Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ ശബ്ദം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സൃഷ്ടിച്ചു; മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഭീഷണി കോള്‍!!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തമായ സാധ്യതകള്‍ സംബന്ധിച്ച നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വാര്‍ത്താ വായനയില്‍ അടക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് നിരവധി മാധ്യമങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. ഇതിനൊടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നഷ്ടപ്പെടുത്തുന്ന തൊഴില്‍ അവസരങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

ഇതിനിടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയലില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ മകളുടെ ശബ്ദം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി അനുകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് ഒരു അമ്മ ആരോപിക്കുന്നത്. സംഭവത്തിന്റെ വിശദാംശം പരിശോധിക്കാം.

jennifer

ജെന്നിഫര്‍ ഡിസ്റ്റെഫാനോ എന്ന സ്ത്രീയാണ് അജ്ഞാതരുടെ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം താന്‍ പുറത്ത് പോയപ്പോള്‍ തന്റെ ഫോണിലേക്ക് അജ്ഞാതമായ ഒരു നമ്പറില്‍ നിന്ന് കോള്‍ വന്നു എന്നാണ് ജെന്നിഫര്‍ ഡിസ്റ്റെഫാനോ പറയുന്നത്. കോള്‍ അറ്റന്‍ഡ് ചെയ്ത തനിക്ക് 15 വയസുള്ള മകളുടെ കരച്ചില്‍ ആണ് കേള്‍ക്കാന്‍ സാധിച്ചത് എന്ന് ജെന്നിഫര്‍ ഡിസ്റ്റെഫാനോ പറയുന്നു.

എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ കുഴഞ്ഞുവീണു എന്നാണ് മകള്‍ ബ്രീ പറഞ്ഞത് എന്നും അവള്‍ കരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു എന്നും ജെന്നിഫര്‍ ഡിസ്റ്റെഫാനോ പറയുന്നു. ഇതിനിടെ മറ്റൊരാള്‍ ഫോണില്‍ സംസാരിച്ചു എന്നും നിങ്ങളുടെ മകള്‍ തങ്ങളുടെ കൈയിലാണ് എന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞു എന്നും ജെന്നിഫര്‍ ഡിസ്റ്റെഫാനോ കൂട്ടിച്ചേര്‍ത്തു.

വിളിച്ചയാള്‍ എന്നെ ഭീഷണിപ്പെടുത്തി. നിങ്ങള്‍ പൊലീസിനെയോ മറ്റാരെയെങ്കിലുമോ വിളിച്ചോളൂ. ഞാന്‍ അവളില്‍ മയക്കുമരുന്ന് കുത്തിവെച്ച് എന്റെ വഴിക്ക് പോകും. അവളെ മെക്‌സിക്കോയില്‍ വിടാന്‍ പോകുന്നു എന്നാണ് അയാള്‍ പറഞ്ഞത്. ഈ സമയത്തെല്ലാം പശ്ചാത്തലത്തില്‍ അമ്മേ എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞുള്ള മകളുടെ നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. ആ ശബ്ദം 100 ശതമാനം തന്റെ മകളുടേതായിരുന്നു എന്നാണ് ജെന്നിഫര്‍ ഡിസ്റ്റെഫാനോ പറയുന്നത്.

അവള്‍ കരയുന്ന രീതിയായിരുന്നു അത്. ഒരു നിമിഷം പോലും ഇത് അവളായിരിക്കില്ല എന്ന് ഞാന്‍ സംശയിച്ചില്ല, ജെന്നിഫര്‍ ഡിസ്റ്റെഫാനോ പറഞ്ഞു. വൈകാതെ തന്നെ ഫോണ്‍ വിളിച്ചയാള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഒരു മില്യണ്‍ ഡോളര്‍ തനിക്ക് മോചനദ്രവ്യം വേണം എന്നാണ് അയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ തന്റെ കൈയില്‍ അത്രയും പണമില്ലെന്ന് അവള്‍ പറഞ്ഞപ്പോള്‍ അയാള്‍ അത് 50,000 ഡോളറായി കുറച്ചു.

Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍

ആ സമയത്ത് ജെന്നിഫര്‍ തന്റെ മറ്റൊരു മകളുടെ സ്റ്റുഡിയോയിലായിരുന്നു. ഇതിനിടെ 911 എന്ന നമ്പറിലും ജെന്നിഫറിന്റെ ഭര്‍ത്താവിനേയും വിളിച്ച് ബ്രീ സുരക്ഷിതയാണെന്ന് സ്ഥിരീകരിച്ചു. തട്ടിപ്പ് കോള്‍ വരുമ്പോള്‍ മകള്‍ ബ്രീ ഒരു സ്‌കീ യാത്രയിലായിരുന്നു ജെന്നിഫറിന് മനസിലായി. ഇതോടെയാണ് തന്നെ വിളിച്ചത് തട്ടിപ്പുകാരാണ് എന്ന് ജെന്നിഫറിന് മനസിലായത്.

ബ്രിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊന്നുമില്ലെന്നും എന്നാല്‍ അവളുടെ സ്‌കൂളില്‍ നിന്ന് അവളുടെ ശബ്ദത്തിന്റെ സാമ്പിള്‍ ഉള്‍പ്പെടുന്ന പൊതു അഭിമുഖങ്ങള്‍ ഉണ്ടെന്നും ജെന്നിഫര്‍ വ്യക്തമാക്കി. ഇതില്‍ നിന്നായിരിക്കും തട്ടിപ്പുകാര്‍ ബ്രീക്കിന്റെ ശബ്ദ സാംപിള്‍ ശേഖരിച്ചത് എന്നാണ് അനുമാനം. ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ എല്ലാവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്ന് ജെന്നിഫര്‍ പറഞ്ഞു.

ഇങ്ങനെ ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ അധികാരികളെ അറിയിക്കണമെന്ന് ജെന്നിഫര്‍ മുന്നറിയിപ്പ് നല്‍കി. ഇത് തടയാനുള്ള ഏക പോംവഴി പൊതുജന അവബോധമാണ്. കൂടാതെ, നിങ്ങള്‍ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമോ മറ്റോ ഉണ്ടാകുന്നു എന്നത് നല്ലതായിരിക്കും എന്നും അതുവഴി നിങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള തട്ടിപ്പിന് വിധേയരായിട്ടില്ല എന്ന് ന്ന് സാധൂകരിക്കാനാകും എന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+