്റ് ചെയ്യില്ല!!!

മുംബൈ: വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര ഇന്റലിജന്‍സിന്റെ ക്ലീന്‍ ചിറ്റ്. സാക്കിര്‍ നായിക്ക് ഇന്ത്യയിലെത്തിയാലും അറസ്റ്റ് ചെയ്‌തേക്കില്ലെന്നാണ് ഇന്റലിജന്‍സിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കിയ ഇന്റലിജന്‍സ് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന വിവരമാണ് ലഭിക്കുന്നത്.

Read also: ഭര്‍ത്താക്കന്മാര്‍ ഫേസ്ബുക്കിന് അടിമപ്പെട്ടു, ഭാര്യമാരോട് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരിഹാരം!!!

സാക്കിര്‍ നായിക്ക് ഇന്ത്യക്ക് പുറത്ത് നടത്തിയ പ്രഭാഷണങ്ങളുടെ യൂട്യൂബ് ലിങ്ക് പരിശോധിച്ച പ്രത്യേക അന്വേഷണ സംഘത്തിനും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നതിന് പുറമേ സാക്കിര്‍ നായിക്കിനെതിരെ മറ്റ് കുറ്റങ്ങളൊന്നും ചുമത്താനില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നിരിക്കിലും സാക്കിര്‍ നായിക്കിന്റെ സഞ്ചാരം സര്‍ക്കാര്‍ നിരീക്ഷണത്തിലാണുള്ളത്.

1zakirnaik

അന്വേഷണത്തിനായി ഒരു ഇന്ത്യന്‍ ഏജന്‍സിയും തന്നെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സാക്കിര്‍ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് റദ്ദാക്കിയിരുന്നു. ധാക്ക ആക്രമണ കാരികളില്‍ രണ്ട് പേര്‍ സാക്കിറിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ആക്രമണം നടത്തിയതെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ മാധ്യമങ്ങളുടെ വിചാരണക്കിരയായ സാക്കിര്‍ നായിക്ക് ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണമുയര്‍ന്നതോടെ സാക്കിറിന്റെ പ്രഭാഷണങ്ങള്‍, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഒമ്പത് അന്വേഷണ സംഘങ്ങളെയായിരുന്നു നിയോഗിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+