Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കെട്ടിപ്പിടിത്തത്തിൽ കള്ളന്റെ മനസ്സലിഞ്ഞു; ബാങ്ക് മോഷണം ഉപേക്ഷിച്ച് പൊട്ടിക്കരഞ്ഞു; സംഭവമിങ്ങനെ

ബാങ്ക് കുത്തിത്തുറന്നും ബാങ്കിലേക്ക് ഇടിച്ചുകയറി വന്നും കോടികൾ മോഷ്ടിച്ചു കടന്നുകളഞ്ഞ മോഷ്ടാക്കളെക്കുറിച്ചും മോഷ്ടാക്കളുടെ സംഘത്തെക്കുറിച്ചും നമ്മൾ‌ വായിച്ചുകാണും, അല്ലെങ്കിൽ അത്തരത്തിലുള്ള സിനിമകളെങ്കിലും കണ്ടുകാണും. ചിലരെ പോലീസ് ദിവസങ്ങൾക്കുള്ളിൽ പിടികൂടിയ സംഭവങ്ങളുണ്ട്. ചിലർ‌ ഇപ്പോഴും പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടക്കുന്നുണ്ട്.

ഇനി ഇവിടെ പറയാൻ പോകുന്നതും ഒരു ബാങ്ക് മോഷണത്തെക്കുറിച്ചാണ്. തീർത്തും വ്യത്യസ്തമായൊരു ബാങ്ക് മോഷണം. അതെ, ബാങ്ക് കൊള്ളയടിച്ചു കടന്നുപോകാൻ‌ വന്ന മോഷ്ടാവ് ഒറ്റ കെട്ടിപ്പിടിത്തം കൊണ്ട് ബാങ്ക് മോഷണം അവസാനിപ്പിച്ച് പോലീസിന് മുന്നിൽ കീഴടങ്ങിയ കഥ. സിനിമ കഥയെ വെല്ലുന്ന ഈ സംഭവത്തെക്കുറിച്ച് വിശദമായി വായിച്ചറിഞ്ഞാലോ

bank neww

ശോഭയും അഖിൽ മാരാറും തമ്മിൽ ഒത്തുകളിയുണ്ടോ? അഖിലിന്റെ നീക്കത്തിൽ സംശയുമായി പ്രേക്ഷകർ
മൈക്കൽ ആർമസ് സീനിയർ കാലിഫോർണിയയിലെ വുഡ്‌ലാന്റിലെ ബാങ്ക് ഓഫ് വെസ്റ്റിൽ ആണ് ഈ സംഭവം നടന്നത്. ബാങ്കിൽ ഒരു ചെക്ക് നിക്ഷേപിക്കാൻ വന്നതായിരുന്നു മൈക്കിൾ. നല്ല തിരക്കുള്ള ഒരു ദിവസമായിരുന്നു അന്ന്. പെട്ടെന്നാണ് മൈക്കിളിന്റെ അടുത്തേക്ക് ഒരാൾ നടന്നുവന്നത്. മൈക്കളിന്റെ കയ്യിൽ ഒരു കുറിപ്പ് കൊടുത്തു. തന്റെ ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവെച്ചിട്ടുണ്ടെന്നും പണം നൽകണമെന്നുമായിരുന്നു അതിൽ എഴുതിയിരുന്നത്.

ആദ്യം ഒന്ന് പതറിയ മൈക്കിൾ മോഷ്ടാവിന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി. അപ്പോഴാണ് അക്കാര്യം മനസ്സിലായത്. അത് തന്റെ പഴയ അയൽക്കാരനായിരുന്നു അയാൾ. എന്നാൽ അവർ തമ്മിൽ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 25 വർഷം മുമ്പായിരുന്നു അത്. മൈക്കിളിന്റെ മകളുടെ സുഹൃത്തുമായിരുന്നു ഇയാൾ. എന്നാൽ മൈക്കിളും ഇയാളും തമ്മിൽ പരസ്പരം സംസാരിച്ചിരുന്നില്ല, എന്നാൽ കണ്ടുപരിചയം ഉണ്ടായിരുന്നു.

ഇന്ന് അയാളുടെ അവസ്ഥ കണ്ട് മൈക്കിളിന് ആകെ വിഷമം തോന്നി. അപ്പോഴേക്കും ബാങ്കിലെ മറ്റുള്ളവർ കാര്യം ശ്രദ്ധിച്ചു. അതിനിടയിൽ മൈക്കിൾ അയാളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് അയാൾക്ക് ജോലിയില്ലെന്നും ദാരിദ്ര്യത്തിലാണെന്നും പറഞ്ഞത്. എനിക്ക് ഈ പട്ടണത്തിൽ ഒന്നുമില്ല, എനിക്ക് ഈ പട്ടണത്തിൽ ആരുമില്ല, എനിക്ക് ജയിലിൽ പോകണം, അയാൾ പറഞ്ഞു. തനിക്ക് മുന്നിൽ‌ നിന്നും കണ്ണീരൊഴുക്കിയ ആ മനുഷ്യനെ മൈക്കിൾ കെട്ടിപ്പിടിച്ചു.

കുറച്ച് സമയം അവർ പുറത്തുനിന്നു. അപ്പോഴേക്കും പോലീസ് എത്തി. മോഷണശ്രമത്തിന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ പറഞ്ഞതുപോലെ ദേഹത്ത് സ്ഫോടക വസ്തുക്കളൊന്നും കെട്ടിവെച്ചിരുന്നില്ല. എന്തായാലും ജയിലിലായ തന്റെ പഴയ അയൽക്കാരനെ ജയിലിൽ പോയി സന്ദർശിക്കുന്നത് പരി​ഗണനയിൽ ഉണ്ടെന്നാണ് മൈക്കിൾ പറഞ്ഞിരിക്കുന്നുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+