Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയുടെ പ്രതലത്തില്‍ 300 കിലോമീറ്ററോളം വിള്ളല്‍; തുര്‍ക്കി ഭൂകമ്പത്തിന് പിന്നാലെ സംഭവിച്ചത്

മെഡിറ്ററേനിയന്‍ സമുദ്രം മുതല്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ മുനമ്പ് വരെ നീളുന്നതാണ് ഈ വിള്ളല്‍. ഈ മേഖലയില്‍ ഭൂകമ്പം സംഭവിക്കുന്നതിന് മുമ്പും അതിന് ശേഷവുമുള്ള ചിത്രങ്ങള്‍ കോമറ്റ് പകര്‍ത്തിയിരുന്നു.

turkey earth quake

ഇസ്താബൂള്‍: തുര്‍ക്കിയിലെ അതിശക്തമായ ഭൂകമ്പത്തിന് ഭൂമിയുടെ ക്രസ്റ്റ് അഥവാ പ്രതലത്തില്‍ വലിയ മാറ്റങ്ങള്‍. ഇതുവരെ കാണാത്ത തരത്തിലുള്ള കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂകമ്പവും, തുടര്‍ ചലനങ്ങളുമെല്ലാം ഭൂമിയെ ഇളക്കിമറിച്ചുവെന്നാണ് ഇതിലൂടെ തെളിയുന്നത്. പ്രകൃതി ദുരന്തത്തിന് പിന്നാലെ ഭൂമിക്ക് ചില പ്രശ്‌നങ്ങളുണ്ടാവുമോ എന്ന സംശയം ബാക്കിയാണ്.

ബ്രിട്ടന്റെ സെന്റര്‍ ഫോര്‍ ദ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് മോഡലിംഗ് ഓഫ് എര്‍ത്ത് ക്വെയ്ക്ക്‌സാണ് പുതിയ മാറ്റങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വലിയൊരു വിള്ളലാണ് ഭൂമിയുടെ പ്രതലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 300 കിലോമീറ്റര്‍ നീളത്തിലുള്ള ഭീമാകാരനായ വിള്ളലാണിത്.

കിലോമീറ്ററുകള്‍ നീളുന്ന വിള്ളല്‍

കിലോമീറ്ററുകള്‍ നീളുന്ന വിള്ളല്‍

image credit: comet

മെഡിറ്ററേനിയന്‍ സമുദ്രം മുതല്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ മുനമ്പ് വരെ നീളുന്നതാണ് ഈ വിള്ളല്‍. ഈ മേഖലയില്‍ ഭൂകമ്പം സംഭവിക്കുന്നതിന് മുമ്പും അതിന് ശേഷവുമുള്ള ചിത്രങ്ങള്‍ കോമറ്റ് പകര്‍ത്തിയിരുന്നു. തുര്‍ക്കിയിലെയും സിറിയയിലെയും മേഖലകളിലായിട്ടാണ് ഈ വിള്ളലുള്ളത്. ഈ അത്യുഗ്ര ഭൂകമ്പവും തുടര്‍ ചലനങ്ങളും ഭൂമിയില്‍ വലിയ ആഘാതമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

അതിതീവ്രമായ ഭൂകമ്പം

അതിതീവ്രമായ ഭൂകമ്പം

ഈ ഭൂകമ്പത്തെ തുടര്‍ന്നുള്ള കടുത്ത നാശനഷ്ടങ്ങളും ഈ വിള്ളലുമായി ഒരു താരതമ്യം തന്നെ കോമറ്റ് നടത്തിയിട്ടുണ്ട് എത്ര തീവ്രമായിരുന്നു ഈ ഭൂകമ്പമെന്നാണ് വിലയിരുത്തല്‍. ഭൂമിയില്‍ ഇത്തരമൊരു ദീര്‍ഘമായ വിള്ളലുകള്‍ കാണുന്നത് അടുത്ത ദുരന്ത സൂചകമാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.അതേസമയം ഇവ ഭൂകമ്പത്തിന്റെ ആഘാതത്തെ കാണിച്ചുതരുന്നതാണെന്ന് കോമറ്റ് പറയുന്നു.

