പെണ്മക്കളെ പെണ്വാണിഭത്തിനയച്ചു; ഒരാളെ പീഡിപ്പിച്ചു, പിതാവിന് 10 വര്‍ഷം തടവ്
റാസല്‍ഖൈമ: 10 പെണ്മക്കളില് രണ്ടു പേരെ പെണ്വാണിഭവത്തിന് നിര്‍ബന്ധിച്ചയക്കുകയും അവരില്‍ ഇളയവളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അറബ് വംശജനായ പ്രവാസി പിതാവിന് 10 വര്‍ഷം തടവ്. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
സൗദി സ്കൂളുകളില്‍ നിന്ന് മുസ്ലിം ബ്രദര്‍ഹുഡ് അനുഭാവികളെ പിരിച്ചുവിടുന്നു
സംഭവം നടക്കുമ്പോള്‍ 18 വയസിന് താഴെയായിരുന്നു പെണ്‍കുട്ടിയുടെ പ്രായമെന്നതിനാല്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഏഴ് കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെയും 31 വയസുള്ള സഹോദരിയെയുമാണ് പ്രവാസിയായ പിതാവ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചത്. നൈറ്റ് ക്ലബില്‍ നൃത്തം ചെയ്യാനും പണത്തിനുവേണ്ടി ആവശ്യക്കാരുമായി ലൈംഗിക ബന്ധത്തിലേര്പ്പെടുവാനും പിതാവ് നിര്‍ബന്ധിച്ചുവെന്ന് റാസല്‍ഖൈമ പൊലീസിന് നല്കിയ മൊഴിയില്‍ ഇളയ പെണ്‍കുട്ടി ആരോപിച്ചു. തന്റെ താല്പര്യത്തിനെതിരായിട്ടായിരുന്നു ഇത്. എന്നാല്‍ എതിര്‍ത്തപ്പോഴൊക്കെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു.

വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. പിടിക്കപ്പെട്ടപ്പോഴൊക്കെ അസഹ്യമായി മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മാതാവിനെ പ്രസവത്തിനായി അല്‍സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രിക്ക് സമീപം കാറില്‍ വച്ച് തന്നെ ലബാല്സംഗത്തിനിരയാക്കിയതായും ഇളയ മകള്‍ പറഞ്ഞു. മൂത്തകുട്ടിയെയും നൈറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്യാനും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഇയാള്‍ നിര്‍ബന്ധിച്ചു. മറ്റുപുരുഷന്മാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പിതാവ് നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദ രേഖ കോടതിയില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം പിതാവ് നിഷേധിക്കുകയായിരുന്നു. പെണ്‍കുട്ടികളെ നിശാ ക്ലബില്‍ കൊണ്ടുവിട്ട കാര്യം സമ്മതിച്ച ഇയാള്‍, അവരുടെ ഇഷ്ടപ്രകാരമാണ് അങ്ങനെ ചെയ്തതെന്ന് കോടതിയില്‍ വാദിച്ചു. 10 പെണ്മക്കളും രണ്ട് ആണ്മക്കളും അടങ്ങിയ കുടുംബം പോറ്റാന്‍ വേറെ വഴികളില്ലാത്തതിനാലാണ് പെണ്മക്കളെ നിശാ ക്ലബില്‍ പോവാന്‍ അനുവദിച്ചതെന്നും ഇയാള്‍ പറഞ്ഞു. നൈറ്റ് ക്ലബില്‍ നൃത്തം ചെയ്താല്‍ 200 മുതല്‍ 300 ദിര്‍ഹം വരെയാണ് ഇയാള്‍ക്ക് ലഭിക്കുക. എന്നാല്‍ ഇയാളുടെ വാദങ്ങള്‍ തള്ളിയ ജഡ്ജി സാമിഹ് ശകര് 10 കൊല്ലത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications