കൈയ്യിലുള്ളത് ചില്ലറക്കാശ് മാത്രം, ലോട്ടറി സ്‌ക്രാച്ച് ചെയ്ത യുവാവിന് അടിച്ചത് ലക്ഷങ്ങള്‍

താന്‍ ഉപയോഗിച്ച ഒരു തന്ത്രം അന്ധവിശ്വാസത്തില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് ഡേലവേറില്‍ നിന്നുള്ള യുവാവ് പറയുന്നു.

വാഷിംഗ്ടണ്‍: തന്റെ ജീവിതത്തില്‍ ഏതാനും നാണയത്തുട്ടുകള്‍ ഒരാളുടെ ജീവിതം മാറ്റുമോ. സംശയിക്കേണ്ട മാറ്റുമെന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞോളൂ. അങ്ങനൊരു ഭാഗ്യം ഒരു യുവാവിനുണ്ടായിരിക്കുകയാണ്. ജീവിതത്തില്‍ ഇനി ബാക്കിയുണ്ടായിരുന്നത് കുറച്ച് ചില്ലറക്കാശ് മാത്രമാണ്. പക്ഷേ ആ ചില്ലറ തന്റെ ജീവിതത്തിലെ മഹാഭാഗ്യമായി ഉദിച്ചുയരുമെന്ന് ഈ യുവാവിന് അറിയില്ലായിരുന്നു.

ആ ഒരൊറ്റ നിമിഷം കൊണ്ട് ലക്ഷപ്രഭുവായി മാറിയിരിക്കുകയാണ് ആ യുവാവ്. ഈ നേട്ടം തന്റെ ചിന്തകള്‍ക്കും സ്വ്പ്‌നങ്ങള്‍ക്കും അപ്പുറമുള്ളതാണെന്ന് യുവാവ് സമ്മതിക്കുന്നു. വിശദമായ വിവരങ്ങളിലേക്ക്...

അന്ധവിശ്വാസത്തിന് നന്ദി

അന്ധവിശ്വാസത്തിന് നന്ദി

തന്റെ ജീവിതത്തില്‍ ഈ നേട്ടത്തിന് കാരണം അന്ധവിശ്വാസമാണെന്ന് യുഎസ്സിലെ ഡേലവേറില്‍ നിന്നുള്ള യുവാവ് പറയുന്നു. താന്‍ ഉപയോഗിച്ച ഒരു തന്ത്രം അന്ധവിശ്വാസത്തില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് ഡേലവേറില്‍ നിന്നുള്ള യുവാവ് പറയുന്നു. തന്റെ കൈയ്യിലുള്ള ചില്ലറയില്‍ ഭാഗ്യ നാണയം ഉപയോഗിച്ചാണ് ഇയാള്‍ ഇന്‍സ്റ്റന്റ് ലോട്ടറി സ്‌ക്രാച്ച് ചെയ്ത് നോക്കിയത്. അത് വലിയ ഭാഗ്യമായി മാറിയിരിക്കുകയാണ്. തന്റെ ഭാഗ്യ നാണയം കാരണമാണ് ഈ നേട്ടം കൈവരിച്ചതെന്ന അന്ധവിശ്വാസത്തിലാണ് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നത്.

ലക്ഷങ്ങളുടെ ബംപര്‍

ലക്ഷങ്ങളുടെ ബംപര്‍

ആ സ്‌ക്രാച്ചില്‍ യുവാവിന് അടിച്ചത് ഒരു ലക്ഷം യുഎസ് ഡോളറാണ്. സ്വപ്‌നത്തില്‍ പോലും ഇത്ര വലിയൊരു തുക ഇയാള്‍ അടിക്കുമെന്ന് സ്വപ്‌നം കണ്ടിരുന്നില്ല. ഒരു നാള്‍ കുറച്ച് ചില്ലറ മാത്രം കൈയ്യിലുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ഇന്ന് ലക്ഷങ്ങള്‍ കൈയ്യിലുള്ള പണക്കാരനായി യുവാവ് മാറിയിരിക്കുകയാണ്. ഇന്ത്യന്‍ രൂപയില്‍ നോക്കുമ്പോള്‍ 82 ലക്ഷത്തില്‍ അധികം വരുന്ന തുകയാണ് യുവാവിന് അടിച്ചിരിക്കുന്നത്. ദേലവേറിന് സമീപനം ബെയറിലാണ് ഈ യുവാവ് താമസിക്കുന്നു. ഇത് മേരിലാന്‍ഡിന്റെ അതിര്‍ത്തി കൂടിയാണ്.

ലോട്ടറിയെന്നാല്‍ ഭ്രാന്ത്

ലോട്ടറിയെന്നാല്‍ ഭ്രാന്ത്

ഈ യുവാവിന് ലോട്ടറിയെന്നാണ് ഭ്രാന്താണ്. തുടരെ താന്‍ ഇന്‍സ്റ്റന്റ് ലോട്ടറി അടക്കം എടുക്കാറുണ്ടെന്ന് യുവാവ് പറയുന്നു. എന്തുകൊണ്ട് ഈ നാണയം തനിക്ക് ഭാഗ്യമെന്ന് പറയാനെന്ന് കാരണമുണ്ട്. വര്‍ഷങ്ങള്‍ക്കായി ഈ നാണയം ഈ യുവാവിന്റെ കൈവശമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഒരു ഇന്‍സ്റ്റന്റ് ലോട്ടറി സ്‌ക്രാച്ച് ചെയ്യാന്‍ ഈ നാണയമാണ് ഉപയോഗിച്ചത്. അന്ന് അടിച്ചതാണെങ്കില്‍ ആയിരം ഡോളറും. അന്ന് മുതല്‍ തന്റെ ഭാഗ്യ ടിക്കറ്റായി ഈ നാണം മാറുകയായിരുന്നു. ആ വിശ്വാസമാണ് ഒരിക്കല്‍ കൂടി കാത്തുസൂക്ഷിക്കപ്പെട്ടത്.

ആ നാണയം കൈവിട്ടില്ല

ആ നാണയം കൈവിട്ടില്ല

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

ആയിരം ഡോളര്‍ സമ്മാനം അടിച്ച അന്ന് മുതല്‍ ആ നാണയത്തെ ഞാന്‍ കൈവിട്ടില്ലെന്ന് യുവാവ് പറയുന്നു. തന്റെ കൈയ്യില്‍ തന്നെയുണ്ടായിരുന്നു ആ നാണയം. അത് ശരിക്കും ജീവിതത്തിലേക്ക് മഹാഭാഗ്യം കൊണ്ടുവന്നുവെന്നും യുവാവ് വ്യക്തമാക്കി. മേരിലാന്‍ഡ് ലോട്ടറിയുടെ ബ്ലിസാര്‍ഡ് ബക്ക്‌സ് സ്‌ക്രാച്ച് ഓഫ് ഗെയിമാണ് യുവാവ് കളിച്ചത്. അതായത് പത്ത് ഡോളറിന്റെ ടിക്കറ്റെടുത്ത യുവാവിന് പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള നേട്ടങ്ങളാണ് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്. ആര് പറഞ്ഞാലും ചിലപ്പോള്‍ ഇത് വിശ്വസിച്ചെന്ന് അന്ധവിശ്വാസമെന്ന് പറഞ്ഞ് യുവാവിനെ കളിയാക്കുകയും ചെയ്യും. പക്ഷേ അതൊന്നും താന്‍ കാര്യമാക്കില്ലെന്ന് ഇയാള്‍ പറയുന്നു.

വിശ്വസിക്കാന്‍ പറ്റാത്ത കാര്യം

വിശ്വസിക്കാന്‍ പറ്റാത്ത കാര്യം

ആ നാണയം ഉപയോഗിച്ച് ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കുമ്പോള്‍ മനസ്സിലൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അതിലെ ഫലം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. സമ്മാനമടിച്ചെന്ന് വിശ്വാസമാവാത്തത് കൊണ്ട് ഒരു ചെറുകിട കച്ചവടക്കാരന്റെ അടുത്തെത്തി. ടിക്കറ്റൊന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയ കച്ചവടക്കാരന്‍ ഇത് ഉറപ്പിച്ചതോടെ വലിയ ആവേശത്തിലായിരുന്നു യുവാവ്. നിലവില്‍ സെക്യൂരിറ്റി മേഖലയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. തല്‍ക്കാലം ഈ പണം മുഴഉവന്‍ ബാങ്കില്‍ നിക്ഷേപിക്കാനാണ് യുവാവിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+