സൂയസ് കനാലില്‍ കുടുങ്ങി എവര്‍ ഗ്രീന്‍ കപ്പല്‍, 25 അംഗങ്ങളും ഇന്ത്യക്കാര്‍, എല്ലാവരും സുരക്ഷിതര്‍
ദില്ലി: സൂയസ് കനാലില്‍ കുടുങ്ങി കിടക്കുന്ന എവര്‍ഗ്രീന്‍ കണ്ടെയിനര്‍ഷിപ്പിലെ മൊത്തം അംഗങ്ങളും ഇന്ത്യക്കാര്‍. ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ ജലപാതയാണ് ഇത്. വലിയ വാര്‍ത്തയായിരുന്നു ഈ കപ്പല്‍ ഇവിടെ കുടുങ്ങി കിടക്കുന്നത്. കപ്പലില്‍ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണ്. ഇക്കാര്യം കണ്ടെയിനര്‍ മാനേജിംഗ് ചുമതലയുള്ളവര്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ കൂടെ ഈജിപ്ഷ്യന്‍ കനാല്‍ അതോറിറ്റിയുടെ രണ്ട് പൈലറ്റുമാരുമുണ്ട്. ചൊവ്വാഴ്ച്ച വൈകീട്ട് 7.45നാണ് കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി പോയത്.

സൂയസ് കനാലില്‍ ഈ കപ്പല്‍ കുടുങ്ങി പോയതോടെ ചരക്ക് ഗതാഗതത്തിന് നിര്‍ണായകമായ കിഴക്ക്-പടിഞ്ഞാറന്‍ ജലപാതയിലെ ഗതാഗതം തടസ്സപ്പെട്ടതായി വ്യക്തമായിരുന്നു. ഇവിടെ ഗതാഗതം കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. ജപ്പാനില്‍ ലിസ്റ്റ് ചെയ്തിരുന്നു പനാമ ഫ്‌ളാഗ് കണ്ടെയ്‌നറാണിത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് കപ്പലിന്റെ ദിശ മാറി ഇവിടെ കുടുങ്ങി പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം കപ്പലിലുള്ള എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഉടമ ഷോയി കിസന്‍ കെയ്ഷ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, പക്ഷേ അതീവ ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നൂറ്റമ്പതോളം കപ്പലുകളാണ് സൂയസ് കനാലിലൂടെ കടന്നുപോകാന്‍ കാത്തിരിക്കുന്നത്. ഇതുവഴി ചരക്ക് ഗതാഗതം ആഗോള വിപണിക്ക് തന്നെ വളരെ അത്യാവശ്യമാണ്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം സൂയസ് കനാല്‍ വഴിയാണ് കടന്നുപോകുന്നത്. മെഡിറ്ററേനിയന്‍ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ഇടമാണ് സൂയസ് കനാല്‍. ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും ഹ്രസ്വമായ സമുദ്ര പാതയാണ് ഇത്. ഇവിടെ ഗതാഗതം പുനസ്ഥാപിക്കാന് സമയമെടുക്കുമെന്നാണ് സൂചന. കപ്പല്‍ ഓപ്പറേറ്റര്‍മാര്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്നാണ് സൂചന. പ്രതീക്ഷാ മുനമ്പ് വഴി ചുറ്റി പോകേണ്ടി വരും. ഈ പാത വഴി പോകുമ്പോള്‍ രണ്ടാഴ്ച്ച കൂടുതലായി യാത്ര ചെയ്യേണ്ടി വരും.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം
അതേസമയം എത്ര വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് കമ്പനിക്കും പറയാനാവുന്നില്ല. ആഴ്ച്ചകള്‍ എടുക്കുമെന്നാണ് സൂചന. എവര്‍ഗ്രീന്‍ കപ്പല്‍ ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ ചരക്കുകള്‍ എത്തിക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ്. കപ്പലിന്റെ ഉടമ സംഭവത്തില്‍ എല്ലാവരോടും ക്ഷമ ചോദിച്ചിട്ടുണ്ട്.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications