ഞങ്ങള്‍ക്ക് ലോട്ടറിയടിച്ചേ, തുള്ളിച്ചാടി ദമ്പതികള്‍, അടുത്ത സെക്കന്‍ഡില്‍ തകര്‍ന്ന് പ്രതീക്ഷ
ലക്ഷങ്ങള്‍ മുന്നിലുള്ളത് എന്തെങ്കിലും ഇളവ് കിട്ടുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. അവിടെയുള്ള ഓപറേറ്ററുടെ മറുപടി പക്ഷേ ഇവരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നതായിരുന്നു.

ടൊറന്റോ: ജീവിതത്തില്‍ ലോട്ടറി അടിക്കണമെങ്കില്‍ കൂടെ നല്ല ഭാഗ്യം വേണം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ ഭാഗ്യം വന്ന ശേഷം അത് തട്ടിത്തെറിച്ച് പോകുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനയാണ്. അങ്ങനെയൊരു മഹാഭാഗ്യമില്ലായ്മ ഒരു ദമ്പതിമാരുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുകയാണ്. മിനുട്ടുകള്‍ നീണ്ട ആ സന്തോഷം വളരെ പെട്ടെന്നാണ് തകര്‍ന്ന് പോയത്.
യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചിരുന്നു. പക്ഷേ അത് അനുഭവിക്കാനുള്ള ഭാഗ്യം അവരുടെ ജീവിതത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. എങ്ങനെയാണ് ഇങ്ങനൊരു ദൗര്‍ഭാഗ്യം ആ ദമ്പതിമാര്‍ക്കുണ്ടായതെന്ന് വിശദമായി പരിശോധിക്കാം.....

പകല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായി
ജീവിതത്തില്‍ ലോട്ടറി അടിക്കുമെന്ന് പകല്‍ സ്വപ്‌നം കണ്ട് നടന്നവരായിരുന്നു ഈ ദമ്പതിമാര്‍. ഇവര്‍ക്ക് കുറച്ച് മുമ്പ് എടുത്ത ഒരു സ്‌ക്രാച്ച് കാര്‍ഡില്‍ 82000 യൂറോയാണ് സമ്മാനമായി അടിച്ചത്. 82 ലക്ഷം വരും ഇത് ഇന്ത്യന്‍ രൂപയില്‍. സന്തോഷം കൊണ്ട് ഇവര്‍ തുള്ളിച്ചാടി, വലിയ ആഘോഷമാക്കിയിരുന്നു ആ നേട്ടം. പക്ഷേ പിന്നാലെ തന്നെ ആ ഭാഗ്യക്കേട് ഇവര്‍ അറിഞ്ഞു. തങ്ങള്‍ക്ക് ഒരു രൂപ പോലും കിട്ടില്ല. കാരണം ഈ ലോട്ടറി ടിക്കറ്റിന്റെയും സമ്മാനം വാങ്ങേണ്ടതിന്റെയും അവസാന തിയതി പിന്നിട്ടിട്ട് അഞ്ച് ദിവസം കഴിഞ്ഞിരുന്നു.

ഇത്രയും ഭാഗ്യംകെട്ടവരുണ്ടാവുമോ
ലോകത്ത് ഇത്രയും ഭാഗ്യം കെട്ടവര്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന് പോലം സംശയമാണ്. കാനഡയിലെ പ്രിന്‍സ് ജോര്‍ജിലെ താമസക്കാരനാണ് ഡാനും, കെര്‍സി ലൂയിസും. ബ്രിട്ടീഷ് കൊളംബിയയിലെ കനേഡിയന്‍ പ്രവിശ്യയാണിത്. മുറി വൃത്തിയാക്കുന്നതിനിടെയാണ് ഇവര്‍ക്ക് ബെഡ്‌റൂമില്‍ നിന്ന് ഒരു ബോക്‌സ് നിറയെ ക്രിസ്മസ് സമ്മാനങ്ങള്‍ കാണാന്‍ കഴിഞ്ഞത്. പലര്‍ക്കും കൊടുക്കാന്‍ കഴിയാതെ ബാക്കി വന്ന സമ്മാനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അതിലൊന്നില്‍ ഇവരെ കാത്തിരിപ്പുണ്ടായിരുന്നു ലക്ഷങ്ങളുടെ ആ ലോട്ടറി.

കിട്ടാനിരുന്ന വന്‍ തുക
ടു പ്ലെയര്‍ ക്ലൂ സ്‌ക്രാച്ച് ഗെയിം ലോട്ടറിയാണ് ഇവര്‍ക്ക് ലഭിച്ചത്. കെര്‍സിയാണ് അതൊന്ന് പരിശോധിച്ച് നോക്കാന്‍ പറഞ്ഞത്. എന്നാല്‍ ഒരിക്കല്‍ പോലും ലക്ഷങ്ങളുടെ ലോട്ടറിയാണ് അതെന്ന് ഇവര്‍ കരുതിയിരുന്നില്ല. ഇതൊരു ഗെയിം പോലെയായിരുന്നു. അത് കളിച്ചാണ് വിജയത്തിലേക്ക് എത്തിയത്. കൃത്യമായി എല്ലാം വന്നതോടെ കെര്‍സിയുടെ ഗെയിമിന് സമ്മാനമടിച്ചതായി ഡാനിന് മനസ്സിലാവുകയായിരുന്നു. അതിലൂടെ 82 ലക്ഷം അവര്‍കക്ക് സമ്മാനം അടിച്ചതായും മനസ്സിലായി. പക്ഷേ ആ ആവേശത്തിന് അധികം ആയുസ്സില്ലായിരുന്നു.

ഉടനെ തന്നെ പരിശോധിച്ചു
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
ആവേശം മൂത്തതോടെ കെര്‍സിയുടെ ഫോണ്‍ വാങ്ങി ഡാന്‍ ആ ടിക്കറ്റിന്റെ നമ്പര്‍ ഒന്ന് പരിശോധിച്ച് നോക്കി. ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോര്‍പ്പറേഷന്റെ ആപ്പിലായിരുന്നു പരിശോധിച്ചത്. എന്നാല്‍ കെര്‍സിയുടെ മനസ്സ് തകര്‍ന്ന് പോകുന്നതായിരുന്നു കണ്ടത്. അഞ്ച് ദിവസം മുമ്പ് ഈ ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നതായി അവര്‍ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ പ്രതീക്ഷ ഇവര്‍ക്ക് നഷ്ടപ്പെട്ടില്ലായിരുന്നു. ദമ്പതിമാര്‍ നേരെ ബിസിഎല്‍സി ഓഫീസിലേക്ക് ഫോണ്‍ ചെയ്തു. സമ്മാനം കിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു ഇത്.

നെഞ്ചുതകര്‍ക്കുന്ന മറുപടി
ലക്ഷങ്ങള്‍ മുന്നിലുള്ളത് എന്തെങ്കിലും ഇളവ് കിട്ടുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. അവിടെയുള്ള ഓപറേറ്ററുടെ മറുപടി പക്ഷേ ഇവരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നതായിരുന്നു. ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞെങ്കില്‍ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ഓപ്പറേറ്ററുടെ മറുപടി കാര്യമാക്കാതെ ഇവര്‍ ഒരു കടയില്‍ പോയി ടിക്കറ്റ് പരിശോധിച്ചു. പക്ഷേ അപ്പോഴും കാലാവധി കഴിഞ്ഞുവെന്ന മറുപടിയാണ് ലഭിച്ചത്. അവര്‍ കാലാവധി നീട്ടി നല്‍കാത്തത് ശരിയല്ലാത്ത നടപടിയാണ്. ഞങ്ങളുടെ കടമെല്ലാം തീരുമെന്നായിരുന്നു പ്രതീക്ഷ. എല്ലാം തകര്‍ന്നുവെന്നും ഡാന്‍ പറഞ്ഞു.












Click it and Unblock the Notifications