Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ വലിച്ചെടുത്ത് മുതല; ചാടിവീണ് ജ്യേഷ്ഠന്റെ ഹീറോയിസം; പുഷ്പം പോലെ രക്ഷിച്ചു!!

ലണ്ടന്‍: ജീവന്റെ ജീവനായ സഹോദരിയെ ആരെങ്കിലും ഉപദ്രവിച്ചാല്‍ എന്ത് ചെയ്യും. എന്തായാലും കൈയ്യും കെട്ടി നോക്കിയിരിക്കില്ല. ആരായാലും അതിനെ നേരിട്ടിരിക്കും. എങ്കില്‍ അത്തരമൊരു സംഭവം ഇപ്പോള്‍ നടന്നിരിക്കുകയാണ്. തന്റെ പ്രിയ സഹോദരിയെ പിടിച്ച മുതലയെ നേരിട്ടിരിക്കുകയാണ് ഒരു പത്തൊന്‍പതുകാരന്‍. ലോകം മുഴുവന്‍ ഈ സംഭവത്തിലൂടെ ഹീറോയായിരിക്കുകയാണ് ഈ കുട്ടി.

ഒരുപക്ഷേ എന്നെന്നേക്കുമായി കുഞ്ഞു സഹോദരിയെ നഷ്ടപ്പെടുമായിരുന്നു സംഭവമായിരുന്നു ഇത്. പക്ഷേ ജീവന്‍ പോലും പോകുന്ന കാര്യമായിട്ടും ഒന്നും കണക്കിലെടുക്കാതെ ഈ കുട്ടി സഹോദരിയെ രക്ഷിക്കുകയായിരുന്നു വിശദമായ വിവരങ്ങളിലേക്ക്....

1

പത്തൊന്‍പതുകാരനായ ജൊഹാന്നസ് നദാരയാണ് ഇപ്പോള്‍ പശ്ചിമ നമീബിയയിലെ ഹീറോയായിരിക്കുകയാണ്. ഒന്‍പതുവയസ്സുള്ള സ്വന്തം സഹോദരി റെജീമിയ ഹൈക്കേരയെ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് നദാരയെ ഹീറോയാക്കി മാറ്റിയത്. ഒടുവില്‍ എളുപ്പമല്ലാത്ത ഒരു ടാസ്‌കിലാണ് ഈ കുട്ടി വിജയിച്ചിരിക്കുന്നത്. കാരണം മുതല സഹോദരിയെ കടുത്ത രീതിയില്‍ തന്നെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ ഉടലിന്റെ ഇടത് ഭാഗം, തുടയുടെ ഭാഗം, വാരിയെല്ലിന്റെ ഭാഗം എന്നിവയെല്ലാം മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

2

അതിഗുരുതരമായിട്ടാണ് ഈ കൊച്ചുകുട്ടിക്ക് മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നദാരയുടെ ആ ഹീറോയിസം കൃത്യസമയത്ത് വന്നില്ലായിരുന്നുവെങ്കില്‍ ഇന്ന് സഹോദരിയെ കാണാനുള്ള ഭാഗ്യം ജ്യേഷ്ഠനോ വീട്ടുകാര്‍ക്കോ ഉണ്ടാവില്ലായിരുന്നു. പശ്ചിമ നമീബിയയിലെ കവംഗോയിലാണ് ഈ സംഭവം നടന്നത്. അതേസമയം എങ്ങനെയാണ് ഈ കൂറ്റന്‍ മുതലയെ നേരിട്ടതെന്ന് നദാര വിശദീകരിക്കുന്നുണ്ട്. പാടത്ത് വിളവ് ശേഖരിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. ഈ സമയത്താണ് ഞങ്ങള്‍ വെള്ളത്തിനടുത്തേക്ക് പോയതെന്ന് നദരാ പറയുന്നു.

3

പുഴയില്‍ നിന്ന് കുറച്ച് വെള്ളം എടുക്കാനായിരുന്നു പോയത്. ഇത് ഞങ്ങളുടെ മാതാപിതാക്കളുടെ തോട്ടത്തിന് അടുത്ത് തന്നെയായിരുന്നു. എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ എന്ന് കൂടി നോക്കാനായിരുന്നു പുഴയുടെ അടുത്തേക്ക് പോയത്. തോട്ടത്തില്‍ വെച്ച് ഞങ്ങള്‍ പച്ചക്കറികള്‍ പാകം ചെയ്യാനാണ് വെള്ളം എടുക്കാന്‍ പോയത്. ഒഴുക്കുള്ള ഭാഗത്തേക്കാണ് പോയത്. വേഗത്തില്‍ ബക്കറ്റില്‍ വെള്ളം നിറയ്ക്കാന്‍ അവിടെ നിന്ന് സാധിക്കുമായിരുന്നു. ഈ സമയത്താണ് പിന്നില്‍ നിന്ന് സഹോദരി ആര്‍ത്ത് കരയുന്നത് കണ്ടത്. തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടതെന്ന് നദാര പറഞ്ഞു.

4

Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!

ഇത് കണ്ട ഉടനെ ഒരു നിമിഷം പോലും ചിന്തിക്കാന്‍ പോയില്ല. ആ നിമിഷം പുഴയിലേക്ക് ചാടി. മുതലയുടെ വായ് ഭാഗം നോക്കി പിടിച്ചു. തന്റെ എല്ലാ കരുത്തും ഉപയോഗിച്ചു. വളരെ ബലം പ്രയോഗിച്ചാണ് മുതലയുടെ പിടിയില്‍ നിന്ന് സഹോദരിയെ മോചിപ്പിച്ചത്. ഈ സംഭവത്തിന് ശേഷം ഞാന്‍ അവളെ ഒന്ന് നോക്കി. രക്തത്തില്‍ കുളിച്ചിരിക്കുകയായിരുന്നു അവള്‍. അവിടെയിരുന്ന് ഞങ്ങള്‍ കരഞ്ഞു. എന്നാല്‍ സമയം പാഴാക്കാന്‍ എന്റെ മുന്നില്‍ ഇല്ലായിരുന്നു. അവളെ എങ്ങനെയും രക്ഷിക്കാനായിരുന്നു അടുത്ത ശ്രമം. വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

5

ബന്യ ഹെല്‍ത്ത് സെന്ററിലേക്കാണ് സഹോദരിയെ കൊണ്ടുപോയതെന്ന് നദാര പറഞ്ഞു. അവിടെ നിന്ന് റുന്‍ഡു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് പരിക്കുകള്‍ക്ക് ചികിത്സ നല്‍കിയത്. സഹോദരിയുടെ സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി നദാര പറഞ്ഞു. അതേസമയം ഭീകരമായ ഈ സംഭവം അധികൃതരുടെ കണ്ണുതുറപ്പിച്ചിരിക്കുകയാണ്. നാട്ടുകാര്‍ക്ക് മുതലകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതലകള്‍ കാരണം വര്‍ഷത്തില്‍ ആയിരം പേര്‍ ലോകത്തില്‍ മരിക്കുന്നുണ്ടെനനാണ് കണക്ക്. നദികളുടെ സമീപത്ത് നില്‍ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+