എടുത്താലും എടുത്താലും പിന്നെയും അടിക്കുന്നു; അത്ഭുത മനുഷ്യന്‍, ലോട്ടറിയിലൂടെ മാത്രം നേടിയത് കോടികള്‍

എന്താണ് ഈ ഭാഗ്യത്തിന്റെ പിന്നിലെന്ന് ചോദിക്കുപ്പോള്‍ ഇയാള്‍ക്ക് വലിയൊരു ചിരിയാണ് സമ്മാനിക്കാനുള്ളത്. യുഎസ്സില്‍ ഒന്നാകെ ഇയാള്‍ തരംഗമായി കഴിഞ്ഞു.

US LOTTERY

വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഭാഗ്യമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ലോട്ടറിയടിക്കും. എന്നാല്‍ എടുക്കുന്ന ലോട്ടറി മുഴുവന്‍ അടിക്കുന്ന അവസ്ഥയുണ്ടായാലോ? അമേരിക്കയില്‍ നിന്നുള്ള ഒരു വയോധികന്റെ ഭാഗ്യം കണ്ടപ്പോള്‍ ലോട്ടറി അധികൃതര്‍ പോലും തലയില്‍ കൈവെച്ചിരിക്കുകയാണ്. തുടരെ ലോട്ടറി അടിക്കുകയാണ് ഇയാള്‍.

എന്താണ് ഈ ഭാഗ്യത്തിന്റെ പിന്നിലെന്ന് ചോദിക്കുപ്പോള്‍ ഇയാള്‍ക്ക് വലിയൊരു ചിരിയാണ് സമ്മാനിക്കാനുള്ളത്. യുഎസ്സില്‍ ഒന്നാകെ ഇയാള്‍ തരംഗമായി കഴിഞ്ഞു. ഇത്രയും തവണ ലോട്ടറി അടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന ചോദ്യം വരെ ഉയര്‍ന്നു കഴിഞ്ഞു. അതേസമയം ഇയാളുടെ ഭാഗ്യത്തിന്റെ വരവ് എങ്ങനെയാണെന്ന് പരിശോധിക്കാം....

ഞാനൊരു മേരിലാന്‍ഡുകാരന്‍

ഞാനൊരു മേരിലാന്‍ഡുകാരന്‍

ജീവിതം അടിച്ചുപൊളിയായി കൊണ്ടുപോകുന്ന ഒരു വയോധികനാണ് തുടരെ സമ്മാനം അടിക്കുന്നത്. കെന്നത്ത് വെയിന്‍ബര്‍ഗ് എന്നാണ് ഇയാളുടെ പേര്. താനൊരു മേരിലാന്‍ഡുകാരനാണെന്ന് അഭിമാനത്തോടെ പറയുന്നയാളാണ് കെന്നത്ത്. മേരിലാന്‍ഡിലെ കൊളംബിയ നിവാസിയാണ് അദ്ദേഹം. ജീവിതത്തില്‍ നാല് തവണയാണ് അദ്ദേഹത്തിന് ലോട്ടറിയടിച്ചിരിക്കുന്നത്. ഇതൊരു റെക്കോര്‍ഡും കൂടിയാണ്. കാരണം ഒരു തവണ പോലും ലോട്ടറി അടിക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥലത്താണ് ഈ നേട്ടമുണ്ടായിരിക്കുന്നത്.

ചില്ലറ തുകയൊന്നുമല്ല അടിക്കുന്നത്

ചില്ലറ തുകയൊന്നുമല്ല അടിക്കുന്നത്

image credit: Maryland Lottery

കെന്നത്തിന് ലോട്ടറി അടിച്ചതൊന്നും ചില്ലറ തുകയല്ല എന്നതാണ് സത്യം. ഏറ്റവും കുറഞ്ഞത് 50000 യുഎസ് ഡോളര്‍ അടിക്കുന്നുണ്ട്. അതായത് 41 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമിത്. ഏറ്റവും ഒടുവില്‍ അടിച്ച തുകയാണിത്. കഴിഞ്ഞ ആഴ്ച്ചയാണ് ഇയാള്‍ക്ക് സമ്മാനമായി ഇത്രയും വലിയ തുക അടിച്ചത്. അതോടെയാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം കെന്നത് നിറഞ്ഞ് നിന്നത്. താനൊരു പകുതി വിരമിച്ചയാളാണെന്ന് കെന്നത് അവകാശപ്പെടുന്നു.

