കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ 10 താരങ്ങള്‍ മുങ്ങി; ശ്രീലങ്കന്‍ ടീമിന് ഞെട്ടല്‍

Google Oneindia Malayalam News

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘത്തില്‍ നിന്ന് പത്ത് ശ്രീലങ്കക്കാരെ കാണാനില്ല. അജ്ഞാതമായ തിരോധാനമാണ് ഇവരുടേത്. ബിര്‍മിങ്ഹാമില്‍ വെച്ചാണ് ഇവരെ കാണാതായത്. ഒന്‍പത് ടീമംഗങ്ങളെയും ഒരു ടീം ഒഫീഷ്യലിനെയുമാണ് കാണാതായത്. ഇവരുടെ മത്സര ഇനം പൂര്‍ത്തിയാക്കിയ ശേഷമാണ് തിരോധാനം. ജൂഡോ താരം ചമീല തിലാനി, ഇവരുടെ മാനേജര്‍ അസല ഡി സില്‍വ, ഗുസ്തി താരം ഷനിത് ചതുരംഗ എന്നിവര്‍ ഇതില്‍ വരും. ഇവരെയാണ് ആദ്യം കാണാതായത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു ഇവരുടെ തിരോധാനം.

പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

1

ഇവരെ കാണാതായ ശേഷം ഏഴ് പേര്‍ കൂടി ഇതേ രീതിയില്‍ അപ്രത്യക്ഷതരായെന്ന് ശ്രീലങ്കന്‍ സംഘം പറയുന്നു. ഇവര്‍ ബ്രിട്ടനില്‍ തന്നെയുണ്ടെന്ന് സംശയിക്കുന്നതായി ടീം അധികൃതര്‍ പറയുന്നു. മറ്റേതെങ്കിലും ജോലിക്കായി ഇവര്‍ ശ്രമിക്കുകയാണെന്ന് കരുതുന്നുണ്ട്. ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റ് എല്ലാ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാങ്ങി വെച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കണമെന്ന ഉദ്ദശത്തോടെയാണ് ഈ നീക്കം നടത്തിയത്. എന്നാല്‍ ചിലര്‍ പാസ്‌പോര്‍ട്ട് നല്‍കിയില്ല. ക്യാമ്പ് വിട്ടുപോവുകയും ചെയ്തു.

ഇവര്‍ എങ്ങോട്ടാണ് പോയതെന്ന് മാത്രം മനസ്സിലായിട്ടില്ല. ആദ്യം രക്ഷപ്പെട്ട മൂന്ന് അംഗങ്ങളും എവിടെയാണ് ഉള്ളതെന്ന് ബ്രിട്ടീഷ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. കാരണം ആറുമാസത്തേക്കുള്ള വിസ ഇവരുടെ കൈവശമുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ട് പോലീസ് തിരിച്ചുനല്‍കി. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് സാധിക്കില്ല. പോലീസ് ഇവര്‍ എവിടെയാണ് ഉള്ളതെന്ന് ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടില്ല. ഇവരുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ചാണ് പോലീസ് ഇങ്ങനൊരു തീരുമാനമെടുത്തത്.

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

മുമ്പും അന്താരാഷ്ട്ര മത്സര വേദികളില്‍ നിന്ന് ശ്രീലങ്കന്‍ അത്‌ലറ്റുകള്‍ മുങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ശ്രീലങ്കന്‍ റെസ്ലിംഗ് കോച്ച് ടീമിനെ ഉപേക്ഷിച്ച് പോയിരുന്നു. ഒസ്ലോയില്‍ വെച്ചായിരുന്നു ഇയാളെ കാണാതായത്. ടീം ഇവിടെ ലോക ചാമ്പ്യന്‍ഷിപ്പിനായി എത്തിയതായിരുന്നു. രാജ്യത്തെ മോശം സാഹചര്യങ്ങളാണ് വിദേശത്തേക്ക് രക്ഷപ്പെടാന്‍ കായിക താരങ്ങളെ അടക്കം പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി? നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?

Recommended Video

cmsvideo
9 ജില്ലകൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോട്ട് ഇങ്ങനെ | *Weather

English summary
10 players from srilanka contingent disappear in britain, police says didnt know their whereabouts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X