Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈഡസിന്റെ വൈറഫിന്‍ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാം, ഏഴ് ദിവസം കൊണ്ട് രോഗമുക്തി

ദില്ലി: സൈഡസ് കാഡിലയുടെ കൊവിഡ് പ്രതിരോധ മരുന്ന് വൈറഫിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ഡിസിജിഐ ആണ് അനുമതി നല്‍കിയത്. രോഗമുക്തിക്ക് കൂടുതല്‍ സാധ്യത ഈ മരുന്നിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഗുരുതര സാഹചര്യത്തില്‍ അല്ലാത്ത കേസുകളില്‍ ഈ മരുന്ന് കൂടുതല്‍ ഗുണം ചെയ്യും. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ആവശ്യമായി വരുന്ന സാഹചര്യത്തെ കുറയ്ക്കാന്‍ വൈറഫിന് സാധിക്കും. അതോടൊപ്പം രോഗമുക്തിയുടെ വേഗം വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ എല്ലാ കേസുകളിലും ഈ മരുന്ന് ഉപയോഗിക്കാനും സാധിക്കില്ല.

1

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് വൈറഫിന് കൂടി ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ 91.15 ശതമാനം രോഗികള്‍ക്കും വൈറഫിന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കൊവിഡ് നെഗറ്റീവായിട്ടുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇത് തെളിയിക്കപ്പെടുന്നത്. അതും ഏഴ് ദിവസത്തിനുള്ളിലാണ് രോഗമുക്തി നേടുന്നത്. കൊവിഡ് ബാധിച്ചതിന്റെ തുടക്കത്തില്‍ തന്നെ വൈറഫിന്‍ നല്‍കാന്‍ സാധിച്ചാല്‍ വളരെ വേഗം രോഗമുക്തി നേടുമെന്ന് സൈഡസ് പറയുന്നു. സാധാരണ കൊവിഡ് ബാധിച്ചാല്‍ കാണുന്ന സങ്കീര്‍ണതകളും വൈറഫിന്‍ കൊണ്ട് ഇല്ലാതാക്കാം.

വൈറഫിന് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ ആശുപത്രികളില്‍ നിന്ന് വാങ്ങാന്‍ സാധിക്കുമെന്നും സൈഡസ് കാഡില്ല അറിയിച്ചു. ഇന്ത്യയിലെ 25 സെന്ററുകള്‍ വൈറഫിന്‍ പരീക്ഷിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ആവശ്യകത കുറയ്ക്കാന്‍ വൈറഫിന് സാധിക്കും. നിലവില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വേണ്ടത്ര ഓക്‌സിജന്‍ രാജ്യത്ത് ഇല്ല എന്നതാണ്. ഇത് മരണനിരക്ക് കൂട്ടാന്‍ സാധ്യതയുള്ള കാര്യമാണ്. എന്നാല്‍ വൈറഫിന്റെ സാന്നിധ്യം ആ ആശങ്ക പരിഹരിക്കും. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ വൈറഫിന് സാധിക്കും. കൊവിഡ് ബാധിച്ചാല്‍ ഏറ്റവും ആശങ്കപ്പെടേണ്ടത് ഇത്തരം കാര്യങ്ങളാണ്.

Recommended Video

cmsvideo
    Doctor Trupti giladi's live goes viral

    കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

    അതേസമയം മറ്റ് വൈറല്‍ രോഗബാധകള്‍ക്കും ഈ മരുന്ന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മരുന്നുകളെ അപേക്ഷിച്ച് ഈ മരുന്നിന് വേഗത്തില്‍ രോഗമുക്തി നേടി കൊടുക്കാന്‍ സാധിക്കുന്നതാണ് വൈറഫിന് അനുമതി ലഭിക്കാന്‍ കാരണം. ശരീരത്തില്‍ ഇന്റര്‍ഫെറോണ്‍ ആല്‍ഫയുടെ കുറവ് നികത്തി മികച്ച പ്രതിരോധത്തിലേക്ക് നയിക്കാന്‍ ഈ മരുന്നിന് സാധിക്കും. അതിലൂടെയാണ് വൈറഫിന് മികച്ച പ്രതിരോധം തീര്‍ക്കുന്നത്. ശരീരം പ്രായമാകുന്നതിന് അനുസരിച്ച് ഇന്റര്‍ ഫെറോണ്‍ ആല്‍ഫ ഉല്‍പ്പാദനം കുറയും. അതോടെയാണ് ഇത്തരം രോഗങ്ങള്‍ ശരീരത്തിലേക്ക് എത്തുന്നത്. അത് മരണനിരക്കും കൂട്ടും.

    ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+