33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ
വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരാള്‍ക്ക് എത്ര തവണ ലോട്ടറിയടിക്കും. അതൊക്കെ നമ്മുടെ ഭാഗ്യം പോലെയിരിക്കും. എന്നാല്‍ അങ്ങനെ ഒരാളാണ് മൈക്ക് ലൂസിയാനോ. ഒന്നോ, രണ്ടോ തവണയല്ല ഇയാള്‍ക്ക് ലോട്ടറിയടിച്ചിരിക്കുന്നത്. നാല് തവണയാണ് ജാക്‌പോട്ട് ഭാഗ്യം ലൂസിയാനോയെ തേടിയെത്തിയത്. എന്നാല്‍ ജീവിതത്തില്‍ ലോട്ടറി എടുക്കാതെ പറ്റില്ലെന്ന അവസ്ഥയിലാണ് ഇയാള്‍.

കടുത്ത ആസക്തിയാണ് ലോട്ടറിയോട് ഇയാള്‍ക്കുള്ളത്. എന്നാല്‍ ലോട്ടറി അടിച്ചവരുടെ ജീവിതം അത്ര സുഖകരമല്ലെന്ന് കൂടി വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഒരുപാട് പ്രശ്‌നങ്ങളെ കൂടി ഈ അവസരത്തില്‍ നേരിടേണ്ടി വരുമെന്നാണ് ലൂിസയാനോയുടെ മുന്നറിയിപ്പ്. വിശദമായ വിവരങ്ങളിലേക്ക്....

അതായത് നാല് ജാക്ക്‌പോട്ടുകളില്‍ നിന്ന് ഇതുവരെ 4.6 മില്യണ്‍ ഡോളറുകളാണ് ഇതുവരെ ലൂസിയാനോയ്ക്ക് സമ്മാനമായി അടിച്ചത്. 1999 മുതല്‍ മൈക്കിന് ലോട്ടറി അടിക്കുന്നുണ്ട്. 38 കോടി രൂപയോളം വരും ഇത്. എന്നാല്‍ ഈ പണം കൊണ്ട് പ്രശ്‌നങ്ങളുണ്ടാവുമെന്ന് പറയുകയാണ് മൈക്ക്. പ്രത്യേകിച്ച് ജീവിതം തന്നെ മാറി മറിയുന്ന തുക ലഭിച്ചാല്‍ അത് വലിയ വെല്ലുവിളിയാവും. അതേസമയം തനിക്ക് അടിച്ചത് പോലെ ലോട്ടറിയടിച്ചാല്‍ ആര്‍ക്കും ജീവിതത്തില്‍ യാതൊന്നും പേടിക്കാതെ ജീവിക്കാം.

അതേസമയം എല്ലാവര്‍ക്കും തന്റെ ജീവിതത്തിലെ പോലുള്ള കാര്യങ്ങളായിരിക്കില്ല സംഭവിക്കുകയെന്ന് ലൂസിയാനോ മുന്നറിയിപ്പ് തരുന്നത്. വ്യക്തിജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് പേര്‍ക്ക് ഇതുപോലെ പണം ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ജീവിതത്തില്‍ വലിയ തിരിച്ചടിയും നേരിട്ടിട്ടുണ്ട്. പലതവണ ലോട്ടറി അടിച്ചവരുണ്ട്. എന്നാല്‍ ഇവര്‍ക്കൊക്കെ വലിയ നഷ്ടം നേരിട്ടതായി തനിക്ക് അറിയാമെന്നും ലൂസിയാനോ പറയുന്നു.

1999ലാണ് ലൂസിയാനോയ്ക്ക് ആദ്യമായി ലോട്ടറി അടിക്കുന്നത്. അന്ന് ഒരു ലക്ഷം ഡോളറാണ് സമ്മാനമായി കിട്ടിയത്. ഇന്നാണെങ്കില്‍ 82 ലക്ഷം രൂപയ്ക്ക് മുകളിലുണ്ടാവുമായിരുന്നു. പിന്നെയും ഭാഗ്യം അദ്ദേഹത്തെ മൂന്ന് തവണ കൂടി തേടിയെത്തി. മൂന്ന് മില്യണിന്റെ ലോട്ടറി 2016ലാണ് ലൂസിയാനോയ്ക്ക് വീണ്ടും അടിച്ചു. ഇത്തവണ കിട്ടിയത് ഇരുപത് കോടിയോളം രൂപയാണ്. അടുത്ത ഭാഗ്യ 2021ലായിരുന്നു. അഞ്ച് ലക്ഷം ഡോളറായിരുന്നു സമ്മാനം. നാല് കോടി 13 ലക്ഷം രൂപയായിരുന്നു സമ്മാനം. ഏതൊരു മനുഷ്യനും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അത്ര തുകയാണ് കിട്ടിയത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
നേരത്തെ പെനിനിസല്‍വാനിയ ലോട്ടറിയിലായിരുന്നു വന്‍ തുക അദ്ദേഹത്തിന് ലഭിച്ചത്. എന്നിട്ടും ഭാഗ്യം ലൂസിയാനോയെ വിട്ടുപോയില്ല. ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും ഭാഗ്യം തേടിയെത്തി. ഒരു മില്യണാണ് സമ്മാനമായി അടിച്ചത്. എട്ട് കോടി 26 ലക്ഷം രൂപയുണ്ടാവും ഈ തുക. എന്നാല്‍ ലോട്ടറി എടുക്കുന്നത് ഇപ്പോഴും നിര്‍ത്തിയിട്ടില്ല. എന്നാല്‍ ജനുവരിക്ക് ശേഷം തനിക്ക് അയ്യായിരം ഡോളറൊക്കെയാണ് സമ്മാനമായി കിട്ടാറുള്ളതെന്ന് ലൂസിയാനോ പറഞ്ഞു. ഇപ്പോള്‍ ലോട്ടറിയെടുക്കുന്നത് അദ്ദേഹത്തിന് ഹരമായി മാറിയിരിക്കുകയാണ്.

അതേസമയം ഇപ്പോള്‍ ആരേക്കാളും, ലോട്ടറി എങ്ങനെയാണ് അടിക്കുകയെന്ന് ലൂസിയാനോയ്ക്ക് അറിയാം. ലോട്ടറി അടിച്ചിട്ടും, പലരും നേരിടുന്ന പ്രശ്‌നം, അത് എങ്ങനെ ചെലവാക്കുമെന്ന് അറിയാത്തതാണ്. കൂടുതല്‍ പണം വരുമ്പോള്‍, കൂടുതലായി ചെലവാക്കും. അതാണ് വലിയ പ്രശ്‌നത്തിലേക്ക് നയിക്കുക. സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളെ തേടി വന്ന ഭാഗ്യം ദുരന്തമായി മാറുമെന്നാണ് ലൂസിയാനോയുടെ മുന്നറിയിപ്പ്. താന്‍ ഇതുവരെ ജോലി കളഞ്ഞിട്ടില്ല. ബാര്‍ ബിസിനസുമായി തന്നെ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലയിലേക്ക് ഒരു ട്രിപ്പും അദ്ദേഹം പ്ലാന്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications