Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുമായി വഴക്കിട്ടു... മുത്തശ്ശിയോട് പരാതി പറയാന്‍ 11 കാരന്‍ സൈക്കിളുമായി സഞ്ചരിച്ചത് 130 കിലോമീറ്റര്‍!!

കുഞ്ഞുങ്ങളെ അമ്മമാര്‍ വഴക്ക് പറയുമ്പോള്‍ ചെറിയ പിണക്കങ്ങളും പരിഭവവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ കുട്ടികള്‍ ചിലപ്പോഴൊക്കെ പിണങ്ങി മാറി നില്‍ക്കാറുമുണ്ട്. എന്നാല്‍ ചൈനയില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട് എല്ലാവരേയും തെല്ലൊന്ന് അമ്പരപ്പിക്കുന്നതാണ്. അമ്മയോട് വഴക്കിട്ട് പരാതി പറയാനായി 11 വയസുകാരന്‍ യാത്ര ചെയ്തത് 130 കിലോമീറ്ററോളമാണ്.

തന്റെ മുത്തശ്ശിയോട് പരാതി പറയാന്‍ വേണ്ടി സൈക്കിളിലാണ് 11 വയസുകാരന്‍ ഇത്രയും ദൂരം യാത്ര ചെയ്തത്. ഏകദേശം 24 മണിക്കൂര്‍ സമയമെടുത്താണ് 11 കാരന്‍ യാത്ര ചെയ്തത്. തന്റെ മുത്തശ്ശിയുടെ വീട് സ്ഥിതിചെയ്യുന്ന ചൈനയിലെ പ്രവിശ്യയായ സെജിയാങ്ങിലേക്ക് ആയിരുന്നു ഈ കുട്ടിയുടെ സൈക്കിള്‍ സവാരി. എന്ന ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തളര്‍ന്ന് പോയ കുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നത്.

cycle

എക്സ്പ്രസ്വേ തുരങ്കത്തില്‍ ഒറ്റയ്ക്ക് തളര്‍ന്നിരിക്കുന്ന കുട്ടിയെ കുറിച്ച് യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്. മുത്തശ്ശിയുടെ വീട്ടിലേക്ക് ഒരു മണിക്കൂറോളം മാത്രം യാത്രയെ ആ സമയം ബാക്കിയുണ്ടായിരുന്നുള്ളൂ. റോഡിലെ അടയാളങ്ങള്‍ നോക്കിയാണ് താന്‍ യാത്ര ചെയ്തത് എന്നും വീട്ടില്‍ നിന്നും കരുതിയ റൊട്ടിയെടുത്താണ് വിശപ്പടക്കിയത് എന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

ചില കുറുക്കുവഴികളിലൂടെ സഞ്ചരിച്ചതിനാലാണ് തനിക്ക് അധികം സമയം എടുക്കേണ്ടി വന്നത് എന്നും 11 കാരന്‍ പൊലീസിനോട് പറഞ്ഞു. വഴക്കിട്ടപ്പോള്‍ അമ്മൂമ്മയോട് പരാതി പറയും എന്നും അവിടെ നേരിട്ട് പോകും എന്നും കുട്ടി പറഞ്ഞിരുന്നു എന്ന് അമ്മ പറഞ്ഞു. എന്നാല്‍ തമാശക്ക് ഭീഷണിപ്പെടുത്തിയതാകിരിക്കും എന്നാണ് താന്‍ കരുതിയത് എന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. ഇതിനിടെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. പൊലീസുകാര്‍ കുട്ടിയെ കണ്ടെത്തി എന്ന വിവരം വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളും മുത്തശ്ശിയും ചേര്‍ന്നാണ് 11 കാരനെ പൊലീസ് സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+