കാണ്ഡഹാറില്‍ ചാവേറാക്രമണം, 11 മദ്രസാ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, സൈന്യത്തെ ലക്ഷ്യമിട്ടു.....
കാണ്ഡഹാറില്‍ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. സമീപകാലത്തെ ഏറ്റവും ദാരുണമായ ദുരന്തമാണിത്. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളാണ്. 16 പേര്‍ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് റൊമാനിയന്‍ സൈനികരും ഉള്‍പ്പെടും. പട്രോളിംഗ് നടത്തുന്ന റൊമാനിയന്‍ സൈനികര്‍ക്ക് ഭീകരര്‍ വാഹനോമോടിച്ച് കയറ്റുകയായിരുന്നു.

ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് കാണ്ഡഹാര്‍ മീഡിയ ഓഫീസ് ഡെപ്യൂട്ടി വക്താവ് മത്തിയുല്ല പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. നേരത്തെ സെപ്റ്റംബറില്‍ റൊമാനിയന്‍ സൈനികര്‍ക്ക് നേരേയുണ്ടായ ചാവേര്‍ ആക്രമണമുണ്ടായിരുന്നു. അതേസമയം കാബൂളില്‍ ഇരട്ട സ്ഫോടനം നാടിനെ നടുക്കി നില്‍ക്കുമ്പോഴാണ് കാണ്ഡഹാറില്‍ കുട്ടികളുടെ ജീവന് ചാവേറാക്രമണത്തില്‍ നഷ്ടമായിരിക്കുന്നത്.

നേരത്ത കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഷാഷ് ദരക്കില് ബോംബുമായെത്തിയ ഭീകരന് പൊട്ടിത്തെറിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് മറ്റൊരു സ്ഫോടനം കൂടി നടന്നത്. രണ്ടാമത്തെ ആക്രമണം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതേസമയം ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. നാറ്റോ സൈന്യം ഉള്ള പ്രദേശത്താണ് ഭീകരര്‍ സ്ഫോടനം നടത്തിയിരിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ട്. ഇത്രയും സുരക്ഷ നിറഞ്ഞ പ്രദേശത്ത് സ്ഫോടനം നടന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications