ഫേസ്ബുക്ക് ലൈവിനിടെ പ്രേതത്തിന്റെ ആക്രമണം; കൈയ്യില്‍ നിന്ന് രക്തം, ഗോസ്റ്റ് ഹണ്ടറുടെ വീഡിയോ വൈറല്‍
അന്നബെല്ല എന്ന ഹൊറര്‍ ചിത്രത്തിലെ പാവയെ പോലെ ആനി എന്ന് പേരുള്ള ഒരു പാവ മാറ്റിന്റെ കൈവശമുണ്ട്. ഇതില്‍ പ്രേത ബാധയുണ്ട്. ഈ പാവയില്‍ ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രേതങ്ങള്‍ ഉണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് മാറ്റ്.

ലണ്ടന്‍: ഫേസ്ബുക്ക് ലൈവിനിടെ പാരാനോര്‍ല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ക്കെതിരെ പ്രേതത്തിന്റെ ആക്രമണം. വീഡിയോയില്‍ തനിക്ക് അജ്ഞാത ശക്തിയില്‍ നിന്ന് ഭീഷണി നേരിടുന്നതായി ഗോസ്റ്റ് ഹണ്ടര്‍ പറയുന്നു. മാറ്റ് പാരാനോര്‍മല്‍ എന്നാണ് ഇയാളുടെ പേര്.
വ്രെക്‌സാമിലെ തന്റെ ഓഫീസില്‍ ഇരുന്നാണ് ഇയാള്‍ പ്രേതങ്ങളെയും പിശാചുക്കളെയും കുറിച്ച് പഠനം നടത്തുന്നത്. ആലീസ് ബോക്‌സ് എന്ന സംവിധാനം ഇതിനായി ഉപയോഗിച്ചിരുന്നു.
അന്വേഷണത്തിനിടെ ഈ ബോക്‌സില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചു. ഈ ബോക്‌സ് ഉപയോഗിച്ചാണ് പ്രേതങ്ങളുടെ ലോകവുമായി ആശയവിനിമയം നടത്താറുള്ളതെന്ന് മാറ്റ് വെളിപ്പെടുത്തി.

ആ ഭീഷണി വന്ന് മിനുട്ടുകള്‍ക്കുള്ളില്‍ എല്ലാം സംഭവിച്ചിരുന്നു. വളരെ അക്രമാസക്തനായിരുന്നു ആ പൈശാചിക ശക്തി. തന്നെ ആക്രമിക്കാനായിരുന്നു വരവ്. എങ്കില്‍ മുന്നോട്ട് വന്ന് ആക്രമിക്കൂ എന്നാണ് ആ പ്രേതത്തിനോട് പറഞ്ഞത്.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
വാതിലിന് അടുത്ത് കൂടെ നടക്കുമ്പോഴാണ് അസഹനീയമായ വേദന തനിക്ക് അനുഭവപ്പെട്ടത്. വലത് കൈയ്യിലെ ചെറുവിരലിനായിരുന്നു ഒരു വേദന. താന്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. അതില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. പത്ത് മിനുട്ടോളം രക്തം നിര്‍ത്താതെ ഒഴുകി. വലിയൊരു മുറിപ്പാട് അവിടെ കാണാന്‍ സാധിക്കുന്നുണ്ടെന്നും മാറ്റ് വെളിപ്പെടുത്തി.
അതേസമയം മാറ്റ് പറയുന്നത് വിശ്വസിക്കാതിരിക്കുന്നതെങ്ങനെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അന്നബെല്ല എന്ന ഹൊറര്‍ ചിത്രത്തിലെ പാവയെ പോലെ ആനി എന്ന് പേരുള്ള ഒരു പാവ മാറ്റിന്റെ കൈവശമുണ്ട്. ഇതില്‍ പ്രേത ബാധയുണ്ട്.
ഈ പാവയില്‍ ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രേതങ്ങള്‍ ഉണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് മാറ്റ്. ചില ടിവി ഷോകളില്‍ ഈ പാവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ കൈയ്യില്‍ മുറിവേല്‍ക്കുമ്പോള്‍ ആനി മുറിയില്‍ ഉണ്ടായിരുന്നതായി മാറ്റ് പറയുന്നു.
പലവട്ടം ചോദിച്ചിട്ടും ആ പ്രേതം പേര് വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആക്രമിച്ചത് ആരാണെന്ന് മാത്രം അറിയില്ലെന്ന് ഗോസ്റ്റ് ഹണ്ടര്‍ പറയുന്നു.
ആനി ആ സമയം മുറിയിലുണ്ടായിരുന്നു. പക്ഷേ അവളാണോ അതോ മറ്റേതെങ്കിലും പൈശാചിക ശക്തിയാണോ എന്ന് എനിക്ക് ഉറപ്പിക്കാനായിട്ടില്ല. താനൊരിക്കലും ജീവനോടെ പുറത്തുപോകരുതെന്ന് ആ പ്രേതം മനസ്സില്‍ കരുതിയിരുന്നു.
ഫേസ്ബുക്ക് ലൈവ് അതിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അത് ഒരു മുന്നറിയിപ്പാണ് എനിക്ക് തന്നത്. എട്ട് വര്‍ഷത്തോളമായി ഒരു പ്രേതം ആക്രമിക്കാനായി കാത്തിരിക്കുകയായിരുന്നു. ഇതില്‍ തനിക്ക് ഭയമൊന്നുമില്ല. തീര്‍ച്ചയായും ഇതൊരു തെളിവാണ്.
കാരണം കൈയ്യില്‍ മുറിവ് കാണാന്‍ സാധിക്കും. 200 വര്‍ഷത്തോളം പഴക്കമുള്ളതാണ് താന്‍ പഠനം നടത്തുന്ന കെട്ടിടമെന്നും, അതില്‍ പ്രേതങ്ങളുണ്ടെന്നും മാറ്റ് പറഞ്ഞു.












Click it and Unblock the Notifications