അരലക്ഷം അടിച്ചിട്ടും മോഹം മാറിയില്ല; ലോട്ടറി തുടരെ എടുത്തു; സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത കാര്യം

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കുന്നത് ഏതൊരാള്‍ക്കും വലിയ ആഗ്രഹമുള്ള കാര്യമായിരിക്കും. എന്നാല്‍ അതിനായി നമ്മള്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകയൊന്നുമില്ല. പക്ഷേ ഒരിക്കല്‍ അടിച്ചു കഴിഞ്ഞാല്‍ പിന്നെ ആ അഡിക്ഷന്‍ നമ്മളെ വിട്ടുപോവുകയില്ല. വീണ്ടു വീണ്ടും സമ്മാനം അടിക്കണമെന്ന തോന്നല്‍ നമുക്കുണ്ടാവാം. ലോട്ടറിയുടെ ആവേശം അങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുക.
അത് പെട്ടെന്ന് ഒന്നും നമ്മളെ വിട്ടുപോവുകയില്ല. അമേരിക്കയില്‍ നിന്നുള്ള ഒരു യുവാവിന് ഈ രണ്ട് കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. എന്നാല്‍ ഇയാളുടെ അതിമമോഹം കാരണം ജീവിതത്തില്‍ വലിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. അത് എന്താണെന്ന് നോക്കാം....

700 ഡോളര്‍ അടിച്ചിട്ടും സമാധാനമില്ല
മിഷിഗണിലെ മസ്‌കെഗോണ്‍ കൗണ്ടിയില്‍ നിന്നുള്ള യുവാവിനാണ് സമ്മാനം ആദ്യത്തെ പരിശ്രമത്തില്‍ തന്നെ കിട്ടിയിരിക്കുന്നത്. പക്ഷേ ആ സമ്മാനം കൊണ്ട് പിന്നീട് സംഭവിച്ച കാര്യം അമ്പരപ്പിക്കുന്നതായിരുന്നു. ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഈ യുവാവിന്റെ ജീവിതത്തില്‍ സംഭവച്ചിരിക്കുന്നത്. ആദ്യത്തെ ശ്രമത്തില്‍ ഇയാള്‍ക്ക് അടിച്ചിരിക്കുന്നത് 700 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഇത് 57000 രൂപയില്‍ അധികം വരുമിത്. എന്നാല്‍ ഈ സമ്മാനം ഇയാളെ ലോട്ടറിക്ക് അഡിക്ടായി മാറ്റുകയായിരുന്നു.

ടിക്കറ്റുകളുടെ ക്രേസ് മാറിയില്ല
ഒരിക്കല്‍ സമ്മാനം അടിച്ചതോടെ ഇയാള്‍ വീണ്ടും പലതവണ ടിക്കറ്റ് എടുക്കുകയായിരുന്നു. നാല്‍പ്പതുകാരന്റെ ജീവിതത്തില്‍ പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു. മിഷിഗണ്‍ ലോട്ടറിയുടെ ഓണ്‍ലൈന്‍ റോയല്‍ വിഐപി ടിക്കറ്റുകളായിരുന്നു യുവാവ് എടുത്തിരുന്നത്. സമ്മാനം അടിച്ചത് എങ്ങനെയെന്ന് യുവാവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് രാവിലെ നായയെ കൊണ്ട് വീടിന് പുറത്ത് നടത്തിക്കാന്‍ കൊണ്ടുപോയതാണ് യുവാവ്. ആ ചെറിയൊരു ഇടവേളയാണ് ജീവിതത്തിലെ ആദ്യത്തെ ഭാഗ്യം സമ്മാനിച്ചത്.

അതാ വരുന്ന ജാക്ക്‌പോട്ട്
ആദ്യം അടിച്ചത് 700 ഡോളറായിരുന്നു. ഇതിന്റെ ഒരു അമ്പരപ്പ് കുറച്ച് നേരത്തേക്ക് യുവാവിനുണ്ടായിരുന്നു. വൈകാതെ തന്നെ ആവേശം മൂത്ത ഇയാള്‍ അടുത്ത ഗെയിമിലേക്ക് പ്രവേശിക്കുകയായിരുന്നു. ജാക്‌പോട്ട് മ്ത്സരമായിരുന്നു അത്. മിഷിഗണ്‍ ലോട്ടറി നിര്‍ദേശിച്ചത് പ്രകാരമായിരുന്നു മത്സരം. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യം തനിക്ക് ഹൃദയാഘാതം വരെ ഉണ്ടാക്കാമായിരുന്ന കാര്യമാണെന്ന് യുവാവ് പറയുന്നു. മൂന്ന് ലക്ഷം യുഎസ് ഡോളറാണ് യുവാവിന് ജാക്‌പോട്ടായി അടിച്ചത്. രണ്ട് 47 ലക്ഷം രൂപയില്‍ അധികം വരുന്ന റെക്കോര്‍ഡ് തുകയായിരുന്നു ഇത്.












Click it and Unblock the Notifications