Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തെടുത്താലും ഭാഗ്യം, പെയിന്റിങ് കടക്കാരന് ഒരു വര്‍ഷത്തിനിടെ രണ്ടാം ബംപര്‍, കോടികള്‍ കൈയ്യില്‍

ബ്രാഡ് ആളൊരു ഭാഗ്യം പിന്തുടരുന്നയാളാണ്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ വന്‍ ബംപറാണ് അദ്ദേഹത്തിന് അടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 28840 യുഎസ് ഡോളറാണ് ബ്രാഡിന് സമ്മാനമായി കിട്ടിയത്.

US LOTTERY

വാഷിംഗ്ടണ്‍: ഭാഗ്യം നമ്മള്‍ വിചാരിക്കുന്നത് പോലെ എപ്പോഴും കിട്ടുന്ന കാര്യമല്ല. പല തവണ പ്രാര്‍ത്ഥിച്ചിട്ടായിരിക്കും ഒരു ഭാഗ്യം ജീവിതത്തില്‍ മൊത്തത്തില്‍ കിട്ടുക. പക്ഷേ ഒരു മധ്യവയസ്‌കന് ഇപ്പോള്‍ ഭാഗ്യത്തെ തുടര്‍ന്ന് തട്ടിതടഞ്ഞ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഏറ്റവും ഒടുവിലായി അടിച്ച ലോട്ടറിയും അമ്പരപ്പിക്കുന്ന തരത്തിലാണ്.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് ഇയാള്‍ ലോട്ടറി തന്നെ എടുക്കുന്നത്. അതും ഒരു യാത്രയില്‍ സംഭവിച്ചതാണ്. അത് ഇപ്പോള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഇയാളെ എത്തിച്ചിരിക്കുകയാണ്. എന്തിനേറെ പറയുന്നു. ഇയാള്‍ക്ക് പോലും ഈ നേട്ടം വിശ്വസിക്കാനായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്.....

പെയിന്റിങ് ബിസിനസുകാരന്‍

പെയിന്റിങ് ബിസിനസുകാരന്‍

image credit: iowa lottery

അന്‍പതുകാരനായ ബ്രാഡ് കാര്‍ട്ടറാണ് ആ ഭാഗ്യവാന്‍. തന്റെ ജീവിതത്തില്‍ ഭാഗ്യം ഇങ്ങനെ അനുഗ്രഹം ചൊരിയുമെന്ന് അദ്ദേഹം വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. പെയിന്റിങ് ബിസിനസ് നടത്തുകയാണ് അദ്ദേഹം. ആ ദിവസം സംഭവിച്ചത് ബ്രാഡ് ഓര്‍ത്തെടുക്കുക. സ്വന്തം വാന്‍ കഴുകിയ ശേഷം ഒന്ന് പുറത്തുപോവാന്‍ അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു. ഒരു ചെറിയ യാത്രയായിരുന്നു അത്. പോകുന്ന വഴി സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒന്ന് കയറിയതാണ് ബ്രാഡിന്റെ ഭാഗ്യം നഷ്ടമായില്ലെന്ന് തെളിയിച്ചത്. അതും വളരെ നിസ്സാരമായ ഒരു കാര്യത്തിനാണ് ബ്രാഡ് സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്.

സോഡ വാങ്ങാനെത്തി

സോഡ വാങ്ങാനെത്തി

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിര്‍ത്തിയത് തന്റെ കുറച്ച് സോഡ വാങ്ങുന്നതിനാണ്. പോകുന്ന വഴി ദാഹമകറ്റാനായിരുന്നു ഇത്. ഒപ്പം അവിടെ കണ്ട അയോവ ലോട്ടറി ടിക്കറ്റും അദ്ദേഹമെടുത്തു. ഇതില്‍ അദ്ദേഹത്തിന് കിട്ടിയ തുക കണ്ടിട്ട് അദ്ദേഹം തന്നെ ഞെട്ടിയിരിക്കുകയാണ്. അയോവയിലെ ഡെസ് മോയിനസിലെ താമസക്കാരനാണ് അദ്ദേഹം. സൂപ്പര്‍ സെവന്‍സ് പ്രോഗസ്സീവ് ഇന്‍സ്റ്റാ പ്ലേ ടിക്കറ്റാണ് കാര്‍ട്ടര്‍ എടുത്തത്. നാലേമുക്കല്‍ ലക്ഷത്തില്‍ അധികം ഡോളറാണ് അദ്ദേഹത്തിന് സമ്മാനമടിച്ചത്. ഇത്. മൂന്ന് കോടി 65 ലക്ഷം രൂപയില്‍ അധികം വരും.

ഭാഗ്യം പിന്തുടരുന്നയാള്‍

ഭാഗ്യം പിന്തുടരുന്നയാള്‍

ബ്രാഡ് ആളൊരു ഭാഗ്യം പിന്തുടരുന്നയാളാണ്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ വന്‍ ബംപറാണ് അദ്ദേഹത്തിന് അടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 28840 യുഎസ് ഡോളറാണ് ബ്രാഡിന് സമ്മാനമായി കിട്ടിയത്. രണ്ടാമത്തെ ബംപറും, അതിലെ സമ്മാനവും കണ്ടപ്പോള്‍ ഷോക്കായി പോയെന്ന് ബ്രാഡ് പറയുന്നു. ശരിക്കും വിശ്വാസം വരുന്നില്ലായിരുന്നു. വീണ്ടും പരിശോധിച്ച് നോക്കി. പല ആവര്‍ത്തി ഇത് തുടര്‍ന്നു. ശരിക്കും പറഞ്ഞാല്‍ ഒടുവില്‍ അത് ഞാന്‍ വിശ്വസിക്കുകയായിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയതെന്ന് ബ്രാഡ് പറഞ്ഞു.

ഭാര്യയെ വിളിച്ച് പറഞ്ഞു

ഭാര്യയെ വിളിച്ച് പറഞ്ഞു

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

അതേസമയം സമ്മാനം അടിച്ചു എന്ന് ഉറപ്പായപ്പോള്‍ ആദ്യം വിളിച്ചത് ഭാര്യയെയാണ്. അവളെ വിളിച്ച് കാര്യം പറഞ്ഞു. എഞ്ചലിനോട് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. ശരിക്കും വികാരഭരിതനായിരുന്നു ഞാന്‍. വാക്കുകള്‍ക്കായി തപ്പിതടഞ്ഞപ്പോള്‍ അവള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായില്ലഎനിക്ക് ലോട്ടറിയടിച്ചെന്ന് മനസ്സിലായതുമില്ല. ഒടുവില്‍ വളരെ ശാന്തനായി ഞാന്‍ പറഞ്ഞപ്പോഴാണ് അവള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്.

ബന്ധുക്കളെയും അറിയിച്ചു

ബന്ധുക്കളെയും അറിയിച്ചു

എനിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് ഭാര്യയോടും, മക്കളോടും, ബന്ധുക്കളോടുമെല്ലാം ടിക്കറ്റ് വീണ്ടും പരിശോധിച്ച് നോക്കാന്‍ പറഞ്ഞു. അവരെല്ലാം പരിശോധിച്ച് നോക്കിയിട്ടാണ് സമ്മാനം ഉറപ്പിച്ചത്. അതിലൊരാള്‍ ഉറപ്പിച്ചപ്പോള്‍ ഞാനാകെ ഷോക്കിലായിരുന്നുവെന്ന് കാര്‍ട്ടര്‍ പറഞ്ഞു. ഈ പണമെല്ലാം എങ്ങനെ ചെലവാക്കുമെന്ന് തനിക്കോ ഭാര്യക്കോ അറിയില്ല. ഒരു വലിയ പുതിയ അടുക്കള നിര്‍മിക്കാന്‍ പ്ലാനുണ്ട്. ഇപ്പോഴത്തെ വീട്ടില്‍ പുതിയൊരു അടുക്കള ഉണ്ടാക്കുകയോ അതല്ലെങ്കില്‍ പുതിയൊരു വീട് വാങ്ങുകയോ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+