6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ
ലോകത്തിൽ പ്രാചീനമായ, പുരാതനമായ പല നാഗരിക അവശിഷ്‌ട മേഖലകളിൽ നിന്നും സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങൾ കണ്ടെടുത്തിട്ടുണ്ട് എന്നത് പുതിയ അറിവല്ല. പലയിടത്തും ഇതിൽ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കണ്ടെത്തലുകൾ അടങ്ങിയിട്ടുമുണ്ട്. എന്നാൽ ഏറ്റവും പഴക്കമേറിയ സ്വർണ നിധി അല്ലെങ്കിൽ അതിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയ ഒരിടമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചയാവുന്നത്.
യൂറോപ്യൻ രാജ്യമായ ബൾഗേറിയയിൽ നിന്ന് കണ്ടെത്തിയ 6500 വർഷം പഴക്കമുള്ള സ്വർണം പുരാവസ്‌തുശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കരിച്ച സ്വർണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. കരിങ്കടലിന്റെ തീരത്തുള്ള വർണ ചാൽക്കോലിത്തിക് നെക്രോപോളിസിൽ നിന്നാണ് ഈ ചരിത്രപ്രധാനമായ കണ്ടെത്തൽ.

നിരവധി ശവകുടീരങ്ങളിൽ ഒന്നിൽ നിന്ന് ലഭിച്ച അവിശ്വസനീയമാംവിധം വലിയ സ്വർണ ശേഖരമാണ് ശ്രദ്ധേയമായത്. ഈ കണ്ടെത്തൽ കേവലം ഒരുകൂട്ടം സ്വർണത്തെക്കുറിച്ചുള്ളതല്ല, മറിച്ച് ചരിത്രത്തെ തിരുത്തിയെഴുതാനും ആദ്യകാല നാഗരികതകളുടെ സമ്പത്തോടും സാമൂഹിക ഘടനയോടുമുള്ള മനോഭാവം മനസിലാക്കാനുമുള്ള അവസരം കൂടിയാണ്.
വർണയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, 1972-ൽ അപ്രതീക്ഷിതമായി കണ്ടെത്തിയ വർണ നെക്രോപോളിസ്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രാതീത പുരാവസ്‌തു കേന്ദ്രങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ബിസി. 4600-നും 4200-നും ഇടയിലുള്ള കാലഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കരിച്ച സ്വർണത്തിന്റെ ഉറവിടമാണ്.
നെക്രോപോളിസിൽ ഇതുവരെ ഏകദേശം മുന്നൂറോളം ശവകുടീരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവയിൽ നിന്നൊക്കെ സ്വർണം, ചെമ്പ് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച സങ്കീർണമായ വസ്‌തുക്കളാണ് ഇവിടെ നിന്ന് ലഭിച്ചത്. ആകെ 6 കിലോഗ്രാമിലധികം ഭാരമുള്ള 3,000-ത്തിലധികം സ്വർണാഭരണങ്ങൾ ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും സമ്പന്നവുമായ ശേഖരങ്ങളിൽ ഒന്നാണ്.
1.5 കിലോ സ്വർണം അടങ്ങിയ ശവകുടീരം
"നേതാവിന്റെ ശവകുടീരം" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്. ഇവിടെ നിന്ന് 1.5 കിലോഗ്രാമിലധികം ഭാരമുള്ള സ്വർണാഭരണങ്ങളും മറ്റ് പ്രതീകാത്മക വസ്‌തുക്കളും ലഭിച്ചിട്ടുണ്ട്. ഇത് ഒരു പ്രമുഖ വ്യക്തിയുടെ ശവകുടീരമായിരിക്കാമെന്ന് കരുതപ്പെടുന്നു. ഈ ശവകുടീരത്തിൽ അടക്കം ചെയ്‌ത വ്യക്തി സമൂഹത്തിലെ ഒരു നേതാവോ ഉന്നതനോ ആയിരിക്കാനാണ് സാധ്യത.
ഈ കാലഘട്ടത്തിൽ വലിയ സമ്പത്തും അധികാരവും ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിച്ചിരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വർണയിൽ നിന്ന് ലഭിച്ച ഈ സ്വർണ്ണാഭരണങ്ങൾ വെറും അലങ്കാര വസ്‌തുക്കളായിരുന്നില്ല, അവയ്ക്ക് കാര്യമായ സാംസ്‌കാരികവും പ്രതീകാത്മകവുമായ പ്രാധാന്യമുണ്ട്. അവയ്ക്ക് ആചാരപരമോ ആത്മീയപരമോ ആയ അർത്ഥങ്ങളുണ്ടായിരുന്നുവെന്നും ഗവേഷകർ പറയുന്നു.
ഇന്നും ഈ പ്രദേശത്തിന്റെ 70 ശതമാനം ഭാഗം ഖനനം ചെയ്യാൻ ബാക്കിയാണ്. ഇത് ഭാവിയിൽ കൂടുതൽ കണ്ടെത്തലുകൾക്കായുള്ള പ്രതീക്ഷ നൽകുന്നു. ഒരുപക്ഷേ, മനുഷ്യ വികാസത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാടുകളെ അത് കൂടുതൽ മാറ്റിയേക്കാം. 6500 വർഷം പഴക്കമുള്ള ഈ ശവകുടീരം കേവലമൊരു ചരിത്രസ്‌മാരകമല്ല, അതിലുപരി ഒരു ജനതയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. ഒപ്പം മനുഷ്യനും സ്വർണവും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ഇതിലൂടെ വ്യക്തമാവുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications