ഫിലിപ്പൈൻസ് വിമാനപകടത്തിൽ 29 മരണം: 40 പേർ ചികിത്സയിൽ, അപകടത്തിൽപ്പെട്ടത് വ്യോമസേനാ വിമാനം ..
മനില: ഫിലിപ്പൈൻസിൽ വ്യോമസേനാ തകർന്നുവീണ് 29 മരണം. പരിക്കേറ്റ 40 പേരെയും സമീപത്തുള്ള 11 ഇൻഫന്ററി ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സൈനിക മേധാവി സിലിറ്റോ സോബെജാനയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 92 വ്യോമസേനാ ഉദ്യോഗസ്ഥരുമായി പോയ സി 130 ഹെർക്കുലീസ് എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട വിമാനത്തിൽ 92 പേരാണ് ഉണ്ടായിരുന്നതെന്ന് ഫിലിപ്പൈൻസ് പ്രതിരോധ മന്ത്രി ഡെഫ് ലിൻ ലോറെൻസ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച 29 പേരുടെയും മൃതദേഹവും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്ന് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരിൽ കൂടുതൽ പേരും സൈനികരാണ്.

സുലു പ്രവിശ്യയിലെ ജോളോ ദ്വീപിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് പ്രതിരോധമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേ അപകമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ച് വരികയാണ്. കഗയാൻ ഡി ഒറോ നഗരത്തിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. മുസ്ലിം പ്രവിശ്യയായ സുലുവിലെ അബു സയ്യാഫ് തീവ്രവാദികളുമായി ദശാബ്ദങ്ങളായി സർക്കാർ സേനകൾ പോരാട്ടം തുടർന്നുവരുന്നതിനിടെയാണ് ഈ പ്രദേശത്ത് വെച്ച് വിമാനം തകർന്നുവീഴുന്നത്. മരങ്ങൾക്കിടയിൽ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
സംഭവം ദൌർഭാഗ്യകരമാണെന്ന് സൊബേജ പ്രതികരിച്ചു. റൺവേ കാണാതായെങ്കിലും വീണ്ടും റൺവേ കണ്ടതിന് പിന്നാലെയാണ് വിമാനം തകർന്നുവീണിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽപ്പെട്ട 40 ഓളം പേരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video
വിമാനം അപകടത്തിൽപ്പെടാനുള്ള കാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും ലഫ്. കേണൽ മെയ്നാർഡ് മാരിയാനോയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് യഷിക ആനന്ദ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications