Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണയും ലോട്ടറി അടിച്ചത് ആര്‍ക്കോ, നമ്പര്‍ പോലും നോക്കിയില്ല; 2 ദിവസത്തിനുള്ളില്‍ യുവാവിന് ബംപര്‍

മറ്റാരോ ഈ ബംപര്‍ കൊണ്ടുപോയെന്നായിരുന്നു കരുതിയത്. അത് ഞാന്‍ തന്നെയാണെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്ന് യുവാവ് പറയുന്നു.

us lottery

വാഷിംഗ്ടണ്‍: ഭാഗ്യം നമ്മളെ തന്നെ തേടിവരണമെന്ന് വാശി പിടിക്കാന്‍ പറ്റുമോ? തീര്‍ച്ചയായിട്ടും ഇല്ല. അതങ്ങനെ സംഭവിച്ച് പോകുന്നതാണ്. ഇനി അത്തരമൊരു ഭാഗ്യം നമുക്ക് ഉണ്ടായിട്ടില്ലെങ്കില്‍ ദേഷ്യം തോന്നേണ്ടതില്ല. പക്ഷേ ഇപ്പറഞ്ഞ കാര്യമെല്ലാം ഒരുമിച്ച് സംഭവിച്ചിരിക്കുകയാണ് യുഎസ്സില്‍ നിന്നുള്ള ഒരു യുവാവിന്.

എന്നാല്‍ അടുത്ത 48 മണിക്കൂറില്‍ ഇയാളെ തന്നെ ഞെട്ടിച്ച് കൊണ്ട് വലിയ ട്വിസ്റ്റ് തന്നെ നടന്നിരിക്കുകയാണ്. ഇപ്പോള്‍ അതേ വ്യക്തി കോടീശ്വരനായി മാറിയിരിക്കുകയാണ്. ഇങ്ങനെയും ഭാഗ്യം ഒരാള്‍ക്കുണ്ടാവുമോ എന്ന് അമ്പരപ്പിക്കുന്ന തരത്തിലാണ് ഇയാളുടെ നേട്ടം. എങ്ങനെയാണ് ഭാഗ്യം വന്നതെന്ന് വിശദമായി പരിശോധിക്കാം....

ലോട്ടറി അടിക്കാത്തത്തില്‍ നിരാശ

ലോട്ടറി അടിക്കാത്തത്തില്‍ നിരാശ

മിസൗറി ലോട്ടറിയുടെ പുതിയ നറുക്കെടുപ്പില്‍ തനിക്ക് ലോട്ടറിയടിച്ചില്ലെന്നായിരുന്നു ഇയാള്‍ കരുതിയത്. അതില്‍ കടുത്ത നിരാശയുമുണ്ടായിരുന്നു. വല്ലാതെ നിരാശ ബാധിച്ചത് കൊണ്ട് ടിക്കറ്റ് പരിശോധിക്കുക പോലും ഇയാള്‍ ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് ഷോ മി ക്യാഷ് ലോട്ടറി അവരുടെ ഫലം പുറത്തുവിട്ടത്. മിസൗറിയില്‍ നിന്നുള്ള ഈ യുവാവ് തനിക്കല്ല സമ്മാനമെന്ന് കരുതി ആകെ തകര്‍ന്ന് പോയിരുന്നു. കാരണം ഇത്തവണ ലോട്ടറയടിക്കുമെന്ന് ഇയാള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അത് തകര്‍ന്നതാണ് ഇയാളെ വിഷമത്തിലാക്കിയത്.

ആരോ ബംപര്‍ കൊണ്ടുപോയി

ആരോ ബംപര്‍ കൊണ്ടുപോയി

തനിക്കാകെ വിഷമവും, ദേഷ്യവും, നിരാശയുമെല്ലാം ഉണ്ടായിരുന്നു. കാരണം മറ്റാരോ ഈ ബംപര്‍ കൊണ്ടുപോയെന്നായിരുന്നു കരുതിയത്. അത് ഞാന്‍ തന്നെയാണെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്ന് യുവാവ് പറയുന്നു. ഇയാള്‍ ടിക്കറ്റ് പോലും പരിശോധിച്ച് നോക്കിയിരുന്നില്ല. എന്നാല്‍ ജേതാവ് മറ്റൊരാളാണെന്ന് ഇയാള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. രണ്ട് ദിവസത്തോളം ഇയാള്‍ കടുത്ത വിഷമത്തിലായിരുന്നു. എന്തായാലും രണ്ട് ദിവസത്തിന് ശേഷം ടിക്കറ്റ് ഒന്ന് പരിശോധിക്കാമെന്ന് യുവാവ് കരുതുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ ഞെട്ടിപ്പോയത്. എന്റെ ദൈവമേ എന്ന് പറഞ്ഞ് ചാടിയെഴുന്നേറ്റായിരുന്നു യുവാവിന്റെ പ്രതികരണം.

അഞ്ച് നമ്പറും ഒരുമിച്ച് വന്നു

അഞ്ച് നമ്പറും ഒരുമിച്ച് വന്നു

ഒലിവെറ്റെയില്‍ താമസിക്കുകയാണ് ഈ യുവാവ്. ടിക്കറ്റിലെ അഞ്ച് നമ്പറും കൃത്യമായി ഇയാള്‍ക്ക് ഒത്തുവന്നു. ജനുവരി പതിമൂന്നിനായിരുന്നു ഈ നേട്ടം അദ്ദേഹം അറിഞ്ഞത്. 10, 20, 22, 23, 34 എന്നിങ്ങനെയായിരുന്നു നമ്പറുകള്‍. 2,83000 യുഎസ് ഡോളറാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. രണ്ട് കോടി 33 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന മെഗാ ബംപര്‍ തുകയാണിത്. ഇത്രയും നാള്‍ സങ്കടപ്പെട്ട ഇയാളുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ഈ നേട്ടത്തിലൂടെയാണ്. തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള നേട്ടമാണ് ഇതെന്ന് യുവാവ് പറഞ്ഞു.

പലതവണ നോക്കേണ്ടി വന്നു

പലതവണ നോക്കേണ്ടി വന്നു

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

ആ സമ്മാനം അടിച്ചെന്ന് യുവാവിന് വിശ്വാസമായിരുന്നില്ല. ഇരുപത് തവണയെങ്കില്‍ ആ ടിക്കറ്റിന്റെ ഫലം പരിശോധിച്ച്. എന്നിട്ട് മാത്രമാണ് ഉറപ്പിക്കാന്‍ സാധിച്ചതെന്നും യുവാവ് പറഞ്ഞു. അതേസമയം ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്നും ഇയാള്‍ക്ക് ധാരണയുണ്ട്. തനിക്ക് യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. വിരമിക്കലിന് ശേഷം ഒരുപാട് യാത്രകള്‍ ചെയ്യാനായി ഈ പണം മാറ്റിവെക്കുമെന്ന് യുവാവ് പറഞ്ഞു. 2,03760 ലക്ഷമാണ് യുവാവിന് നികുതി കിഴിച്ച് കൈയ്യില്‍ ലഭിക്കുക. ഒലിവെറ്റെയിലെ റണ്‍ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് യുവാവ് വാങ്ങിയത്.

അനുഭവങ്ങള്‍ പലവിധം

അനുഭവങ്ങള്‍ പലവിധം

അതേസമയം സൗത്ത് കരോലിനയില്‍ നിന്നുള്ള ഒരാള്‍ക്കും ഇതുപോലൊരു ഭാഗ്യം തേടി വന്നിരുന്നു. ആദ്യത്തെ തവണ ടിക്കറ്റ് നോക്കിയപ്പോള്‍ വെറും 50000 ഡോളറാണ് അടിച്ചതെന്നായിരുന്നു ഇയാള്‍ കരുതിയത്. ഒരുതവണ കൂടി ടിക്കറ്റ് പരിശോധിച്ച ഇയാള്‍ ആകെ ഞെട്ടിപ്പോവുകയായിരുന്നു. രണ്ടര ലക്ഷം ഡോളറാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. അതായത് രണ്ട് കോടിക്ക് മുകളിലുള്ള തുകയാണിത്. ശരിക്കും ഞെട്ടിപ്പോയെന്ന് ഇയാള്‍ പറയുന്നു. ഫെബ്രുവരി ഒന്നിനായിരുന്നു സമ്മാനം അടിച്ചത്. പവര്‍ബോള്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+