• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്യൂസെഡ് ഇന്ന് രാത്രി ഭൂമിയിലേക്ക്.... വരുന്നത് മൂന്നാം ഛിന്നഗ്രഹം, ഭീഷണി സമ്മതിച്ച് നാസ!!

cmsvideo
  ഭൂമിക്കു നേരേ പാഞ്ഞടുത്ത് മൂന്നാം ഛിന്നഗ്രഹം

  വാഷിംഗ്ടണ്‍: ഛിന്നഗ്രഹങ്ങള്‍ ഭീഷണിയല്ലെന്ന വാദത്തിലാണ് നാസ. എന്നാല്‍ ഒടുവില്‍ ശാസ്ത്രജ്ഞര്‍മാര്‍ തന്നെ ഇത് മാറ്റി പറയുന്ന ഘട്ടത്തിലാണ്. നാളെ പുതിയൊരു ഛിന്നഗ്രഹം, കടുത്ത ഭീഷണിയുള്ള വിഭാഗത്തില്‍പ്പെടുന്നവ ഭൂമിയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരീബിയന്‍ മേഖലയില്‍ ഒരു ഛിന്നഗ്രഹം തകര്‍ന്ന് വീണിരുന്നു. നാസയെ ഏറ്റവും ഞെട്ടിച്ച കാര്യമാണിത്.

  യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്ന് ഛിന്നഗ്രഹ ഭീഷണി അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നാസ നടത്തുന്നതിനിടെയാണ് ഇത് സംഭവിച്ചത്. വലിപ്പം കുറഞ്ഞ ഛിന്നഗ്രഹം ഭീഷണിയല്ലെന്ന് കരുതിയാണ് നാസ അവഗണിക്കുന്നത്. എന്നാല്‍ കരീബിയന്‍ മേഖലയില്‍ പതിച്ച ഛിന്നഗ്രഹത്തെ കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന നാസയുടെ റിപ്പോര്‍ട്ടുകളാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്.

  മൂന്നാം ഛിന്നഗ്രഹം

  മൂന്നാം ഛിന്നഗ്രഹം

  മൂന്ന് ഛിന്നഗ്രഹങ്ങളാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഭൂമിക്ക് ഭീഷണിയായി എത്തുന്നത്. ഇതില്‍ രണ്ടെണ്ണം ഭീഷണിയില്ലാതെ കടന്നുപോയി. ഇനി വരാനുള്ളത്. ക്യൂസെഡ് എന്ന മൂന്നാമനാണ്. ചങ്കിടിപ്പേറ്റുന്ന വരവാണ് ക്യൂസെഡിനുള്ളത്. മണിക്കൂറില്‍ 9700 മൈല്‍ എന്ന വേഗത്തിലാണ് വരവ്. 118 അടി നീളം ഈ ഛിന്നഗ്രഹത്തിനുണ്ട്. ഇത് ഏറ്റവും വലുതല്ലെങ്കിലും ദിശാവ്യതിയാനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.

  ആദ്യത്തെ രണ്ടെണ്ണം

  ആദ്യത്തെ രണ്ടെണ്ണം

  ജിടി3 എന്ന ഛിന്നഗ്രഹമാണ് അതിവേഗത്തിലേക്ക് ഭൂമിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. മണിക്കൂറില്‍ 30500 മൈല്‍ എന്ന വേഗത്തിലായിരുന്നു കുതിപ്പ്. 1247 അടി നീളമാണ് ഇതിനുണ്ടായിരുന്നത്. പാരീസിലെ ഐഫല്‍ ടവറിനേക്കാളും വലിപ്പമുണ്ടായിരുന്നു. സെപ്റ്റംബര്‍ ആറിന് രാത്രി 12.21നാണ് ഇത് ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന രീതിയില്‍ കടന്നുപോയത്. ആര്‍എ എന്ന 164 അടിയുള്ള ഛിന്നഗ്രഹമാണ് പിന്നാലെ എത്തിയത്. മണിക്കൂറില്‍ 12700 മൈല്‍ വേഗത്തിലായിരുന്നു ഇതിന്റെ വരവ്.സെപ്റ്റബര്‍ ഏഴിന് ഇത് ഭൂമിയെ കടന്നുപോയി.

