സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചു: കോഴിക്കോട് രോഗ ഭീഷണിയില്‍, ഞെട്ടലോടെ ജനം
ജനീവ: ലോകാരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്കിയ സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തെക്കേ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ആളിലാണ് വൈറസ് കണ്ടെത്തിയത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ പ്രവശ്യയായ ഗാന്സ്യാന് സ്വദേശിയ 34 കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഫെബ്രുവരി ആറുമുതല്‍ ഇയാള്‍ ആശുപത്രി നിരീക്ഷണത്തിലാണ്.
സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യയും രോഗ ഭീഷണിയിലാണ്. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. ഇന്ത്യയില്‍ വളരെയധികം കണ്ടു വരുന്ന ഡെങ്കി വൈറസും ഈഡിസി കൊതുകു വഴിയാണ് സിക വൈറസും പകരുന്നത്. അതിനാല്‍ തന്നെ ഇന്ത്യയും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യയിലെ വൃത്തിഹീനമായ പരിസരവും പകര്‍ച്ച വ്യാധിക്ക് ആക്കം കൂട്ടുന്നുണ്ട്.

ഇതേ സമയം കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുന്ന നാഗ്ജി ഫുട്ബോള്‍ കോഴിക്കോട് നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനായി പ്രത്യേക നിരീക്ഷണ സംഘം ഉണ്ടെങ്കിലും വലിയ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പനിയുമായി ചികിത്സ തേടുന്നവരുടെ രണ്ടാഴ്ചത്തെ യാത്രാ വിവരങ്ങള്‍ പരിശോധിക്കും. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഇത്തരം കൊതുകിന്റെ സാന്നിധ്യം ഭീഷണിയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
പ്രായമായവരില്‍ നാഡീവ്യവസ്ഥകളെ ബാധിക്കുന്ന ഗില്യന്‍ബാരി എന്ന അസുഖത്തിനും സിക വൈറസ് കാരണമാകുന്നുവെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗില്യന്‍ബാരി സിന്‍ഡ്രോം സ്ഥിരീകരിച്ചിരുന്നു. നവജാത ശിശുക്കളുടെ തലച്ചോറിനെ ബാധിക്കുന്ന സിക വൈറസിന് ഇതുവരെ വാക്സിനോ പ്രതിവിധികളോ കണ്ടെത്തിയിട്ടില്ലയെന്നത് രോഗികളെയും മറ്റുള്ളവരെയും പേടിപ്പെടുത്തുന്നുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications