ശോഭയും അഖിൽ മാരാറും തമ്മിൽ ഒത്തുകളിയുണ്ടോ? അഖിലിന്റെ നീക്കത്തിൽ സംശയവുമായി പ്രേക്ഷകർ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കുന്ന രണ്ട് മത്സരാർത്ഥികളാണ് ശോഭയും അഖിലും. ഇവർ തമ്മിലുള്ള കൂട്ടിന് പുറത്ത് ആരാധകരും ഉണ്ട്. പൊതുവെ രണ്ടുപേരും വഴക്കടിച്ചാണ് കാണാറുള്ളത്. അഖിൽ ശോഭയെ മനപൂർവ്വം ദേഷ്യം പിടിപ്പിക്കാറുമുണ്ട്. ബിഗ്‌ബോസ് വീട്ടിലെ മറ്റ് മത്സരാർത്ഥികൾക്കും ഇവർ തമ്മിലുള്ള ബന്ധം ഇഷ്ടമാണ്.
എന്നാൽ ശോഭ അഖിലിനെതിരെ പലതവണ പരാതി പറഞ്ഞിട്ടുണ്ട്. അഖിൽ ടാസ്‌ക് കളിക്കുന്നതിന് മുമ്പ് തന്നെ മാനസികമായി തളർത്താൻ നോക്കുന്നുണ്ടെന്നായിരുന്നു ശോഭയുടെ കുറ്റപ്പെടുത്തൽ. മോഹൻലാലിനോടും ശോഭ അഖിലിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. എന്നാൽ അഖിൽ അപ്പോഴും വളരെ നിസ്സരാമായിട്ടാണ് കാര്യങ്ങൾ എടുത്തത്.

'എന്നെ കൊടുവാളുകൊണ്ട് വെട്ടുമെന്നാണ് ജുനൈസ് പറഞ്ഞത്'; വധഭീഷണിയെന്ന് നാദിറ
അടുത്തിടെ ഇവർ തമ്മിൽ മുട്ടൻ വഴക്ക് നടന്നിരുന്നു. മുൻപ് നടന്ന ഒരു ടാസ്‌കുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് അഖിൽ ശോഭയെ ഗതിയില്ലാത്തവൾ എന്ന് വിളിച്ചത്, എന്നാൽ ശോഭ അഖിലിനെ ചെറ്റ എന്ന് തിരിച്ചുവിളിക്കുകയും അത് വലിയ പ്രശ്‌നം ആവുകയുമായിരുന്നു. ശോഭ- അഖിൽ കോമ്പോ അത്യാവശ്യം കണ്ടന്റ് ഉണ്ടാക്കുന്ന കോമ്പോ തന്നെയാണ്. ആദ്യം ഭാഗത്ത് ഇവർ വഴക്കാണെങ്കിൽ ഇപ്പോൾ കഥ ആകെ മാറിയിരിക്കുകയാണ്. വയറിന് സുഖമില്ലാതെ പുറത്തുപോയി വന്ന അഖിലിന് മൊത്തത്തിൽ മാറ്റമുണ്ട്.
പൊതുവേ ശാന്തനായിട്ടാണ് അഖിലിനെ ഇപ്പോൾ കാണുന്നത്. ഇപ്പോൾ ശോഭയുമായി വളരെ സ്‌നേഹത്തിലാണ് അഖിൽ. ക്യാപ്റ്റൻസിയിലേക്ക് അഖിൽ ശോഭയെ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ക്യാപ്റ്റൻസി ടാസ്‌ക് ജയിച്ച ശോഭയാണ് വരുന്ന ആഴ്ചിലെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണ് കെട്ടി ചെയ്യേണ്ടിയിരുന്ന ഒരു ടാസ്‌ക്കായിരുന്നു ക്യാപ്റ്റൻസി ടാസ്‌ക്ക്. ശോഭ, അനിയൻ മിഥുൻ, സെറീന എന്നിവരാണ് ക്യാപ്റ്റൻസി ടാസ്‌ക്കിൽ മത്സരിച്ചിരുന്നത്.
സെറീനയെ അഖിലാണ് സഹായിക്കാനെത്തിയത്, ശോഭയെ നാദിറയും, മിഥുനെ റിനോഷും ആയിരുന്നു. എന്നാൽ ശോഭയുടെ കണ്ണ് അഖിലാണ് കെട്ടിയത്. ശോഭ ടാസ്കിൽ ജയിക്കുകയും ചെയ്തു .എന്നാൽ ഇതിന് പിന്നാലെ ആരോപണം ഉയർന്നു. ശോഭയ്ക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു എന്ന് ചില മത്സരാർത്ഥികൾ പറഞ്ഞു. ഇത് സംസാരമായപ്പോൾ ക്യാപ്റ്റൻ സ്ഥാനം സെറീനയ്ക്ക് കൊടുക്കാമെന്ന് ശോഭ പറഞ്ഞിരുന്നു. എന്നാൽ നാദിറ എതിർത്തു. സെറീനയും അത് വേണ്ട എന്നാണ് പറയുന്നത്. പക്ഷേ വിഷമം കാരണം ശോഭ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല.
ഭക്ഷണം കഴിക്കാതിരുന്ന ശോഭയോട് അഖിൽ സംസാരിക്കുകയയും സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കെന്ന് ശോഭയോട് പറഞ്ഞതിന് പിന്നാലെ അഖിൽ അടുക്കളയിൽ പോയി ശോഭയ്ക്ക് നാരങ്ങ വെള്ളം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഈ നാരങ്ങ വെള്ളം ശോഭ പുഞ്ചിരിയോടെ വാങ്ങിക്കുടിക്കുന്നുമുണ്ട്. ഇതോടെ നമ്മൾ വിചാരിക്കുന്നത് പോലെയല്ല ഇവർ സുഹൃത്തക്കളാണെന്ന് മറ്റ മത്സരാർത്ഥികൾ പറയുന്നു.
ഇതോടെയാണ് അഖിലും ശോഭയും തമ്മിലുള്ള വഴക്ക് ഇവർ തമ്മിലുള്ള ഒത്തുകളിയായിരുന്നോ എന്ന തരത്തിൽ ചർച്ച ഉയർന്നത്. ക്യാപ്റ്റൻസി ടാസ്കിൽ അഖിൽ ശോഭയെ സഹായിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്തുകൊണ്ടാണ് അഖിൽ ശോഭയോടുള്ള സമീപനത്തിൽ പെട്ടെന്ന് മാറ്റം കൊണ്ടുവന്നു എന്നാണ് പ്രേക്ഷരുടെ സംശയം. ഇതുവരെ നടന്നത് ഇവർ രണ്ട് പേരും പരസ്പരം അറിഞ്ഞുകൊണ്ടുള്ള പ്ലാനാണോ..അതോ ഇനിയാണോ ശരിക്കും തന്ത്രം പ്രയോഗിക്കാൻ പോകുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നു.












Click it and Unblock the Notifications