57 വര്‍ഷങ്ങളായി ഹണിമൂണില്ലാതെ ജീവിതം: സെക്കന്‍ഡുകള്‍ക്കുളില്‍ ദമ്പതിമാരുടെ ഭാഗ്യം മാറി, ബംപറടിച്ചു

വാഷിംഗ്ടണ്‍: ജീവിതം സാധാരണ നിലയില്‍ മുന്നോട്ട് പോവുകയായിരുന്നു അമേരിക്കയില്‍ നിന്നുള്ള മാരിയോണ്‍ ഈസ്റ്റിന്. ഭാര്യയുമായി സന്തോഷകരമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നു. പക്ഷേ എന്തോ ഒരു കാര്യം അദ്ദേഹത്തെ കാര്യമായി അലട്ടിരുന്നു. അതിന് ഉത്തരം കഴിഞ്ഞ ദിവസമാണ് മാരിയോണിന് ലഭിച്ചത്.
മേരിലാന്‍ഡിലെ സോമര്‍സെറ്റ് കൗണ്ടി നിവാസിയായ മാരിയോണിന് ലോട്ടറിയടിച്ചിരിക്കുകയാണ്. ജീവിതത്തില്‍ പൂര്‍ത്തീകരിക്കാത്ത ഒരു ആഗ്രഹം അദ്ദേഹത്തിനുണ്ട്. അത് സാധിക്കാന്‍ വേണ്ടിയാണ് ഈ ലോട്ടറി അടിച്ചതെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മാരിയോണ്‍. വര്‍ഷങ്ങളായി നടക്കാത്ത കാര്യമാണിത്. അത് എന്താണെന്ന് ഒന്ന് നോക്കാം.

സ്‌ക്രാച്ച് കാര്‍ഡ് എടുത്തു, ഭാഗ്യം വന്നു
സാധാരണ താന്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ എടുക്കാറില്ലെന്ന് മാരിയോണ്‍ പറയുന്നു. ഇത്തവണ അങ്ങനെ ഒരു ലോട്ടറി എടുത്തപ്പോഴാണ് ഭാഗ്യം വന്നത്. ക്രിസ്ഫീല്‍ജ് ഓഷ്യാനിക്കില്‍ കാറിന് ഇന്ധനം നിറയ്ക്കാന്‍ വന്നപ്പോഴാണ് കുറച്ച് ലോട്ടറി ടിക്കറ്റുകള്‍ അദ്ദേഹം വാങ്ങിയത്. ഒരിക്കല്‍ പോലും അത് ഭാഗ്യത്തിലേക്കുള്ള തന്റെ ചുവടുവെപ്പായിരിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. 79കാരനായ മാരിയോണ്‍ വലിയ പ്രതീക്ഷയൊന്നും ലോട്ടറിയില്‍ വെച്ചിരുന്നില്ല. എന്നാലും അടിക്കുന്ന ലോട്ടറി തന്നെ തരാനായിരുന്നു മാരിയോണ്‍ ക്യാഷിയറോട് പറഞ്ഞത്.

രാശിയുള്ള കൈയ്യാണ് ക്യാഷിയര്‍ക്ക്
ആ കടയിലെ ക്യാഷിയര്‍ വളരെ സന്തോഷത്തോട തനിക്ക് നേരെ കുറച്ച് ടിക്കറ്റുകള്‍ നീട്ടി. അതാണ് ഭാഗ്യം കൊണ്ടുവന്നത്. നല്ല രാശിയുള്ള കൈയ്യാണ് ആ ക്യാഷിയര്‍ക്ക് എന്ന് മാരിയോണ്‍ പറയുന്നു. ഈ ടിക്കറ്റുമായി ഞാന്‍ വീട്ടിലേക്കാണ് പോയത്. രാത്രി ഭക്ഷണം കഴിക്കാനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ആ സമയത്താണ് ടിക്കറ്റിലെ ഫലമൊന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. ടിക്കറ്റിലെ അവസാനത്തെ നമ്പര്‍ മാച്ചിംഗ് നമ്പറായിരുന്നു. സമ്മാനമുണ്ടെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും മാരിയോണ്‍ പറഞ്ഞു.

വളരെ ചെറിയ സമ്മാനമെന്ന് തെറ്റിദ്ധരിച്ചു
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
വളരെ ചെറിയ സമ്മാനമാണ് അടിച്ചതെന്നാണ് ഞാന്‍ കരുതിയത്. 50 ഡോളര്‍ എങ്ങാനും വരുമെന്നാണ് കരുതിയത്. എന്നാല്‍ ഞാന്‍ വീണ്ടും ആ ലോട്ടറിയൊന്ന് സ്‌ക്രാച്ച് ചെയ്ത് നോക്കി. എന്നാല്‍ വമ്പനൊരു സമ്മാനമാണ് അടിച്ചതെന്ന് മനസ്സിലായി. 50000 ഡോളറിന്റെ ജാക്ക്‌പോട്ടാണ് എനിക്ക് അടിച്ചത്. 41 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ഉറക്കെ ഞാന്‍ കരഞ്ഞു പോയി. ആ സമയം എന്റെ മകന്‍ ഓടി വരുന്നത് കാണാമായിരുന്നു. അവനാണ് ആ ടിക്കറ്റ് ഒന്നുകൂടി പരിശോധിച്ചത്. അച്ഛാ, നിങ്ങള്‍ക്ക് ബംപറടിച്ചെന്നായിരുന്നു അവന്റെ മറുപടിയെന്നും മാരിയോണ്‍ പറഞ്ഞു.

ഇനിയാണ് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നത്
മാരിയോണ്‍ ഈസ്റ്റ് എന്തായാലും ആ വലിയ നേട്ടത്തിന്റെ ആവേശത്തിലാണ്. മുന്‍ സൈ നികന്‍ കൂടിയാണ് അദ്ദേഹം. തനിക്ക് കിട്ടിയ പണമെല്ലാം ഉപയോഗിച്ച് ഭാര്യയുമായി ഒരു ഹണിമൂണിന് പോകാനാണ് ഈസ്റ്റിന്റെ ആഗ്രഹം. കഴിഞ്ഞ 58 വര്‍ഷത്തോളമായി ഈസ്റ്റും ഭാര്യയും വിവാഹിതരായിട്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഹണിമൂണിന് പോകാന്‍ സാധിച്ചിരുന്നില്ല. ആ ആഗ്രഹം ലോട്ടറി സാധിച്ച് തന്നു. ബാക്കിയുള്ള പണം ബില്ലുകള്‍ അടയ്ക്കാനും, കുറച്ച് പണം നിക്ഷേപിക്കാനും പ്ലാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications