ബ്രിട്ടനില്‍ വീണ്ടും പെണ്‍കുട്ടിയുടെ അജ്ഞാത രൂപം; ജീവനുള്ള മനുഷ്യനല്ല, ഞെട്ടിച്ച് ചിത്രങ്ങള്‍
സ്റ്റാഫോര്‍ഡ്ഷയറിലെ കാനോക് ചേസില്‍ നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. ഇവിടെ വെച്ചാണ് പല ആളുകള്‍ക്കും ഭയപ്പെടുത്തുന്ന അനുഭവമുണ്ടായിരിക്കുന്നത്.

ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും അജ്ഞാത പെണ്‍കുട്ടിയുടെ രൂപം. ഒരു ഡ്രോണിലാണ് ഈ ചിത്രങ്ങള്‍ കുടുങ്ങിയിരിക്കുന്നത്. മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരിടത്ത് വലിയ കാര്യങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്കെല്ലാം പറയാനുള്ളത് തങ്ങളെ ഒരു പ്രേതം പിന്തുടരുന്നുവെന്നാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഡ്രോണ്‍ ക്യാമറിയില്‍ കുടുങ്ങിയിരിക്കുന്നത്.
സ്റ്റാഫോര്‍ഡ്ഷയറിലെ കാനോക് ചേസില്‍ നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. ഇവിടെ വെച്ചാണ് പല ആളുകള്‍ക്കും ഭയപ്പെടുത്തുന്ന അനുഭവമുണ്ടായിരിക്കുന്നത്. ഒരു കറുത്ത കണ്ണുകളുള്ള പെണ്‍കുട്ടിയുടെ രൂപമാണ് ഇവര്‍ കണ്ടിരിക്കുന്നത്. 1980കളില്‍ ജീവിച്ചിരുന്ന കുട്ടിയാണിതെന്നാണ് വിലയിരുത്തല്‍.

അതേസമയം ഗോസ്റ്റ് ഹണ്ടേഴ്സ് പ്രേതങ്ങള്‍ യഥാര്‍ഥത്തില്‍ ഉള്ളതാണെന്നതിന് തെളിവ് ലഭിച്ചെന്നാണ് അവകാശപ്പെടുന്നത്. ഈ മേഖലയില്‍ കാര്യമായിട്ട് തന്നെ പ്രേതങ്ങളുടെ ശല്യമുണ്ടെന്ന് ഉറപ്പാണെന്നും ഇവര്‍ പറയുന്നു.
തീര്‍ത്തും ഭയന്ന് വിറച്ച് പോകുന്ന കാഴ്ച്ചയാണിതെന്ന് ഗോസ്റ്റ് ഹണ്ടര്മാരിലൊരാളായ റോബര്‍ട്ട് പുല്മെ പറയുന്നു. കനോക് ചേസ് ബ്രിട്ടനിലെ പ്രേതവിഹാര മേഖലയാണ്. വളരെ കുപ്രസിദ്ധമാണ് ഇവ.
നിരവധി അഭ്യൂഹങ്ങള്‍ ഈ സ്ഥലത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇവിടെ സത്വങ്ങളെയും ശവംതീനികളെയുമൊക്കെ കണ്ടിട്ടുണ്ടെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹങ്ങള്‍.
ഇതെല്ലാം ശരിയാണെന്ന് ഇതോടെ വിശ്വസിക്കേണ്ടി വരും. കറുത്ത കണ്ണുകളുള്ള ഈ പെണ്‍കുട്ടി നടക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇതുവരെ കണ്ടവരെല്ലാം പറഞ്ഞതും അത് തന്നെയാണ്. ആദ്യം ഒരു സാധാരണ പെണ്‍കുട്ടി നടക്കുന്നതാണ് എല്ലാവരും കാണുക.
ഈ കുട്ടിക്ക് വഴിതെറ്റിയെന്നാണ് എല്ലാവരും കരുതുക. അങ്ങനെ ഈ കുട്ടിക്ക് അടുത്തേക്ക് വരുമ്പോഴായിരിക്കും ആ കറുത്ത കണ്ണുകള്‍ കാണുക. പെട്ടെന്ന് തന്നെ ആ രൂപം അപ്രത്യക്ഷമാകും. ഇത് പലരെയും ഭയപ്പെടുത്തിയിരുന്നു.
ഇതിനൊരു കാരണമുണ്ടെന്നാണ് വിലയിരുത്തല്‍. 1800കളില്‍ ഈ മേഖലയില്‍ ഒരു രോഗം പടര്‍ന്നിരുന്നു. അതില്‍ മരിച്ചതായിരിക്കും കുട്ടി. ഡിപ്തീരിയ ബാധിച്ച കുട്ടികള്‍ കണ്ണിന് ചുറ്റും കറുപ്പ് നിറം കാണാറുണ്ടെന്നും ഗോസ്റ്റ് ഹണ്ടേഴ്സ് പറയുന്നു.
ഈ മേഖലയില്‍ ഒരു കൊലപാതകിയുണ്ടായിരുന്നുവെന്നും, അയാളുടെ ഇരയാണ് ഈ പെണ്‍കുട്ടിയെന്നും അഭിപ്രായമുണ്ട്. റെയ്മണ്ട് മോറിസ് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ മൂന്ന് കുട്ടികളെയാണ് ഇവിടെ വിധിച്ചത്.
അതേസമയം നിരവധി പേരാണ് ഇത് വ്യാജമാണെന്ന് അഭിപ്രായപ്പെടുന്നത്. ആരോ വേഷമിട്ട് വന്നതാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇവിടെ ഒരു യുവ ദമ്പതിമാര്‍ ടെന്റ് കെട്ടി താമസിച്ചിരുന്നു. രാത്രി ടെന്റിന് പുറത്ത് കുട്ടിയുടെ ശബ്ദം കേട്ടിരുന്നു.
പുറത്തേക്ക് വന്നപ്പോള്‍ അത് തൊട്ടുമുന്നില്‍ നില്‍ക്കുകയായിരുന്നുവെന്നും ദമ്പതിമാര്‍ പറഞ്ഞു. മനുഷ്യര്‍ക്ക് ഒരിക്കലും സഞ്ചരിക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു അതിന്റെ സഞ്ചാരം. പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഈ ദമ്പതിമാര്‍ പിന്നീട് ഉറങ്ങിയിരുന്നില്ല.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications