Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഭീമന്‍ മത്സ്യത്തെ കരക്കെത്തിച്ചു; സുനാമിയുടെയും ഭൂകമ്പത്തിന്റെയും അശുഭ സൂചന; ആശങ്കയില്‍ ജനങ്ങള്‍

ചിലി: വലിയ മത്സ്യങ്ങളെ കാണുന്നത് എപ്പോഴും ആളുകള്‍ക്ക് കൗതുകമുള്ള കാഴ്ചയാണ്. ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിലിയില്‍ ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ 16 അടി നീളമുള്ള രാക്ഷസ മത്സ്യത്തെ പിടികൂടിയത്. ഭീമാകാരമായ ഈ മത്സ്യത്തെ ക്രെയിന്‍ ഉപയോഗിച്ച് അതിന്റെ നീളം ആളക്കുന്നതിന്റെയും ഉയര്‍ത്തുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

1

Image Credit: URA TV

വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ മത്സ്യത്തിന്റെ വലിപ്പം കണ്ട് അമ്പരന്നിരിക്കുമ്പോള്‍, ചിലരാകട്ടെ, സുനാമിയുടെയും ഭൂകമ്പത്തിന്റെയും 'അശുഭസൂചന'യുമായി ഈ മത്സ്യത്തെ ബന്ധിപ്പിക്കുന്നു. 16 അടിയാണ് ഈ മത്സ്യത്തിന്റെ നീളം. ഉപയോക്താക്കളെ വിസ്മയിപ്പിച്ചുകൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലാകുന്ന വീഡിയോ ആദ്യം ഷെയര്‍ ചെയ്തത് ടിക് ടോക്കിലാണ്.

2

ആഴത്തിലുള്ള ജലജീവി പരമ്പരാഗതമായി സുനാമികള്‍ക്കും ഭൂകമ്പങ്ങള്‍ക്കും ഒരു മോശം ശകുനമായി കണക്കാക്കപ്പെടുന്നതിനാല്‍ ഭീമാകാരമായ ഈ മത്സ്യത്തെ പിടികൂടിയതിന് ശേഷം പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉയരുകയാണ്. 2011ലെ ഫുകുഷിമ ഭൂകമ്പത്തിന് ശേഷം ഈ മത്സ്യം അവരുടെ ഭാവി പറയുന്ന ശക്തികള്‍ക്ക് ഒരു ഇതിഹാസമായി മാറി.

3

ഭൂകമ്പം ഉണ്ടായ സമയത്തുതന്നെ ജപ്പാന് ചുറ്റുമുള്ള ജലാശയങ്ങളില്‍ ഈ മത്സ്യങ്ങളില്‍ ഒരു വലിയ എണ്ണം കാണപ്പെടുകയും ബീച്ച് പരിസരങ്ങളില്‍ ചത്ത നിലയില്‍ കാണപ്പെടുകയും ചെയ്തിരുന്നു. ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന മത്സ്യത്തിന്റെ വീഡിയോ വൈറലായതോടെ ഇത്തരമൊരു മത്സ്യത്തെ പിടിക്കുന്നവര്‍ ശപിക്കപ്പെടുന്നവരായി മാറുമെന്ന് ചില ഉപയോക്താക്കള്‍ പറഞ്ഞു.

4

ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന മത്സ്യത്തിന്റെ ചിത്രങ്ങള്‍ എല്ലാവരിലും മതിപ്പുളവാക്കുന്നില്ല, എന്തിനാണ് ഈ മത്സ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തതെന്ന് പലരും ചോദിക്കുന്നു. ഇത് ഒരു ഭയാനകരമായ മത്സ്യമാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. എന്താലായും ഇതിന്റെ വീഡിയോ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+