Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിനൊപ്പം യാത്രയ്ക്ക് പണമില്ല, താല്‍പര്യമില്ലാതെ എടുത്ത ടിക്കറ്റില്‍ വയോധികന്‍ ലക്ഷാധിപതി

ഇപ്പോള്‍ ഒരു അമേരിക്കന്‍ വയോധികന് ജാക്‌പോട്ട് അടിച്ചിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്താണ് ഈ നേട്ടം അയാളെ തേടിയെത്തിയത്.

us lottery

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കുന്നത് ശരിക്കുമൊരു ഭാഗ്യമാണ്. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള സമയത്ത് അത് അടിക്കുമോ? ഒരിക്കലും അങ്ങനെ അടിക്കാറില്ല. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത, എന്നാല്‍ ആവശ്യങ്ങള്‍ നടത്താന്‍ കഴിയുന്ന സമയത്തായിരിക്കും ആ ലോട്ടറി കൈയ്യിലെത്തുക. പക്ഷേ വലിയ ബുദ്ധിമുട്ടുള്ള ഒരു സമയത്ത് നമ്മളെ തേടി ലോട്ടറി വന്നാല്‍ എങ്ങനെയിരിക്കും.

അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഇപ്പോള്‍ ഒരു അമേരിക്കന്‍ മധ്യവയസ്‌കന് ജാക്‌പോട്ട് അടിച്ചിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്താണ് ഈ നേട്ടം അയാളെ തേടിയെത്തിയത്. അത് ഇയാള്‍ ഇപ്പോള്‍ ആഘോഷിക്കാന്‍ പോവുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

കുടുംബത്തിനൊപ്പം യാത്രയ്ക്ക് പണമില്ല

കുടുംബത്തിനൊപ്പം യാത്രയ്ക്ക് പണമില്ല

അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ റോബര്‍ട്ട് മക് ക്ലീന്‍ കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്നയാളാണ്. കുറച്ച് കാലമായി തന്റെ കുടുംബത്തിനൊപ്പം കുറച്ച് സമയം ചെലവിടണമെന്ന് റോബര്‍ട്ട് ആഗ്രഹിച്ചിരുന്നു. അതിനായി ഒരു യാത്ര പോകണമെന്നായിരുന്നു റോബര്‍ട്ടിന്റെ ആഗ്രഹം. അതിലൂടെ കുടുംബത്തിന്റെ സന്തോഷം മെച്ചപ്പെടുത്താനും അവര്‍ക്കൊപ്പം കൂടുതല്‍ സമയം പങ്കുവെക്കാനും റോബര്‍ട്ടിന് സാധിക്കുമായിരുന്നു. പക്ഷേ ഇതിനുള്ള പണം എവിടെയെന്നായിരുന്നു പ്രധാന ചോദ്യം. ഒരു യാത്രയ്ക്കുള്ള പണം റോബര്‍ട്ടിന്റെ കൈവശം ഉണ്ടായിരുന്നില്ല.

താല്‍പര്യമില്ലാത്ത ലോട്ടറിയെടുത്തു

താല്‍പര്യമില്ലാത്ത ലോട്ടറിയെടുത്തു

റോബര്‍ട്ട് ഇടയ്ക്ക് ഭാഗ്യം പരീക്ഷിക്കുന്നയാളാണ്. എന്നാല്‍ വെറുതെ പണം കളയേണ്ടെന്ന് കരുതിയിരുന്ന റോബര്‍ട്ടിന് അപ്രതീക്ഷിതമായിട്ടാണ് ഈ ലോട്ടറി എടുക്കേണ്ടി വന്നത്. 63കാരനായ റോബര്‍ട്ട് നോര്‍ത്ത് കരോലിനയിലെ ഒരു കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ നിന്നായിരുന്നു ടിക്കറ്റ് വാങ്ങിയത്. 20 ഡോളറായിട്ട് പോലും അത് വാങ്ങാന്‍ റോബര്‍ട്ട് തീരുമാനിക്കുകയായിരുന്നു. സ്‌ക്രാച്ച് ലോട്ടറിയാണ് റോബര്‍ട്ട് എടുത്തത്. അതുമായി വീട്ടില്‍ പോകുമ്പോള്‍ ഒരിക്കല്‍ പോലും റോബര്‍ട്ടിന് ഒരിക്കലും തന്റെ ആഗ്രഹങ്ങള്‍ വിശ്വസിക്കില്ലായിരുന്നു.

എന്തൊരു ഷോക്കാണ്

എന്തൊരു ഷോക്കാണ്

ഈ ടിക്കറ്റ് പരിശോധിക്കാന്‍ തുടങ്ങിയമ്പോള്‍ നാടകീയ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. ശരിക്കും സ്‌ക്രാച്ച് കാര്‍ഡ് പരിശോധിച്ചപ്പോള്‍ ഒരായുഷ്‌കാലത്തേക്കുള്ള ഷോക്കാണ് കിട്ടിയതെന്ന് റോബര്‍ട്ട് പറയുന്നു. തുടരെ കുറച്ച് പൂജ്യങ്ങളാണ് വയോധികന്റെ മുന്നിലേക്ക് വന്നത്. പൂജ്യം വന്നത് കൊണ്ട് എത്രയാണ് അടിച്ച തുകയെന്ന് ഈ വയോധികന്‍ കണ്ടെത്താന്‍ വൈകി. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണ് ഈ ലോട്ടറി ജാക്‌പോട്ട് അടിച്ചതെന്ന് വയോധികന്‍ ലോട്ടറി അധികൃതരോട് പറഞ്ഞു.

ലക്ഷങ്ങളുടെ വരവ്

ലക്ഷങ്ങളുടെ വരവ്

5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

റോബര്‍ട്ടിന് ഇനി പ്രതീക്ഷിച്ച പോലെ തന്നെ കുടുംബത്തിനൊപ്പം നല്ലൊരു യാത്ര പോകാം. അവരുടെ സന്തോഷവും കാണാന്‍ സാധിക്കും. ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനം അടിച്ചിരിക്കുന്നത്. 82 ലക്ഷം രൂപയില്‍ അധികം വരുന്ന തുകയാണിത്. യാത്ര എങ്ങോട്ടായിരിക്കണമെന്ന കാര്യത്തില്‍ റോബര്‍ട്ടിന് കൃത്യമായ ധാരണയുണ്ട്. മെക്‌സിക്കോയിലെ തുലുമിലേക്കാണ് കുടുംബത്തിനൊപ്പം റോബര്‍ട്ട് യാത്ര പോകുന്നത്. തനിക്ക് പണത്തിന്റെ പ്രശ്‌നങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാനാവും. കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഇത് സന്തോഷം പകരുന്നതാണെന്ന് റോബര്‍ട്ട് പറഞ്ഞു.

മകളുമായി പങ്കുവെക്കും

മകളുമായി പങ്കുവെക്കും

ഈ പണം മുഴുവന്‍ തനിക്ക് ഒറ്റയ്ക്ക് എടുക്കാന്‍ തോന്നുന്നില്ലെന്ന് റോബര്‍ട്ട് പറയുന്നു. മകളോടാണ് ഈ വിവരം ആദ്യം പങ്കുവെച്ചത്. തന്റെ മുറിയില്‍ നിന്ന് ആദ്യം ഒരു അലര്‍ച്ചയാണ് കേട്ടത്. അത് മകളുടേതയായിരുന്നു. ഉറപ്പായും ആ ലോട്ടറി കണ്ടുവെന്നും, അതില്‍ സമ്മാനം അടിച്ചതായും അവള്‍ക്ക് മനസ്സിലായി എന്നും തനിക്ക് മനസ്സിലായെന്ന് റോബര്‍ട്ട് പറഞ്ഞു. നികുതിയും കഴിഞ്ഞ് 71256 ഡോളറാണ് റോബര്‍ട്ടിന് ലഭിക്കും. ഗ്രീന്‍സ്ബ്‌റോയില്‍ നിന്നാണ് ഈ ടിക്കറ്റ് അദ്ദേഹം എടുത്തത്. എന്തായാലും ഈ പണം കൊണ്ട് അടിച്ചുപൊൡക്കാനാണ് റോബര്‍ട്ടിന്റെ തീരുമാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+