കിഴക്കൻ പാപുവ ന്യൂ ഗിനിയിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.6 തീവ്രത
കിഴക്കൻ പാപുവ ന്യൂ ഗിനിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത. തീരദേശ പട്ടണമായ മഡാങിന് സമീപമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം ആദ്യഘട്ടത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ഭീഷണി നീങ്ങിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള പട്ടണങ്ങൾ മുതൽ ഏകദേശം 300 മൈൽ (480 കിലോമീറ്റർ) അകലെയുള്ള പോർട്ട് മോറെസ്ബിയുടെ തലസ്ഥാനം വരെ വ്യാപകമായി ഭൂമികുലുക്കം അനുഭവപ്പെട്ടു. പപ്പുവ ന്യൂ ഗിനിയയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി തകരാറുകളും കെട്ടിടങ്ങൾക്ക് കേടുപാടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില തീരപ്രദേശങ്ങളിൽ ഇപ്പോഴും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കൈനന്തു പട്ടണത്തിൽ നിന്ന് 67 കിലോമീറ്റർ അകലെ 61 കിലോമീറ്റർ (38 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. കിഴക്കൻ ഹൈലാൻഡ് പട്ടണമായ ഗൊറോക്കയിലെ ഒരു സർവ്വകലാശാലയ്ക്ക് ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഭിത്തികളിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മുൻ ഭൂചലനങ്ങളേക്കാൾ വളരെ ശക്തമായിരുന്നു ഇത്തവണത്തേതെന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള ലെയിലും മഡംഗിലുമുള്ള പ്രദേശവാസികൾ എഎഫ്‌പിയോട് പറഞ്ഞത്.
അയൽരാജ്യമായ ഇന്തോനേഷ്യയിൽ 2004-ൽ ഉണ്ടായ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുനാമിക്ക് കാരണമായിരുന്നു.
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ












Click it and Unblock the Notifications