  വരവ് ഇങ്ങനെ

  വരവ് ഇങ്ങനെ

  മൂന്നാം ഛിന്നഗ്രഹമാണ് ക്യൂസെഡ് ബ്രിട്ടീഷ് സമയം പുലര്‍ച്ചെ 4.12നാണ് ഭൂമിയുടെ ഭ്രമണപഥത്തിലെത്തുക. അതേസമയം ഛിന്നഗ്രഹത്തിന്റെ അച്ചുതണ്ട വീതിയേറിയത് കൊണ്ട് സൂര്യനും ഭൂമിക്കും ചുറ്റും ഇത് ഭ്രമണം ചെയ്യും. ഭൂമിയുമായി അപകടകരമായ രീതിയില്‍ അടുത്ത് വരാനുള്ള സാധ്യതയും കുറവാണ്. നിലവില്‍ ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാന്‍ നാസയുടെ സാങ്കേതികവിദ്യയുടെ മികവ് ശക്തമല്ല. അതുകൊണ്ട് കൂട്ടിയിടി ഉണ്ടായാല്‍ ഭൂമിയിലെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അടക്കം ഇത് തകര്‍ത്തെറിയും. മനുഷ്യവംശം തന്നെ ഇല്ലാതാവും.

  വൈകാതെ ഇടിക്കും

  വൈകാതെ ഇടിക്കും

  നാസയിലെ സീനിയര്‍ റിസര്‍ച്ചറായ ഗ്രെഗ് ലിയനാര്‍ഡ് പറയുന്നത്, ഭൂമിയെ ഛിന്നഗ്രഹം ഇടിച്ചിരിക്കുമെന്നാണ്. നേരത്തെ നാസ പറഞ്ഞതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ കാര്യമാണിത്. നാസ ഇഎസ്എയുമായി ചേര്‍ന്ന് നടത്തുന്ന മിഷനടക്കമുള്ള വിജയകരമായിട്ടില്ലെങ്കില്‍ ഭയപ്പെടേണ്ട കാര്യങ്ങള്‍ സംഭവിക്കുമെന്നും ലിയനാര്‍ഡ് പറയുന്നു. ഓരോ വര്‍ഷവും ചുരുങ്ങിയത് കാറിന്റെ വലിപ്പമുള്ള ഛിന്നഗ്രങ്ങളെങ്കിലും ഭൂമിയിലേക്ക് എത്തുന്നുണ്ടെന്നാണ്. അതേസമയം തുടര്‍ച്ചയായി ഛിന്നഗ്രഹങ്ങളുടെ പാത മാറുന്നത് നാസയ്ക്ക് കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

  കണ്ടെത്തല്‍ ഇങ്ങനെ

  കണ്ടെത്തല്‍ ഇങ്ങനെ

  നൂറ് വര്‍ഷം മുമ്പ് ചൊവ്വയില്‍ നിന്നുള്ള പാറകഷ്ണം ഈജിപ്തിലെ നൈല്‍ ഡെല്‍റ്റയില്‍ പതിച്ചെന്നാണ് മറ്റൊരു കണ്ടെത്തല്‍. നേരത്തെ ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന് ഇതിലൂടെ കണ്ടെത്തിയെന്നാണ് വാദം. ചൊവ്വയില്‍ ഛിന്നഗ്രഹം പതിച്ചതിനെ തുടര്‍ന്നാണ് ഐസ് പാളികള്‍ തകര്‍ന്നു പോയത്. ഇതിനെ തുടര്‍ന്ന് വെള്ളം പുറത്തേക്ക് ചാലുകളിലൂടെ ഒഴുകാന്‍ തുടങ്ങിയെന്നാണ് കണ്ടെത്തല്‍. 633 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരമൊരു ഛിന്നഗ്രഹം ചൊവ്വയില്‍ പതിച്ചതെന്നാണ് കണ്ടെത്തല്‍.

  ചാന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗിന് പിഴച്ചത് ഡീബൂസ്റ്റിംഗില്‍, അവസാന രണ്ട് ഘട്ടത്തിലെ നിര്‍ഭാഗ്യം!!

  English summary
  3 asteroids to zip past earth this weekend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X