Get Updates
Get notified of breaking news, exclusive insights, and must-see stories!

റെസ്റ്റോറന്റിലെ 45 കിലോ ഭാരമുള്ള ​ഗ്ലാസ് ഡോർ ഇളകി താഴേക്ക്; ഇടിമുഴക്കം പോലെ; ഞെട്ടിപ്പിക്കുന്ന വീഡിയോ

വളരെ സമാധാനത്തോടെ, സന്തോഷത്തോടെ വീട്ടുകാർക്കൊപ്പമോ, സുഹൃത്തുക്കൽക്കൊപ്പമോ റസ്‌റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ ഗ്ലാസ് ഡോർ പൊട്ടി ദേഹത്തേക്ക് വീണുപോയാലോ...ആലോചിച്ചിട്ടുണ്ടോ... ചൈനയിലെ ഒരു റസ്‌റ്റോറന്റിൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടായി. ജീവൻ പോലും അപകടത്തിൽ ആകുമായിരുന്ന ഭയാനകമായ സംഭവം. ഞെട്ടിക്കുന്ന ഒരു സംഭവത്തിൽ, 45 കിലോഗ്രാം ഭാരമുള്ള ഗ്ലാസ് ഡോർ അതിന്റെ ഫ്രെയിമിൽ നിന്ന് വേർപെട്ടു, ഏപ്രിൽ 12 ന് ചൈനയിലെ ഷെങ്ഷൂവിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കളെ ഏതാണ്ട് ഇടിച്ചു.

ഏപ്രിൽ 12 ന് ചൈനയിലെ ഷെങ്ഷൂവിലെ ഒരു റെസ്റ്റോറന്റിൽ ആണ് സംഭവം. ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കളുടെ ഇടയിലേക്ക് ​ഗ്ലാസ് പൊട്ടി വീഴുകയായിരുന്നു. 45 കിലോഗ്രാം ഭാരമുള്ള ഗ്ലാസ് ഡോറാണ് അതിന്റെ ഫ്രെയിമിൽ നിന്ന് വേർപെട്ട് വീണത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്.

Viral

ഭക്ഷണശാലയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വൈറൽ പ്രസ് ആണ് പുറത്തുവിട്ടത്. ഒരു റെസ്റ്റോറന്റിൽ ആളുകൾ കൂട്ടംകൂടി സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പാനിയങ്ങൾ ആസ്വദിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. എന്നാൽ പെട്ടെന്നായിരുന്നു കട്ടിയുള്ളതും 45 കിലോഗ്രാം (100 പൗണ്ട്) ഭാരമുള്ളതുമായ ഒരു ഗ്ലാസ് വാതിൽ അതിന്റെ ഫ്രെയിമിൽ നിന്ന് വേർപെട്ട് വീഴുന്നത്.

നാലുപേരുള്ള ഒരു മേശയിലേക്ക് വാതിൽ മറിഞ്ഞുവീഴുകയും ഒരാളുടെ തലയിൽ ഇടിക്കുകയും ചെയ്യുന്നു. ​ഗ്ലാസ് പൊട്ടി വീണപ്പോൾ ഉണ്ടായ ഇടിമുഴക്കം പോലെയുള്ള വലിയ ഒച്ച റെസ്റ്റോറന്റിലെ എല്ലാവരെയും ഞെട്ടിച്ചു, ആളുകൾ നിലവിളിക്കുന്നത് കേൾക്കാം.

ഭാഗ്യവശാൽ, ​​ഗ്ലാസ് വാതിൽ ആ വ്യക്തിയുടെ വലതു കൈയിൽ തട്ടി ഒടുവിൽ അയാളുടെ തോളിലേക്ക് വീളഴുകയായിരുന്നു. അതിനാൽ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ, റസ്റ്റോറന്റ് ഉടമ ലി സംഭവസ്ഥലത്തേക്ക് ഉടൻ വരുന്നതും മേശയിൽ നിന്ന് ​ഗ്ലാസ് ഡോർ എടുത്ത് മാറ്റുന്നതും കാണാം. ഡോർ പിടിച്ച് കെട്ടിടത്തിലേക്ക് തിരികെ സ്ലൈഡ് ചെയ്യുന്നതും കാണാം. ​ഗ്ലാസ് ഡോർ സ്ഥാപിക്കുമ്പോൾ ശരിയായ രീതിയിൽ ഉറപ്പിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് റസ്റ്റോറന്റ് ഉടമ പറയുന്നത്.
Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+