7000 ആഡംബര കാറുകള്‍ സ്വന്തം, താമസം 1700 മുറിയുള്ള കൊട്ടാരത്തില്‍; ആരാണ് ബ്രൂണൈ സുല്‍ത്താന്‍?
ബാന്ധര്‍ സെരി ഭഗവാന്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രൂണൈയിലെത്തും. സുല്‍ത്താന്‍ ഹസ്സനാല്‍ ബോല്ക്കിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ബ്രൂണൈയിലെത്തുന്നത്. ദീര്‍ഘകാലമായി ഭരിക്കുന്ന രാജാവാണ് അദ്ദേഹം. പക്ഷേ വെറുമൊരു ഭരണാധികാരി മാത്രമാണോ അദ്ദേഹം. വലിയ സമ്പത്തും അതുപോലെ ആഡംബര ജീവിതശൈലിയും പിന്തുടരുന്നയാളാണ് ഹസന്നല് ബോല്‍ക്കിയ.
ലോകത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരവും ബോല്ക്കിയക്കുണ്ട്. അഞ്ച് ബില്യണ്‍ മൂല്യം വരുന്ന കാറുകളാണ് അദ്ദേഹത്തിനുള്ളത്. അതില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ ആഡംബരം എത്രത്തോളമുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.

ഹസ്സനല്‍ ബോല്‍ക്കിയക്ക് മുപ്പത് ബില്യണാണ് ആസ്തി, ബ്രൂണൈയുടെ എണ്ണ-വാതക ശേഖരത്തില്‍ നിന്നാണ് പ്രധാനമായും ഈ ധനം ലഭിക്കുന്നത്. അതുകൊണ്ടാണ് രാജകീയ ജീവിതം ബോല്‍ക്കിയ നയിക്കുന്നത്. ഏഴായിരം ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഈ കാര്‍ ശേഖരത്തില്‍ 600ഓളം റോള്‍സ് റോയ്സ് കാറുകളുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറുകളിലൊന്നാണ് റോള്‍സ് റോയ്സ് കാറുകള്‍. ഇതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡ് അടക്കം ബോല്‍ക്കിയക്ക് സ്വന്തമാണ്. 450 ഫെരാരികളും, 380 ബെന്റ്ലി കാറുകളും ഇതിലുണ്ട്. പോര്‍ഷെകള്‍, ലമ്പോര്ഗിനികള്, മേയ്ബാച്ചുകള്, ജാഗ്വറുകള്‍, ബിഎംഡബ്ല്യുകള്, മക്ലാരനുകള്‍ എന്നിവയെല്ലാം ഈ ശേഖരത്തില്‍ ഇഷ്ടം പോലെയുണ്ട്.
അതേസമയം ഹസ്സനല്‍ ബോല്ക്കിയയുടെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാഹനം ബെന്റ്ലി ഡോമിനേറ്റര്‍ എസ്യുവിയാണ്. ഇതിന്റെ വില കേട്ടാല്‍ ആരും ഞെട്ടും. 80 മില്യണ്‍ യുഎസ് ഡോളറാണ് വില. പോര്‍ഷെ 911 ഹൊറൈസണ്‍ ബ്ലൂ പെയിന്റും, എക്സ്88 പവര്‍ പാക്കേജുമുണ്ട്. 24 ക്യാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച റോള്‍സ് റോയ്സ് സില്‍വര്‍ സ്പര് 2, എന്നീ കാറും ഈ ശേഖരത്തിലുണ്ട്.
ഏറ്റവും വിലയേറിയ കാറുകളില്‍ ഒരു പ്രത്യേക തരം റോള്‍സ് റോയ്സാണ് ഉള്ളത്. ഇതിന് ഓപ്പണ്‍ റൂഫാണ് ഉള്ളത്. സ്വര്‍ണത്തില്‍ ഡിസൈന്‍ ചെയ്ത കുടയാണ് ഇതിലുള്ളത്. സ്വര്‍ണം പൂശിയ റോള്‍സ് റോയ്സ് മകളും രാജകുമാരിയുമായ മജീദിദിയുടെ വിവാഹ സമയത്ത് നല്‍കിയിരുന്നു.
ഇസ്താന നൂറുല്‍ ഇമാന് പാലസിലാണ് സുല്‍ത്താന്‍ താമസിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ വാസയോഗ്യമായ കൊട്ടാരമായി കാണുന്നത് ഈ പാലസിനെയാണ്. അതിന്റെ ഗിന്നസ് റെക്കോര്‍ഡുമുണ്ട്. രണ്ട് മില്യണ്‍ സ്ക്വയര്‍ ഫീറ്റിലായിട്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണമാണ് ഇവയില്‍ പതിപ്പിച്ചിരിക്കുന്നത്.
അഞ്ച് നീന്തല്‍ കുളങ്ങളാണ് ഈ പാലസില്‍ ഉള്ളത്. 1700 ബെഡ്റൂമുകള്‍, 257 ബാത്റൂമുകള്‍, 110 ഗ്യാരേജുകള്‍, എന്നിവയുമുണ്ട്. സുല്‍ത്താന്‍ വേണ്ടി ഒരു മൃഗശാലയും ഇവിടെയുണ്ട്. ഇതില്‍ മുപ്പത് ബംഗാളി കടുവകളുമുണ്ട്. നിരവധി പക്ഷികളുമുണ്ട്. ബോയിങ് 747 വിമാനവും അദ്ദേഹത്തിനുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications