Get Updates
Get notified of breaking news, exclusive insights, and must-see stories!

58കാരനെ തേടിയെത്തിയത് മഹാഭാഗ്യം; ഒന്നുകിൽ 4 കോടി അല്ലെങ്കിൽ വർഷന്തോറും 25 ലക്ഷം

58ാം വയസ്സിലാണ് ഈ മനുഷ്യനെ തേടി ഭാഗ്യം വന്നെത്തിയത്. സംഭവം ലോട്ടറി അടിച്ചതാണ്. വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും ഇതുവരെ സമ്മാനം ഒന്നും അടിക്കാത്തവർ ഇദ്ദേഹത്തിന്റെ കഥകേട്ടാൽ അസൂയപ്പെടും ഉറപ്പാണ്. സംഭവം വിശദമായി അറിഞ്ഞാലോ.

ഒന്റാറിയോയിലെ ഒഷാവയിൽ താമസിക്കുന്ന റോൾഫ് ബാലെന്റൈർ എന്ന ആൾക്കാണ് നാല് കോടിയിലേറെ സമ്മാനമായി ലഭിച്ചത്. രണ്ട് ഓപ്ഷനുകളാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.

loto

ഒന്നുകിൽ നാല് കോടി ഒറ്റത്തവണയായി സ്വന്തമാക്കാം, അല്ലെങ്കിൽ വർഷന്തോറും ആ ജീവനാന്തകാലം വരെ ഇരുപത് ലക്ഷം രൂപ വീതം നേടാം. നാല് കോടി ഒരുമിച്ച് സ്വീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.

25 കോടി സമ്മാനമടിച്ച ലോട്ടറി ബാറിൽ മറന്നുവെച്ചു! കിട്ടില്ലെന്ന് കരുതി...ഒടുവിൽ വൻ ട്വിസ്റ്റ്
റോൾഫ് സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല. എന്നാൽ അന്ന് എന്തോ ലോട്ടറി എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അച്ഛനേയും അമ്മയേയും വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോഴായിരുന്നു ലോട്ടറി അടിച്ച വിവരം ഇദ്ദേഹം അറിഞ്ഞത്.

തനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല എന്നാണ് റോൾഫ് പറഞ്ഞത്. എന്തായാലും നല്ല സമയത്താണ് ലോട്ടറി അടിച്ചതെന്നും താൻ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി കുറച്ച് പണം ഉപയോഗിക്കുമെന്നും ബാക്കി പഠനത്തിന് വേണ്ടി ഉപയോഗിക്കുമെന്നും റോൾഫ് പറഞ്ഞു.

അതേസമയം, ബാറിൽ മറന്നുവെച്ച ലോട്ടറിക്ക് ഒരാൾക്ക് 25 കോടി സമ്മാനം അടിച്ചിരുന്നു. ബാറിൽ പോയ അദ്ദേഹം അവിടെ ലോട്ടറി വെച്ച് മറക്കുകയായിരുന്നു, എന്നാൽ ഇത് എവിടെയാണ് പോയതെന്ന് ഇദ്ദേഹം അറിഞ്ഞതുമില്ല. ബാറിലെ ജീവനക്കാരി ഈ ലോട്ടറി ടിക്കറ്റ് മാറ്റി വെച്ചിരുന്നു.

അന്ന് വൈകുന്നേരം ലോട്ടറി ഓഫീസിൽ നിന്ന് സമ്മാനം അടിച്ച വിവരം അറിയിക്കാൻ ഫോൺ വന്നപ്പോഴാണ് അദ്ദേഹം ലോട്ടറിയുടെ കാര്യം ഓർത്തത്. എന്നാൽ സമ്മാനം അടിച്ച വിവരം അറിഞ്ഞ യുവതി ആ ലോട്ടറിയുമായി ലോട്ടറി ഓഫീസിൽ പോയി. യുവതിയെ കണ്ടപ്പോൾ തന്നെ അധികൃതർക്ക് സംശയം തോന്നി.

ലോട്ടറി നശിച്ച അവസ്ഥയിലായിരുന്നു. യുവതിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ഒടുവിൽ അവർ സത്യം പറഞ്ഞു. ലോട്ടറി യഥാർത്ഥ ഉടമയ്ക്ക് തന്നെ കിട്ടി.അടുത്തിടെ ലോട്ടറി നേടിയ ആൾ ലോട്ടറി ഓഫീസിലെത്തി തുക കൈപ്പറ്റി.

അങ്ങനെ ജീവിതത്തിൽ ലോട്ടറിയിലൂടെ ഭാ​ഗ്യം തേടിവന്ന എത്രയോ മനുഷ്യന്മാരുണ്ട്. ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുമ്പോഴായിരിക്കും ഭാ​ഗ്യദേവത തേടിവരിക. ആ വിശ്വസത്തിലാണ് പലരും പ്രതീക്ഷ വിടാതെ ലോട്ടറി എടുക്കുന്നത് തുടരുന്നതും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+