പൂജ്യത്തില്‍ നിന്ന് 4 സീറ്റിലേക്ക്, തമിഴ്‌നാട്ടിലെ കേന്ദ്ര മന്ത്രി സ്ഥാനം മുരുഗന് കിട്ടിയത് ഇങ്ങനെ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഒന്നുമല്ലാതിരുന്ന ഒരു കാലം ബിജെപിക്കുണ്ടായിരുന്നു. ദ്രാവിഡ രാഷ്ട്രീയം കൊടികുത്തി വാഴുന്ന മണ്ണില്‍ ഹിന്ദുത്വ രാഷ്ട്രീയം വിളയില്ലെന്ന പലരും ഉറപ്പിച്ചിരുന്നു. എന്നാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് അതെല്ലാം മാറ്റിമറിച്ചു. പൂജ്യത്തില്‍ നിന്ന് നാല് സീറ്റിലേക്കാണ് പാര്‍ട്ടി കുതിച്ചത്. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ് ഇതിന് കളമൊരുക്കിയത്. ഒടുവില്‍ അര്‍ഹിച്ച അംഗീകാരവും മുരുഗനെ തേടിയെത്തി. കേന്ദ്ര മന്ത്രിസ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഫിഷറീസ്, ഡയറീസ് വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്തിരിക്കുകയാണ് മുരുഗന്‍. ഒരര്‍ത്ഥത്തിലും ബിജെപിക്ക് അനുകൂല സാഹചര്യമല്ല തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പോലും പ്രചാരണത്തില്‍ അവര്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും നാല് സീറ്റ് അവര്‍ക്ക് ഉയര്‍ന്നു. ഭരണം ഇല്ലാതിരുന്ന സഖ്യത്തിലായിരുന്നു ഈ നേട്ടം. 2020ല്‍ സംസ്ഥാന അധ്യക്ഷനായതോടെ മാത്രമാണ് മുരുഗന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രശസ്തനായത്.
കിട്ടിയ സ്‌പേസില്‍ മുരുഗന്‍ ശരിക്കും ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയായിരുന്നു. നാമക്കല്‍ ജില്ലയില്‍ ജനിച്ച മുരുഗന്‍ അവിടെ നിന്നാണ് രാഷ്ട്രീയ ഗോദയിലേക്ക് എത്തിയത്. 15 വര്‍ഷത്തോളം അഭിഭാഷകനായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സലായിരുന്നു മുരുഗന്‍. പിന്നീട് എസ്‌സി വിഭാഗത്തിനുള്ള ദേശീയ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു മുരുഗന്‍. എബിവിപിയിലൂടെയായിരുന്നു മുരുഗന്റെ വളര്‍ച്ച.
സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ
അതേസമയം മുരുഗന് ക്യാബിനറ്റ് പദവി ലഭിച്ചത് തമിഴ്‌നാട് ബിജെപിക്കുള്ള അംഗീകാരം കൂടിയാണ്. രണ്ട് ദശാബ്ദത്തിനിടെ ബിജെപി ആദ്യമായിട്ടാണ് തമിഴ്‌നാട്ടില്‍ ഇത്രയും സീറ്റ് നേടുന്നത്. തമിഴ്‌നാട്ടില്‍ ബിജെപി കൂടുതല്‍ കരുത്തുറ്റതാക്കാന്‍ മുരുഗന്റെ മന്ത്രിസ്ഥാനം സഹായിക്കും. സംസ്ഥാന അധ്യക്ഷനായ ശേഷം വേല്‍യാത്രയുമായി കളം നിറഞ്ഞിരുന്നു അദ്ദേഹം. ഇത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഡിഎംകെയ്‌ക്കെതിരെയായിരുന്നു പലവിധ ആരോപണങ്ങളും ഉയര്‍ത്തിയത്. സേലത്ത് നിന്ന് മത്സരിച്ച മുരുഗന്‍ പരാജയപ്പെട്ടെങ്കിലും വെറും 812 വോട്ടുകള്‍ക്കായിരുന്നു. മുന്‍ ഐപിഎഎസ് ഓഫീസറായ അണ്ണാമലൈ പുതിയ സംസ്ഥാന അധ്യക്ഷനാവുമെന്നാണ് സൂചന.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications