പിതാവിന്റെ സംസ്‌കാര ദിവസത്തില്‍ അമേരിക്കക്കാരന് ഞെട്ടിച്ച മഹാഭാഗ്യം; അടിച്ചത് കോടികളുടെ ലോട്ടറി

പിതാവ് മരിച്ച വേദനയില്‍ നില്‍ക്കുകയായിരുന്ന ഒരു അമേരിക്കക്കാരനെ തേടിയാണ് വലിയ ഭാഗ്യമെത്തിയത്. ഈ സന്തോഷത്തില്‍ മതിമറിക്കണോ അതോ നിശബ്ദനാവണോ എന്ന ധര്‍മസങ്കടത്തിലാണ് ഇയാള്‍.

us lottery

വാഷിംഗ്ടണ്‍: ജീവിതത്തിലെ ഏറ്റവും തകര്‍ന്ന് നില്‍ക്കുന്ന ദിവസം നമ്മളെ തേടി സന്തോഷ വാര്‍ത്തയെത്തുമോ? ഇനി അങ്ങനെ വന്നാല്‍ തന്നെ നമ്മള്‍ ഏത്രത്തോളം സന്തോഷിക്കാന്‍ പറ്റും. അത്തരമൊരു ഞെട്ടിക്കുന്ന അവസ്ഥയിലൂടെയാണ് ഒരു അമേരിക്കന്‍ മധ്യവയസ്‌കന്‍ കടന്നുപോയിരിക്കുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഇയാള്‍ക്ക് ലോട്ടറി അടിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ഭാഗ്യം അയാളെ തേടിയെത്തുന്നത് പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴാണ്. ഭാഗ്യം വരുന്ന സമയത്തെ കുറിച്ച് പോലും ചിന്തിക്കാതെ ഇരിക്കുമ്പോഴാണ് ഇത്തരമൊരു നേട്ടം ഇയാളെ തേടിയെത്തുന്നത്. ആ നേട്ടത്തെ വിശദമായി ഒന്ന് പരിശോധിക്കാം.....

പിതാവിന്റെ സംസ്‌കാരത്തിന് ശേഷം

പിതാവിന്റെ സംസ്‌കാരത്തിന് ശേഷം

മസാചുസെറ്റ്‌സിലെ വെസ്റ്റ്ഫീല്‍ഡില്‍ നിന്നുള്ള തിമോത്തി ഒക്കോണറാണ് ബംപറടിച്ച ഭാഗ്യവാണ്. തിമോത്തി വല്ലാത്തൊരു അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു ആ ഭാഗ്യം തേടിയെത്തിയത്. ലോട്ടറി ടിക്കറ്റ് എടുത്ത അന്ന് തന്നെയാണ് ടിമോത്തിയുടെ പിതാവ് മരിച്ചതും. ്പിതാവിന്റെ സംസ്‌കാരത്തിന് ശേഷം വാങ്ങിയ ടിക്കറ്റിന്റെ ഫലം പരിശോധിക്കാന്‍ അദേഹം തീരുമാനിക്കുകയായിരുന്നു. അടിച്ചതാണെങ്കില്‍ ഒരു മില്യണിന്റെ ഇന്‍സ്റ്റന്റ് ലോട്ടറി ബംപറും. എട്ട് കോടി 13 ലക്ഷം രൂപയില്‍ അധികം വരുന്നൊരു വമ്പനൊരു തുകയാണിത്.

എടുത്തത് പുതിയ ടിക്കറ്റ്

എടുത്തത് പുതിയ ടിക്കറ്റ്

ന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

മസാചുസെറ്റ്‌സ് ലോട്ടറിയിലെ പ്ലാറ്റിനം ജാക്ക്‌പോട്ടിന്റെ ആദ്യ ജേതാവാണ് ടിമോത്തി. ഒരിക്കല്‍ പോലും സ്‌ക്രാച്ച് കാര്‍ഡില്‍ നിന്ന് തനിക്ക് ബംപറടിക്കുമെന്ന് ടിമോത്തി കരുതിയിരുന്നില്ല. ആ ദിനം അങ്ങനെയൊരു കാര്യം ഓര്‍ക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല. ടിക്കറ്റ് വാങ്ങിയ ദിവസം പിതാവിനെ അടക്കം ചെയ്ത് മറ്റൊരു മൂഡിലായിരുന്നു ഞാനെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് സംഭവിച്ച കാര്യങ്ങള്‍ ഒരു സ്വപ്‌നം പോലെയാണ് തോന്നിയതെന്നും തിമോത്തി പറഞ്ഞു.

എല്ലാം മാറിയത് ഇങ്ങനെ

എല്ലാം മാറിയത് ഇങ്ങനെ

പിതാവിന്റെ സംസ്‌കാരം കഴിഞ്ഞാണഅ താന്‍ പുറത്തേക്ക് ഒന്ന് പോയത്. മനസ്സൊന്ന് മാറ്റാന്‍ വേണ്ടിയായിരുന്നു. അന്ന് വൈകീട്ട് പക്ഷേ എന്റെ മനസ്സ് മാറ്റാന്‍ വേണ്ടിയാണ് പുറത്തേക്ക് പോയത്. തനിക്കൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. ആ സമയത്താണ് ലോട്ടറി എടുക്കാന്‍ തോന്നിയത്. മെഗാ മില്യണ്‍ ലോട്ടറിയെടുക്കാനായിരുന്നു തീരുമാനം. കാരണം അത്രയും വലിയൊരു ജാക്ക്‌പോട്ടായിരുന്നു ആ ടിക്കറ്റിന് സമ്മാനമായി ഉണ്ടായിരുന്നത്. അതുകൊണ്ടാണ് മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ടിമോത്തി പറഞ്ഞു.

മുടക്കിയത് ഇരുപത് ഡോളര്‍

മുടക്കിയത് ഇരുപത് ഡോളര്‍

ഇരുപത് ഡോളര്‍ മുടക്കിയാണ് അന്ന് ടിക്കറ്റെടുത്തത്. ഒന്നിലധികം ടിക്കറ്റുകള്‍ ഞാന്‍ വാങ്ങിയിരുന്നുവെന്ന് ടിമോത്തി പറയുന്നു. അതിലൊന്നിനാണ് ഇപ്പോള്‍ സമ്മാനമടിച്ചത്. തന്റെ പിതാവിന്റെ ജീവിതത്തിന്റെ ആഘോഷമാണ് ആ ലോട്ടറി. വലിയൊരു കാര്യമാണ് സംഭവിച്ചതെന്നും തിമോത്തി പറഞ്ഞു. ജനുവരി ഇരുപതിനാണ് തിമോത്തി ഈ സമ്മാനം വാങ്ങാന്‍ ലോട്ടറി ആസ്ഥാനത്തെത്തിയത്. തുടര്‍ന്ന് സമ്മാനം വാങ്ങുകയും ചെയ്തു. ആറര കോടി രൂപയാണ് നികുതി കിഴിച്ച് തിമോത്തിക്ക് സമ്മാനമായി ലഭിച്ചത്.

സുഹൃത്തിനും നല്‍കും

സുഹൃത്തിനും നല്‍കും

ഈ പണം എന്ത് ചെയ്യുമെന്ന് ചോദിക്കുമ്പോഴും തിമോത്തിക്ക് കൃത്യമായ ഉത്തരമുണ്ട്. തനിക്കൊപ്പം ടിക്കറ്റ് എടുക്കാന്‍ വന്ന സുഹൃത്തിന് ഈ പണത്തിന്റെ പാതി നല്‍കും. ബാക്കിയുള്ള തുകയില്‍ കുറച്ച് ഭാഗം നിക്ഷേപിക്കും. കുറച്ച് പണം ഉപയോഗിച്ച് ഒരു യാത്രയ്ക്കും പോകുമെന്നും തിമോത്തി പറഞ്ഞു. വെസ്റ്റ്ഫീല്‍ഡിലെ കണ്‍ട്രീ മാര്‍ട്ടില്‍ നിന്നാണ് ഈ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. പതിനിയായിരം ഡോളര്‍ ഇവര്‍ക്കും സമ്മാനമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q