കണ്ണുംപൂട്ടി ഒരു ടിക്കറ്റെടുത്തു; നമ്പറുകളും തോന്നിയപോലെ, യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍
യുഎസ്സിലെ ഒരു സ്ത്രീയെ തേടി മഹാഭാഗ്യം എത്തിയിരിക്കുകയാണ്. എന്നാല്‍ ആ നേട്ടത്തിന് അവരെ അര്‍ഹയാക്കിയത് അതിലേറെ വലിയ തന്ത്രമാണ്. ആരും അമ്പരന്ന് പോകുന്ന തന്ത്രമാണത്.
വാഷിംഗ്ടണ്‍: ഭാഗ്യം എന്നത് പെട്ടെന്ന് ആരെയും തേടി വരുന്ന ഒന്നല്ല. ഇനി ആരെയെങ്കിലും തേടി വരുന്നുണ്ടെങ്കില്‍ തന്നെ അത് ഒരുപാട് കഷ്ടപ്പെട്ട് നില്‍ക്കുമ്പോഴായിരിക്കും. ജീവിതത്തില്‍ ഒരു ഭാഗ്യവും തേടി വരാത്തവരായിരിക്കും അധികവും. കാരണം എന്തെങ്കിലും വലിയ കാര്യങ്ങള്‍ ലഭിക്കുന്നവയിലേ ഭാഗ്യം മറഞ്ഞിരിക്കൂ. ലോട്ടറി അത്തരമൊരു ഭാഗ്യമാണ്.
പന്തയം വെക്കലും അതുപോലെയാണ്. ലോട്ടറിയിലാണ് സാധാരണ എല്ലാവര്‍ക്കും വലിയ ഭാഗ്യം ലഭിക്കാറുള്ളത്. അത്തരമൊരു ഭാഗ്യം ഒരു അമേരിക്കക്കാരിയെ തേടിയെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് ലോട്ടറിയടിച്ച വിധം തന്നെ വലിയ ഭാഗ്യമാണ്. എങ്ങനെയാണ് ആ നേട്ടം വന്നതെന്ന് വിശദമായി പരിശോധിക്കാം.....

ഭാഗ്യത്തിന്റെ വരവ്
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ വീവര്‍വില്ലെയില്‍ നിന്നുള്ള അന്‍പതുകാരിയെ തേടിയാണ് അപ്രതീക്ഷിതമായി ഭാഗ്യമെത്തിയത്. ഇപ്പോള്‍ അവരുടെ കൈയ്യിലെത്തിയത് ലക്ഷങ്ങളാണ്. ഇവര്‍ പ്രതീക്ഷയില്ലായിരുന്നു എന്നാല്‍ പറയാന്‍ കാരണമേറെയുണ്ട്. ലോട്ടറിയെടുത്ത രീതിയും, അതിന്റെ നമ്പറുമെല്ലാം തലതിരിഞ്ഞ രീതിയിലാണ് ഇവര്‍ എടുത്തത്. അങ്ങനെയുള്ള ഒരാള്‍ക്ക് ഭാഗ്യ ബംപര്‍ അടിക്കുമെന്ന് പ്രതീക്ഷിക്കാവില്ലല്ലോ.

ടിക്കറ്റുകള്‍ എപ്പോഴും കാണണമെന്നില്ല
ഈ യുവതിയുടെ തന്ത്രമായിരുന്നു ഇതെന്ന് ഉറപ്പിക്കാം. പവര്‍ബോള്‍ ടിക്കറ്റിലാണ് ഇവര്‍ ബപറടിച്ചത്. എന്നാല്‍ ഇവര്‍ ടിക്കറ്റ് എടുത്തത് തലതിരിഞ്ഞ് രീതിയിലാണ്. കണ്ണുംപൂട്ടിയാണ് ഇവര്‍ ലോട്ടറി ടിക്കറ്റ് എടുത്തത്. ആരും ഒരിക്കല്‍ പോലും ചെയ്യാത്ത കാര്യമാണിത്. ടിക്കറ്റ് പോലും ഇവര്‍ കണ്ടിട്ടില്ല. ഇതിന്റെ നമ്പര്‍ പോലും തോന്നിയ പോലെയാണ് ഇവര്‍ തിരഞ്ഞെടുത്തത്. ഏതോ നമ്പറും ടിക്കറ്റും എടുത്തിട്ടും ഇവരെ തേടി തന്നെ ആ ഭാഗ്യമെത്തി. കിട്ടാനുള്ളതാണെങ്കില്‍ നമുക്ക് തന്നെ കിട്ടുമെന്ന് ഇതോടെ ഉറപ്പായി.

