ഭീകരതയുടെ ഉണങ്ങാത്ത മുറിവ് ... ലോകത്തെ നടുക്കിയ കൂട്ടക്കുരുതിക്ക് 21 വയസ്
ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്ന്... 2977 പേരുടെ ജീവൻ നഷ്ടപ്പെട്ട കൂട്ടക്കുരുതി. അമ്മേരിക്കയുടെ ഇരട്ടകളായിരുന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇന്ന് 21 വയസ്. 4 വിമാനങ്ങൾ ഹൈജാക്ക് ചെയ്ത അൽ ക്വയ്‌ദ ഭീകരർ നടത്തിയ ആക്രമണം ഞെട്ടലോടെയല്ലാതെ ലോക ജനതയ്ക്ക് ഇന്നും ഓർത്തെടുക്കാൻ കഴിയില്ല
2001 സെപ്റ്റംബർ 11... ആ ദിവസം തുടങ്ങുമ്പോൾ എല്ലാം ശാന്തമായിരുന്നു അമേരിക്കയിൽ. പതിവ് ദിനചര്യകളുമായി ആരംഭിച്ച ഒരു ദിവസം. എല്ലാം ഒറ്റ നിമിഷം കൊണ്ടാണ് മാറി മറിഞ്ഞത്.

സമയം രാവിലെ 8.46... .കുതിച്ചു നിങ്ങിയ വിമാനം അമേരിക്കയുടെ ഇരട്ടകളിൽ ഒന്നിലേക്ക് തുളച്ച് കയറി.വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിന് നേരെയായിരുന്നു ആക്രമണം. എന്താണ് സംഭവിക്കുന്നതെന്ന് ആ ജനതയക്ക് ആദ്യം മനസിലായില്ല. നടുക്കം മാറും മുമ്പേ 17 മിനിറ്റുകളുടെ ഇടവേളയിൽ 9.03 ന്
സൗത്ത് ടവറിലേക്ക് അടുത്ത വിമാനവും ഇടിച്ചു കയറുന്നു.
ആക്രമണം നേരിട്ട് മണിക്കൂറുകൾ മാത്രമായിരുന്നു അമേരിക്കയുടെ തല ഉയർത്തി നിന്ന ആ ഇരട്ട ഗോപുരങ്ങളുടെ ആയുസ്. 9.59 ഓടെ സൗത്ത് ടവർ നിലം പൊത്തി. 10:28 -ന് നോർത്ത് ടവറും തകർന്നടിയുന്നു. 2595 ജീവനുകൾ പൊലിഞ്ഞു. ഒപ്പം ഹൈജാക്ക് ചെയ്യപ്പെട്ട വിമാനത്തിലെ 157 പേരും മരണത്തിന് കീഴടങ്ങി.
തൊട്ടുപിന്നാലെ ഒരെണ്ണം പെന്റഗൺ ബിൽഡിങ്ങിലേക്ക്, മറ്റൊരെണ്ണം പെൻസിൽവാനിയയിലെ ഷാങ്ക്സ്വില്ലെയിൽ തകർന്നുവീണു. ആകെ മരണം 2977. കർന്നടിഞ്ഞ കോൺക്രീറ്റ് കൂമ്പാരത്തിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ ഒന്നാന്നായി പുറത്തേക്കെടുക്കുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരണിയിച്ചു.
ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ വിലയിരുത്തുന്നത്. അമേരിക്കക്കാരെ കൂടാതെ77 രാജ്യങ്ങളിൽ നിന്നുള്ളവരും ആക്രമണത്തിൽ ജീവൻ പൊലിഞ്ഞു.
അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയ 19 അൽഖ്വയ്ദാ ഭീകരർ നാല് സംഘങ്ങളായി തിരിഞ്ഞാണ് വിമാനങ്ങൾ റാഞ്ചിയത് എന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് അമേരിക്കയുടെ തിരിച്ചടിയാണ് ലോകം കണ്ടെത് പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷിന്റെ നിർദേശപ്രകാരം ഒരുമാസം തികയും മുൻപ് ഒക്ടോബറിൽ അമേരിക്കൻ സൈന്യം അഫ്ഗാനിലെത്തി.ഡിസംബറിൽ താലിബാൻ ഭരണം വീണു. 2011ൽ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം വധിച്ചു.
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ












Click it and Unblock the Notifications