Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദി ദേശീയഭാഷ, പുലിവാല് പിടിച്ച് സൊമാറ്റോ, ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍, മാപ്പുപറഞ്ഞു

ചെന്നൈ: ഹിന്ദി ദേശീയഭാഷയാണെന്ന പ്രസ്താവനയിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോ. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഒരു ഐറ്റം കുറവാണെന്ന പരാതി പറയാന്‍ കസ്റ്റമര്‍ സര്‍വീസിന്റെ സഹായം തേടിയ വികാഷ് എന്ന യുവാവിന്റെ ഒരു ട്വീറ്റാണ് പ്രശ്‌നത്തിന് തിരികൊളുത്തിയത്. കസ്റ്റമര്‍ കെയറിലെ വ്യക്തി ഹിന്ദിക്കാരനായിരുന്നു. കിട്ടാത്ത സാധനത്തിന്റെ പണം തിരികെ നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ റെസ്റ്റോറന്റുമായി സംസാരിക്കാന്‍ ശ്രമിച്ചെന്നും, തമിഴായതിനാല്‍ സംസാരിക്കാന്‍ സാധിച്ചില്ലെന്നും കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് മറുപടി നല്‍കി. ഒടുവില്‍ റീഫണ്ട് ലഭിച്ചില്ലെന്നും ഇയാള്‍ ട്വീറ്റില്‍ പറഞ്ഞു.

1

തനിക്ക് ഹിന്ദി അറിയാത്തത് കൊണ്ട് റീഫണ്ട് നല്‍കാനാവില്ലെന്ന് സൊമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞെന്നും, അവന് തമിഴ് അറിയാത്തത് കൊണ്ട് തന്നെ കള്ളനാക്കിയെന്നും, വികാഷ് ട്വീറ്റില്‍ പറഞ്ഞു. ഇതിന് പിന്നാലെ സൊമാറ്റോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. ട്വിറ്ററില്‍ റിജക്ട് സൊമാറ്റോ, ഹിന്ദി ഈസ് നോട്ട് അവര്‍ നാഷണല്‍ ലാംഗ്വേജ് എന്നിങ്ങനെ ഹാഷ്ടാഗുകളും സജീവമായിരിക്കുകയാണ്. സൊമാറ്റോയെ ബഹിഷ്‌കരിക്കണമെന്ന ക്യാമ്പയിന്‍ ശക്തമായതോടെ വിഷയത്തില്‍ മാപ്പുപറഞ്ഞ് സൊമാറ്റോ രംഗത്ത് വന്നു. തമിഴ് അറിയുന്ന ആരെങ്കിലും വന്ന് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍, നിങ്ങളുടെ അറിവിനായി, ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും, എല്ലാവരും കുറച്ച് ഹിന്ദി അറിഞ്ഞിരിക്കണമെന്നും എക്‌സിക്യൂട്ടീവ് പറഞ്ഞതാണ് പ്രശ്‌നത്തിന് പ്രധാന കാരണം.

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല എന്നാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. ഔദ്യോഗിക ഭാഷ മാത്രമാണെന്നും വിമര്‍ശകര്‍ വ്യക്തമാക്കി. പ്രശ്‌നം വഷളായതോടെ വികാഷിനോട് മാപ്പുപറഞ്ഞ സൊമാറ്റോ എക്‌സിക്യൂട്ടീവിനെ പുറത്താക്കിയതായും അറിയിച്ചു. ആ വ്യക്തിയുടെ അഭിപ്രായങ്ങള്‍ കമ്പനിയുടേതല്ലെന്നും സൊമാറ്റോ അറിയിച്ചു. സൊമാറ്റോയുടെ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍ ഇതിന് പിന്നാലെ മറുപടിയുമായി എത്തി. ഒരു വ്യക്തി നടത്തിയ അവഗണിക്കാമായിരുന്ന അബദ്ധം ദേശീയ വിഷയമായിരിക്കുകയാണ്. നമ്മുടെ സഹിഷ്ണുത ഇക്കാലത്ത് ഒരുപാട് ഉയരേണ്ടതുണ്ട്. ഇതില്‍ ആരെയാണ് പഴിക്കേണ്ടതെന്നും ദീപിന്ദര്‍ ഗോയല്‍ ചോദിച്ചു.

അതേസമയം ജീവനക്കാരനെ തിരിച്ചെടുത്തെന്ന് പിന്നാലെ തന്നെ ഗോയല്‍ അറിയിച്ചു. ഇത് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ്. ചെറിയൊരു തെറ്റിന് പിരിച്ചുവിടാനാവില്ലെന്നും ഗോയല്‍ പറഞ്ഞു. സൊമാറ്റോയുടെ ജോലിക്കാരില്‍ പലരും യുവാക്കളാണ്. അവര്‍ പാര്‍ട്ട് ടൈം ജോലിക്കായിട്ടാണ് വരുന്നത്. കോളേജുകളിലോ മറ്റോ പഠിക്കുന്നവരാണ്. ഹിന്ദി ദേശീയ ഭാഷയാണെന്ന് ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഒരു കസ്റ്റമര്‍ പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍, ഏതൊക്കെ ഭാഷയില്‍ സംസാരിക്കുമെന്ന് എക്‌സിക്യൂട്ടീവുകള്‍ പറയണം. ആ ഭാഷ തന്നെ വേണമെങ്കില്‍ ടീമില്‍ അതേ ഭാഷ സംസാരിക്കുന്ന മറ്റേതെങ്കിലും വ്യക്തിയുമായി കണക്ട് ചെയ്യണമെന്നും സൊമാറ്റോ വക്താവ് പറഞ്ഞു.

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

ഈ എക്‌സിക്യൂട്ടീവ് പറഞ്ഞ കാര്യങ്ങള്‍ കമ്പനിയുടെ വാദമില്ല. അവര്‍ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നില്ല. പക്ഷേ ഇവര്‍ കുട്ടികളാണ്. മറ്റ് ഭാഷകളില്‍ കൂടിയുള്ള സേവനം ഉടനെ ലഭ്യമാകുമെന്നും സൊമാറ്റോ അറിയിച്ചു. തമിഴ് വേര്‍ഷന്‍ ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൊമാറ്റോ അറിയിച്ചിരിക്കുന്നത്. ഇതില്‍ തമിഴ് സംസാരിക്കുന്ന എക്‌സിക്യൂട്ടീവുകളും കോയമ്പത്തൂരില്‍ സപ്പോര്‍ട്ട് സെന്ററും ഉണ്ടാവുമെന്ന് സൊമാറ്റോ അറിയിച്ചു. ഭാഷാപരമായ പരിശീലനം എല്ലാവര്‍ക്കും നല്‍കാനാണ് സൊമാറ്റോയുടെ തീരുമാനം. ഭാവിയില്‍ പ്രാദേശിക വികാരങ്ങളെ ഹനിക്കാതിരിക്കാനാണ് നീക്കം. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+