ഭാഗ്യമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ഒരിക്കല്‍ തോറ്റ ടിക്കറ്റില്‍ യുവാവിന് ജാക്‌പോട്ട്
ലോട്ടറി അധികൃതര്‍ വിളിച്ചപ്പോള്‍ അതൊരു വ്യാജ ഫോണ്‍ കോള്‍ ആണെന്നാണ് കരുതിയത്. എന്നാല്‍ സത്യം അങ്ങനെയല്ലായിരുന്നുവെന്ന് യുവാവ് പറയുന്നു.

വാഷിംഗ്ടണ്‍: നമ്മള്‍ പോലുമറിയാതെ ജീവിതത്തില്‍ പലതും സംഭവിക്കുമെന്ന് പറയാറുണ്ട്. അതുപോലൊന്ന് സംഭവിച്ചിരിക്കുകയാണ് മിഷിഗണ്‍ ലോട്ടറി എടുത്ത യുവാവിന്. ഒരിക്കല്‍ പോലും സമ്മാനം വരില്ലെന്ന് കരുതിയ ടിക്കറ്റിലാണ് യുവാവിനെ തേടി മഹാഭാഗ്യമെത്തിയത്. ഭാഗ്യമില്ലെന്ന് സ്വയം കുറ്റപ്പെടുത്തിയിരുന്ന യുവാവിന് ഇപ്പോള്‍ കോടികളാണ് സമ്മാനമായി അടിച്ചത്.
അതും ഉപേക്ഷിച്ചൊരു ടിക്കറ്റില്‍ നിന്നാണ് ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്. ഇയാളുടെ കുടുംബമൊന്നും ഇതുവരെ എന്താണ് നടന്നതെന്ന കാര്യം അറിഞ്ഞില്ല്. കാരണം ഇങ്ങനൊരു നേട്ടം ഈ യുവാവിന് പോലും വിശ്വസിക്കാനായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

മിഷിഗണ്‍ ലോട്ടറിയുടെ കോള്‍
ലോട്ടറി സ്ഥിരമായി എടുക്കാറുണ്ടെങ്കിലും തനിക്ക് സമ്മാനമൊന്നും അടിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ലെന്ന് മിഷിഗണിലെ ക്ലിന്റണ്‍ കൗണ്ടിയില്‍ നിന്നുള്ള 49കാരന്‍ പറയുന്നു. തന്നെ ലോട്ടറി അധികൃതര്‍ വിളിച്ചപ്പോള്‍, അതുകൊണ്ട് സുഹൃത്തുക്കള്‍ കളിയാക്കാന്‍ വേണ്ടി വിളിക്കുന്നതാണെന്നാണ് കരുതിയത്. പക്ഷേ തന്നെ കാത്തിരിക്കുന്നത് വമ്പനൊരു ജാക്‌പോട്ടാണെന്ന് ഇയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഏറ്റവും രസകരമായ കാര്യം, ഇയാള്‍ക്ക് ചുറ്റുമുള്ള ഒരാള്‍ പോലും ലോട്ടറി അടിച്ച കാര്യം അറിഞ്ഞതേയില്ല എന്നതാണ്.

ഇത് തട്ടിപ്പിനുള്ള ശ്രമം
ഒന്ന് റിലാക്‌സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്‍ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍
ലോട്ടറി അധികൃതര്‍ വിളിച്ചപ്പോള്‍ അതൊരു വ്യാജ ഫോണ്‍ കോള്‍ ആണെന്നാണ് കരുതിയത്. എന്നാല്‍ സത്യം അങ്ങനെയല്ലായിരുന്നുവെന്ന് യുവാവ് പറയുന്നു. താന്‍ ലോട്ടറി കുറച്ച് കാലമായി എടുക്കുന്നുണ്ട്. പക്ഷേ ഭാഗ്യം ഇതുവരെ കടാക്ഷിച്ചിരുന്നില്ല. ഫെബ്രുവരി 13നാണ് മിഷിഗണ്‍ ലോട്ടറി ഈ യുവാവ് എടുക്കുന്നത്. എന്നാല്‍ ഈ ടിക്കറ്റില്‍ സമ്മാനമടിക്കാതെ നിരാശനായി ഇരിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ രണ്ടാം അവസരത്തില്‍ കോടീശ്വരനായി മാറിയിരിക്കുകയാണ് യുവാവ്. തനിക്ക് വീണ്ടുമൊരു അവസരത്തിനുള്ള സാധ്യത നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നും യുവാവ് പറഞ്ഞു.

രണ്ടാം അവസരത്തില്‍ നേട്ടം
രണ്ടാമത്തെ ഗെയിം ഒരിക്കലും വലിയ സമ്മാനങ്ങള്‍ അടിച്ച ചരിത്രമില്ല. ചെറിയ എന്തെങ്കിലും സമ്മാനമാണ് അടിക്കാറുള്ളത്. ആ വിശ്വാസമെല്ലാം കാറ്റില്‍ പറഞ്ഞു. രണ്ടാം അവസരം ഇത്ര വലിയ സമ്മാനം നല്‍കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവാവ് പറയുന്നു. 1.25 ലക്ഷം യുഎസ് ഡോളരാണ് യുവാവിന് സമ്മാനമായി കിട്ടിയത്. അത് ഒരു കോടി രൂപയ്ക്കും മുകളിലുണ്ട്. മന്ത്‌ലി ജാക്‌പോട്ട് പ്രോഗസ്സീവ് ഗെയിമിലാമ് ഈ നേട്ടം യുവാവിന് ലഭിച്ചത്. ഇത് ഇന്‍സ്റ്റ് ഗെയിം കൂടിയാണ്. എന്തായാലും ജീവിതത്തില്‍ ഇങ്ങനൊരു ഭാഗ്യമെത്തിയത് വല്ലാത്തൊരു ആവേശം നല്‍കുന്നുവെന്ന് യുവാവ് പറഞ്ഞു.












Click it and Unblock the Notifications