Get Updates
Get notified of breaking news, exclusive insights, and must-see stories!

58 മണിക്കൂര്‍ നീണ്ടുനിന്ന ദീർഘ ചുംബനം; ദമ്പതികളെ കാത്തിരുന്ന ആ നേട്ടം എന്താണെന്നോ?

ചുംബനം ലോകത്തെ ഏറ്റവും രസമുള്ള കാര്യങ്ങളില്‍ ഒന്നാണല്ലോ... അമ്മ കുഞ്ഞിന് നല്‍കുന്ന ചുംബനം, കാമുകന്‍ കാമുകിക്ക് നല്‍കുന്ന ചുംബനം, ഭാര്യ ഭര്‍ത്താവിന് നല്‍കുന്ന രസമുള്ള ചുംബനം. എന്നാല്‍ എത്ര നേരം വരെ നിങ്ങള്‍ക്ക് ഒരാളെ ചുംബിക്കാന്‍ കഴിയും.

ഒരു മിനിട്ട്, രണ്ട് മിനുട്ട് അഞ്ച് മിനുട്ട്...പറ്റുമോ..കുറച്ച് പ്രയാസം ആയിരിക്കുമല്ലേ..എന്നാല്‍ ഇതൊക്കെ പുഷ്പം അല്ലേ എന്നുപറഞ്ഞുകൊണ്ട് 58 മണിക്കൂറും 35 മിനുട്ടും 58 സെക്കന്റും തുടര്‍ച്ചയായി ഉമ്മ വെച്ച് വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദമ്പതികള്‍...സംഭവം എന്താണ് വിശദമായി വായിക്കാം....

1

ഉമ്മ വെയ്ക്കുന്നത് ചെറിയ കാര്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. 2013ല്‍ ആണ്, തായ് ദമ്പതികള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ ചുംബനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്തത്. ഇത് ഏകദേശം രണ്ടര ദിവസം നീണ്ടുനിന്നു.

2

എക്കച്ചായ് തിരനാരത്തും ലക്ഷണ തിരനാരത്തും ആണ് 58 മണിക്കൂറും 35 മിനിറ്റും 58 സെക്കന്‍ഡും കൊണ്ട് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബന കിരീടം നേടിയത്...

3


നേരത്തെ ഏറ്റവും ദൈര്‍ഘ്യം ഏറിയ ചുംബനം എട്ട് മണിക്കൂര്‍ നീണ്ടതായിരുന്നു. ഈ റെക്കോര്‍ഡ് ആണ് ഈ ദമ്പതികള്‍ തകര്‍ത്തത്.
വാലന്റൈന്‍സ് ഡേയുടെ തലേന്ന് (ഫെബ്രുവരി 12-14) റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് സംഘടിപ്പിച്ചത് രണ്ട് ദിവസം നീണ്ട് നിന്ന മത്സരം തായ്ലന്‍ഡിലെ പട്ടായയില്‍ ആണ് നടന്ന്. ഉമ്മ വെയ്ക്കുന്നതിന് ചില നിയമങ്ങളും ഉണ്ടായിരുന്നു

4

70വയസ്സുള്ള വിവാഹിതരായ ദമ്പതികള്‍ ഉള്‍പ്പെടെ ഒമ്പത് ദമ്പതികളാണ് മത്സരത്തില്‍ ഉണ്ടായത്. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ചുണ്ടുകള്‍ ഒരുമിച്ച് അമര്‍ത്തിപ്പിടിക്കണമെന്ന് മത്സരത്തിന്റെ നിയമങ്ങള്‍ ആവശ്യപ്പെടുന്നു. ഭക്ഷണവും വെള്ളവും സ്‌ട്രോ ഉപയോഗിച്ചാണ് കഴിച്ചത്. 'രണ്ടര ദിവസമായി അവര്‍ ഉറങ്ങാത്തതിനാല്‍ അവര്‍ വളരെ ക്ഷീണിതരായിരുന്നു.

6

അവര്‍ക്ക് എല്ലായ്‌പ്പോഴും നില്‍ക്കേണ്ടിവന്നു, അതിനാല്‍ അവര്‍ വളരെ ദുര്‍ബലരായിരുന്നു,'' റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്! വൈസ് പ്രസിഡന്റ് സോംപ്രോണ്‍ നക്‌സെട്രോംഗ് എഎഫ്പിയോട് പറഞ്ഞു. ദീര്‍ഘകാല ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കൂടാതെ, ഈ ജോഡി രണ്ട് ഡയമണ്ട് മോതിരങ്ങള്‍ക്കൊപ്പം 100,000 ബാറ്റ് (അക്കാലത്ത് $3,300 ന് തുല്യമായത്) ക്യാഷ് പ്രൈസും നേടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+