ഒന്‍പത് മണിക്കൂറിനുള്ളില്‍ രൂപപ്പെട്ടത്

ഒന്‍പത് മണിക്കൂറിനുള്ളില്‍ രൂപപ്പെട്ടത്

ഭൂകമ്പത്തെ തുടര്‍ന്ന് രണ്ട് വലിയ ദീര്‍ഘദൂരമുള്ള വിള്ളലുകളിലൊന്നാണിത്. ഇതിലൊന്ന് 125 കിലോമീറ്റര്‍ ദൂരത്തിലുള്ളതാണ്. ഇത് ഭൂകമ്പമുണ്ടായി. ഒന്‍പത് മണിക്കൂറിനുള്ളില്‍ രൂപപ്പെട്ടതാണ്. രണ്ടാമത്തെ കുലുക്കം തുര്‍ക്കി-സിറിയ മേഖലയില്‍ ഉണ്ടായപ്പോഴാണ് വിള്ളല്‍ രൂപപ്പെട്ടതെന്ന് കോമറ്റ് പറയുന്നു. ആദ്യത്തെ ഭൂകമ്പം തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.17നാണ് ഉണ്ടായത്. ഈ ഭൂകമ്പത്തിന്റെ വ്യാപ്തി അതിഭീകരമാണെന്ന് കോമറ്റ് പറയുന്നു.

ഫോള്‍ട്ട് ലൈനിലുണ്ടാവുന്ന പ്രതിഭാസം

ഫോള്‍ട്ട് ലൈനിലുണ്ടാവുന്ന പ്രതിഭാസം

5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

ഭൂകമ്പം എത്രത്തോളം വലുതാവുന്നോ അത്രത്തോളം ഇതിന്റെ ആഘാതവും ഭീകരമായിരിക്കുമെന്ന് കോമറ്റ് പറയുന്നു. ഭൂമിയുടെ ഫോള്‍ട്ട് ലൈന്‍ അഥവാ പ്രതലത്തിലുണ്ടാവുന്ന ഈ രേഖയിലെ വിള്ളലാണ് ഭൂകമ്പത്തിന് കാരണമാകുന്നത്. ഈ മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രകമ്പനങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അതും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പല തവണ തവണ തുടര്‍ ചലനങ്ങളുണ്ടായത്. ഇത് ഒട്ടും സംഭവിക്കാത്ത കാര്യമാണ്.

തുടര്‍ ചലനങ്ങള്‍ സര്‍വവും തകര്‍ത്തു

തുടര്‍ ചലനങ്ങള്‍ സര്‍വവും തകര്‍ത്തു

തീര്‍ത്തും അപ്രതീക്ഷിതവും അജ്ഞാതവുമായിരുന്നു ഈ തുടര്‍ ചലനങ്ങളെന്ന് കോമറ്റ് പറയുന്നു. ആദ്യത്തെ ഭൂകമ്പത്തേക്കാള്‍ പിന്നീടുണ്ടായ പ്രകമ്പനങ്ങളാണ് നാശനഷ്ടമുണ്ടാക്കിയത്. ഇതിലൊരു തുടര്‍ ചലനം 7.5 തീവ്രത രേഖപ്പെടുത്തിയതാണ്. സിറിയയില്‍ 53 ലക്ഷം ആളളുകള്‍ ഭവനരഹിതരായിരിക്കുകയാണെന്ന് യുഎന്‍ പറയുന്നു. ഇവര്‍ ടെന്റുകളിലാണ് താമസിക്കുന്നത്. ഒന്‍പത് ലക്ഷത്തോളം ആളുകള്‍ ഭക്ഷണമില്ലാതെ ഇരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+