ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മകന് പിതാവിന്റെ സ്‌നേഹ സമ്മാനം: കൈയ്യിലെത്തിയത് ലക്ഷങ്ങള്‍
വാഷിംഗ്ടണ്‍: ലോട്ടറി എടുക്കുന്നതിന് ഒരു പ്രായം ഉണ്ടെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ ആ മിനിമം പ്രായത്തില്‍ തന്നെ ജീവിതം മാറി മറിയാനുള്ള ഒരു തുക ലോട്ടറിയിലൂടെ കിട്ടിയാലോ? എങ്കില്‍ ജീവിതം അടിച്ചുപൊളിക്കാം. വാഷിംഗ്ടണില്‍ അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. ജീവിതം പതിനെട്ടാം വയസ്സില്‍ മറ്റൊരു തലത്തിലേക്ക് പോയിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥിക്ക്. അതിന് കാരണമായതോ ഈ പയ്യന്റെ പഠിപ്പാണ്.
50000 യുഎസ് ഡോളറാണ് ഈ യുവാവിന് സമ്മാനമായി അടിച്ചിരിക്കുന്നത്. ഏകദേശം 41 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. പക്ഷേ ഈ സമ്മാനം തന്റെ ജീവിതത്തിലേക്ക് ഒരു സ്‌നേഹ സമ്മാനത്തിന്റെ രൂപത്തിലാണ് വന്നതെന്ന് യുവാവ് പറയുന്നു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ പിതാവ് സമ്മാനമായി തന്നതാണ് ഈ ടിക്കറ്റ് എന്ന് യുവാവ് പറയുന്നു. എന്നെ ഒന്ന് സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പിതാവ് ടിക്കറ്റ് സമ്മാനമായി തന്നത്. അതൊരിക്കലും ഇത്ര വലിയ സമ്മാനമായി മാറുമെന്ന് കരുതിയതേയില്ലെന്ന് ലാന്‍സ് വാള്‍ എന്ന യുവാവ് പറയുന്നു.

ലാന്‍സിന് വാഷിംഗ്ടണ്‍ ലോട്ടറിയുടെ ആറക്ക സ്‌ക്രാച്ച് ഓഫ് ടിക്കറ്റാണ് പിതാവ് നല്‍കിയത്. കാമാസിലെ 7 മാര്‍ക്കറ്റില്‍ നിന്നാണ് ഈ ടിക്കറ്റ് ലാന്‍സിന്റെ പിതാവ് വാങ്ങിയത്. താന്‍ ഇതിന് മുമ്പ് ലോട്ടറി എടുക്കുകയോ, സമ്മാനം ലഭിക്കുകയോ ചെയ്യാത്തയാളാണെന്ന് ലാന്‍സ് പറയുന്നു. തന്റെ സമ്പാദ്യത്തിലേക്കാണ് ഈ പണം നീക്കി വെക്കുകയെന്നും ലാന്‍സ് പറഞ്ഞു.
യുഎസ്സില്‍ വേറെയും ജേതാക്കള്‍ ഇതുപോലെയുണ്ടായിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ക്ക് സമ്മാനമടിച്ചതാണ് ഇതുപോലെ വലിയ ചര്‍ച്ചയായിരിക്കുന്നത്. മേരിലാന്‍ഡ് ലോട്ടറിയിലെ ജേതാവായ ഒരു യുവതി, ആ സമ്മാനം എങ്ങനെ നേടിയെന്നതാണ് അത്ഭുതപ്പെടുന്നത്. മുന്‍ ജേതാവായ ഒരാളുടെ തന്ത്രം അതേ പടി ഉപയോഗിച്ചാണ് ഇവര്‍ക്ക് 50000 യുഎസ് ഡോളര്‍ സമ്മാനമായി അടിച്ചിരിക്കുന്നത്.
മേരിലാന്‍ഡിലെ ഫോറസ്റ്റ് വില്ലെയില്‍ താമസിക്കുന്ന യുവതിക്കാണ് പഴയ തന്ത്രം കൊണ്ട് നല്ലൊരു തുക സമ്മാനം അടിച്ചിരിക്കുന്നത് 5, 6, 3, 8, 9 എന്നിങ്ങനെയുള്ള കോമ്പിനേഷനാണ് ഇവര്‍ ഉപയോഗിച്ചത്. ഒരു വര്‍ഷത്തോളം ഈ നമ്പറുകള്‍ തന്നെ ഉപയോഗിച്ചാണ് ഇവര്‍ സമ്മാനം നേടിയെടുത്തത്. മേരിലാന്‍ഡ് ലോട്ടറിയുടെ പിക് 5 ടിക്കറ്റാണ് ഇവര്‍ എടുത്തത്. ഇവര്‍ ടിക്കറ്റ് എടുക്കുന്നതിനായി ഈ ലോട്ടറിയില്‍ സമ്മാനം അടിച്ച നമ്പറുകളെല്ലാം പരിശോധിച്ചിരുന്നു.
ജൂണ്‍ അഞ്ചിനും 21നും ഇടയില്‍ സമ്മാനമടിച്ച നാല് പേര്‍ക്ക് 6 എന്ന നമ്പര്‍ ലോട്ടറിയിലുണ്ടായിരുന്നു. ഇതോടെ അവര്‍ 5, 6 എന്നീ നമ്പറുകള്‍ ലോട്ടറി ടിക്കറ്റില്‍ ഉണ്ടോ എന്ന് നോക്കിയാണ് വാങ്ങിയത്. ആ തീരുമാനം അവര്‍ക്ക് വമ്പന്‍ സമ്മാനം തന്നെ നേടിക്കൊടുക്കുകയും ചെയ്തു. അതുപോലെ 2 മില്യണിന്റെ പവര്‍ബോള്‍ സമ്മാനം അടിച്ച ടാമി ഗോര്‍ഡി എന്ന 56കാരിയുടെ ജീവിതവും വൈറലായിരിക്കുകയാണ്. ടൊര്‍ണാഡോ ചുഴലിക്കാറ്റ് ഇവരുടെ വീട് അടക്കം നേരത്തെ തകര്‍ത്തിരുന്നു. അതിന് ശേഷമാണ് ഇവര്‍ സമ്മാനം അടിച്ചത്. പുതിയ വീട് അവര്‍ക്ക് ഇനി നിര്‍മിക്കാനാവുമെന്ന സന്തോഷമാണ് ലോട്ടറിയടിച്ചപ്പോള്‍ പങ്കുവെച്ചത്.












Click it and Unblock the Notifications