ലക്ഷങ്ങള്‍ കൈയ്യില്‍
യുവതി ഒരു ലക്ഷം ഡോളറിന്റെ പവബോളാണ് അടിച്ചത്. തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ യുവതിക്ക് പ്രശ്‌നങ്ങളുമില്ല. റിനീ കൊമാനറ്റ്‌സ്‌കിക്കാണ് ഇത്രയും വലിയൊരു ഭാഗ്യം തേടിയെത്തിയത്. 81 ലക്ഷം രൂപയില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. അതും കണ്ണും പൂട്ടിയെടുത്ത ടിക്കറ്റിനാണ് ടിക്കുന്നത്. തന്റെ ധൈര്യം സംഭരിച്ചാണ് ആ ടിക്കറ്റെടുത്തത്. കുറച്ചൊക്കെ റിസ്‌കെടുത്താണ് നേട്ടമുണ്ടാകുമെന്ന് മനസ്സ് പറഞ്ഞിരുന്നു.അതിനനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും യുവതി വ്യക്തമാക്കി.

മനസ്സ് പറഞ്ഞത് കേട്ടു
എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍
ടിക്കറ്റ് എടുക്കണമെന്ന് തന്റെ മനസ്സ് പറഞ്ഞിരുന്നു. അത് മാത്രമല്ല കുറച്ച് ധൈര്യം കൂടി കാണിക്കാനായിരുന്നു മനസ്സ് തോന്നിച്ചത്. അതോടെയാണ് ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചത്. കണ്ണും പൂട്ടി ടിക്കറ്റെടുക്കുകയായിരുന്നുവെന്നും റെനീ പറഞ്ഞു. സാധാരണ പവര്‍ബോള്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഇന്‍സ്റ്റന്റ് ലോട്ടറിയാണ് താന്‍ എടുക്കാറുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ പലം അറിയാന്‍ വേണ്ടിയാണിത്. എന്നാല്‍ ഇത്തവണ തന്ത്രം മാറ്റിയെന്ന് റിനീ പറയുന്നു. പുതിയൊരു ലോട്ടറിയാണ് പരീക്ഷിച്ചത്. ലോട്ടറി ആപ്പിലൂടെയാണ് ടിക്കറ്റ് എടുത്തതെന്നും അവര്‍ പറഞ്ഞു.

നടന്നത് വിശ്വസിക്കാനാവില്ല
ആര്‍ക്കും വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് പിന്നീട് നടന്നത്. ഞാന്‍ കണ്ണുംപൂട്ടി, ആറ് തവണയോളം ഫോണില്‍ അമര്‍ത്തിയ ശേഷമാണ് ടിക്കറ്റ് എടുത്തത്. ഇത്തവണ മാത്രം പരീക്ഷിച്ച് നോക്കിയ കാര്യമാണിത്. ഇനി മുതല്‍ എല്ലാ ടിക്കറ്റും കണ്ണുംപൂട്ടിയാണ് എടുക്കുകയെന്നും റീനി പറഞ്ഞു. മൂന്ന് ഡോളറിനാണ് അവര്‍ ടിക്കറ്റ് വാങ്ങിയത്. ജനുവരി 14നായിരുന്നു നറുക്കെടുപ്പ്. നാല് വൈറ്റ് ബോള്‍ ടിക്കറ്റ് ടിക്കറ്റ് കൃത്യമായി വന്നു. പിന്നീട് റെഡ് പവര്‍ബോള്‍ കൂടി വിജയിച്ചതോടെ 50000 ഡോളര്‍ കൂടി ലഭിക്കുകയായിരുന്നു. പിന്നീട് 2എക്‌സ് മള്‍ട്ടിപ്ലയര്‍ കൂടി അടിച്ചതോടെ തുക ഇരട്ടിയായെന്നും ഇവര്‍ പറഞ്ഞു.

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം
ടിക്കറ്റിലെ നമ്പര്‍ നോക്കിയപ്പോള്‍ അത് വിശ്വസിക്കാനായില്ല. ഇതൊന്നും യാഥാര്‍ഥ്യമല്ലെന്നാണ് കരുതിയത്. ആപ്പിന് എന്തോ പ്രശ്‌നം സംഭവിച്ചുവെന്നാണ് കരുതിയതെന്നും റീനി പറഞ്ഞു. എന്റെ തല ഇപ്പോഴും ചുറ്റിക്കൊണ്ടിരിക്കുകയാണ്. വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് നടന്നത്. സമ്മാനം കിട്ടുന്നത് വരെ ലോട്ടറിയടിച്ചത് വിശ്വസിക്കാതെ ഇരുന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. നികുതി കിഴിച്ച് 71251 ഡോളറാണ് റീനിക്ക് സമ്മാനമായി കിട്ടുക.












Click it and Unblock the Notifications