ലോട്ടറിയെടുക്കുന്നത് ഒരു ഭ്രാന്താണ്

ലോട്ടറിയെടുക്കുന്നത് ഒരു ഭ്രാന്താണ്

കെന്നത്തിനെ സംബന്ധിച്ച് ലോട്ടറിയെന്ന് പറഞ്ഞാല്‍ ഭ്രാന്താണ്. താന്‍ നിത്യേന ലോട്ടറി എടുക്കാറുണ്ടെന്ന് കെന്നത് പറയുന്നു. അതും ഇന്‍സ്റ്റന്റ് ലോട്ടറിയാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ്. അത് താന്‍ എല്ലാദിവസവും എടുക്കാതെ മുന്നോട്ട് പോകാറില്ല. കഴിഞ്ഞയാഴ്ച്ചയും കെന്നത്ത് ഇതുപോലെ ടിക്കറ്റെടുത്തു. അതിലാണ് നാലാം തവണ ലോട്ടറിയെടുത്തത്. ക്യാഷ് ഇന്‍സ്റ്റന്റ് ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ആ ടിക്കറ്റുമെടുത്ത് വൈകാതെ തന്നെ അദ്ദേഹം ലോട്ടറി ഓഫീസിലെത്തുകയും ചെയ്തു.

ഭാഗ്യത്തിന് എന്നെ ഇഷ്ടമാണ്

ഭാഗ്യത്തിന് എന്നെ ഇഷ്ടമാണ്

ഭാഗ്യം എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ലഭിക്കുന്നതല്ല. പക്ഷേ ഭാഗ്യത്തിന് തന്നെ വിട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് കെന്നത്ത് പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അത് വല്ലാതെ തന്നെ ഇഷ്ടപ്പെടുന്നതായി മനസ്സിലായി. അതിലൂടെയാണ് ലോട്ടറി വീണ്ടും അടിച്ചത്. എല്‍ക്രിഡ്ജിലെ റോയല്‍ ഫാംസില്‍ താന്‍ വണ്ടിയൊന്ന് നിര്‍ത്തിയപ്പോഴാണ് ലോട്ടറിയെടുക്കാന്‍ തോന്നിയത്. അപ്പോള്‍ തന്നെ സ്‌ക്രാച്ച് കാര്‍ഡ് വാങ്ങി, അത് പരിശോധിച്ച് നോക്കിയെന്നും കെന്നത്ത് വെളിപ്പെടുത്തി.

കണ്ണിന്റെ പ്രശ്‌നം വല്ലാതെയുണ്ട്

കണ്ണിന്റെ പ്രശ്‌നം വല്ലാതെയുണ്ട്

ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും

കെന്നത്തിന് കണ്ണിന് ചില പ്രശ്‌നങ്ങളുണ്ട്. ഇരുപത് ഡോളറിന് ടിക്കറ്റ് വാങ്ങിയെങ്കിലും അതിലെ ഫലം എന്താണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല അതുകൊണ്ട് സ്‌കാനര്‍ ഉപയോഗിച്ചാണ് അദ്ദേഹം ഫലം നോക്കിയിരുന്നത്. അതിലൂടെ എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കും. എന്തായാലും വലിയ നേട്ടം കെന്നത്തിന് വന്നുചേര്‍ന്നിരിക്കുകയാണ്. തന്റെ പണം ഭവന പുനര്‍ നിര്‍മാണ പദ്ധതികള്‍ക്കായി ചെലവാക്കാനാണ് കെന്നത്ത് തീരുമാനിച്ചിരിക്കുന്നത്. അതേസമയം തനിക്ക് 50000 ഡോളര്‍ മൂന്ന് തവണ അടിച്ചിരുന്നുവെന്ന് കെന്നത് പറയുന്നു. ഒരിക്കല്‍ ഒരു ലക്ഷം ഡോളറും അടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+