Get Updates
Get notified of breaking news, exclusive insights, and must-see stories!

72കാരിക്ക് മിന്ന് ചാര്‍ത്തി 78കാരന്‍; വിവാഹവേദി പലചരക്ക് കട! പിന്നില്‍ രസകരമായ കഥ

രണ്ട് വ്യക്തികളുടെ ജീവിതത്തിലെ സുപ്രധാന സംഭവമാണ് വിവാഹം. ചിലര്‍ വളരെ ആഡംബരമായും ചിലര്‍ ലളിതമായും നടത്തും. പള്ളിയില്‍ വെച്ചോ അമ്പലത്തില്‍ വെച്ചോ മണ്ഡപത്തില്‍ വെച്ചോ ഹാളില്‍ വെച്ചോ എന്തിന് പാര്‍ട്ടി ഓഫീസില്‍ വെച്ചുവരെ വിവാഹം നടത്താറുണ്ട്..എന്നാല്‍ പലചരക്ക് കട വിവാഹം നടത്താന്‍ പറ്റിയ സ്ഥലമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ...

ആരെങ്കിലും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവം ആയ വിവാഹം പലചരക്ക് കടയിൽ വെച്ച് നടത്തുമോ? എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നു, 72കാരിയായ വധുവിന് 78കാരനായ വരന്‍ പലചരക്ക് കടയില്‍ വെച്ച് താലി ചാര്‍ത്തി..ഈ അപൂര്‍വ്വ വിവാഹത്തിന് ഒരു കാരണമുണ്ട്...എന്തുകൊണ്ടാണ് പലചരക്ക് കടയില്‍ വെച്ച് ഇവര്‍ വിവാഹം കഴിച്ചതെന്ന് നമുക്ക് നോക്കാം..

1

സാധാരണ നമ്മള്‍ കാണുന്ന പ്രണയ കഥയിലെ നായകനും നായികയും കണ്ടുമുട്ടുന്നത് റെസ്റ്റോറന്റിലോ പാര്‍ക്കിലോ കോഫി ഷോപ്പിലോ ഒക്കെ വെച്ചായിരിക്കും..എന്നാല്‍, ബ്രെന്‍ഡ വില്യംസും ഡെന്നിസ് ഡെല്‍ഗാഡോയും കണ്ടുമുട്ടിയത് റെസ്റ്റോറന്റിലോ തീം പാര്‍ക്കിലോ തിയേറ്ററിലോ വെച്ച് ആയിരുന്നില്ല. ഈ പ്രണയ ജോഡികള്‍ ആദ്യമായി കണ്ടുമുട്ടുന്നത് 2021-ല്‍ കാസ ഗ്രാന്‍ഡിലെ ഫ്രൈസ് ഫുഡ് ആന്‍ഡ് ഡ്രഗ് സ്റ്റോറില്‍ വെച്ചായിരുന്നു.

2

അവിടെ വെച്ച് അവര്‍ പരസ്പരം കണ്ടുമുട്ടി, പ്രണയം കൈമാറി...പിന്നെ ഇവര്‍ മതിമറന്ന് പ്രണയം തുടങ്ങി...72 കാരിയും 78 കാരനും ഡേറ്റിംഗ് തുടങ്ങി. ഒടുവില്‍ കല്യാണം കഴിക്കാം എന്ന തീരുമാനത്തില്‍ എത്തി. എവിടെ നിന്ന് വിവാഹം കഴിക്ഖണം എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല...പ്രണയത്തിലായ പലചരക്ക് കട മതി എന്ന് ഇവര്‍ തീരുമാനിച്ചു...

3

ഇവരുടെ പ്രണയം പങ്കുവെയ്ക്കുന്നുണ്ട്. ഞാന്‍ നടന്നുപോകുമ്പോഴാണ് പിറകില്‍ നിന്ന് ആരോ വന്ന് സംസാരിച്ചത് ബ്രെന്‍ഡ് പറഞ്ഞു. 'മാസ്‌ക് ധരിക്കുന്നതിന്റെ ഏറ്റവും നല്ല കാര്യം നിങ്ങള്‍ക്കറിയാമോ?..നിങ്ങള്‍ പറയുന്ന ഒരു വാക്കും അവര്‍ കേള്‍ക്കുന്നില്ല.' ഡെന്നീസ് പറഞ്ഞു.
58 മണിക്കൂര്‍ നീണ്ടുനിന്ന ദീർഘ ചുംബനം; ദമ്പതികളെ കാത്തിരുന്ന ആ നേട്ടം എന്താണെന്നോ?

4

ആദ്യ ദിവസം തന്നെ തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതായി ദമ്പതികള്‍ പറഞ്ഞു. അവിടെനിന്ന് അതൊരു മനോഹരമായ പ്രണയകഥ മാത്രമായിരുന്നു. 30 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ബ്രെന്‍ഡയ്ക്ക് ഭര്‍ത്താവ് നഷ്ടമായത്.ഡെന്നീസിന്റെ ഭാര്യയും മരിച്ചതാണ്..

9

"എനിക്ക് വയസ്സായി, അയാൾക്ക് വയസ്സായി. നമുക്ക് രണ്ടുപേർക്കും ഇനി ഒരുപാടൊന്നും വർഷങ്ങൾ അവശേഷിക്കുന്നില്ല. അത് ജനിതകപരമായി ശരിയാണ്, ഞാൻ പറഞ്ഞു, 'ശരി, നമുക്ക് ഒരുപാട് വർഷങ്ങൾ ഇല്ല. നമുക്ക് കുറച്ച് മണ്ടത്തരങ്ങൾ എന്തെങ്കിലും ചെയ്യാം., ബ്രെൻഡ പറഞ്ഞു. ഒടുവിൽ അവർ വിലാഹിതരാകാൻ‌ തീരുമാനിച്ചു....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+