• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുതിയിരിക്കാന്‍ ഭൂമി, സൂര്യനില്‍ നിന്ന് വീണ്ടും തീജ്വാലകള്‍ വരും; മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യനിലെ അപ്രവചനീയമായ അന്തരീക്ഷം ഭൂമിക്ക് വെല്ലുവിളിയാവുന്നു. സൂര്യനില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. ഏത് നിമിഷവും ഭൂമിയിലേക്ക് അതിന്റെ തീജ്വാലകള്‍ എത്താമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി സൂര്യനില്‍ സണ്‍സ്‌പോട്ടുകള്‍ രൂപപ്പെടുന്നത് ഭൂമിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

സൂര്യനില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അടുത്ത വര്‍ഷത്തോടെ അവസാനിച്ചില്ലെങ്കില്‍ ഒരുപാട് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്നും ഭയപ്പെടുന്നുണ്ട് ശാസ്ത്രലോകം. അതേസമയം വളരെയധികം ജാഗ്രതയാണ് ഇപ്രാവശ്യവും ഈ സൗര ജ്വാലകള്‍ക്ക് നല്‍കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സൂര്യനില്‍ നിന്ന് വരുന്ന കൊടുങ്കാറ്റുകള്‍ എണ്ണത്തിന്റെ അളവ് പതിന്മടങ്ങായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ഓരോ ദിനത്തിലും സൗരജ്വാലകള്‍ വരുന്നുണ്ട്. അത് കൂടിയ അളവിലോ കുറഞ്ഞ അളവിലോ ആയിരിക്കുമെന്ന് മാത്രം. എന്നാല്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ മാത്രമല്ല പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ജിപിഎസ്സിനെ ആകെ പ്രശ്‌നത്തിലാക്കുന്നുണ്ട്. റേഡിയോ തരംഗങ്ങളെ തന്നെ ഇല്ലാതാവുന്ന അവസ്ഥയിലെത്തിക്കുന്നുണ്ട്. ഉടനെ ഇതൊന്നും അവസാനിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

2

20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി

ഇന്ന് രാത്രിയോ നാളെയോ ആയി ഒരു സൗര കൊടുങ്കാറ്റ് കൂടി ഭൂമിയിലേക്ക് എത്തുകയാണ്. സൂര്യനിലെ അതിശക്തമായ കൊറോണല്‍ മാസ് ഇജക്ഷനിലൂടെയാണ് ഈ തീജ്വാലകള്‍ ഉണ്ടാവുന്നത്. സണ്‍സ്‌പോട്ടുകളില്‍ വന്‍ പൊട്ടിത്തെറിയുണ്ടാവുകയും അത് ബഹിരാകാശത്താകെ നാശം വിതയ്ക്കുകയാണ് ചെയ്യുക. മറ്റ് ഗ്രഹങ്ങളിലേക്കും ഈ തീജ്വാല നേരിട്ട് എത്തിപ്പെടാറുണ്ട്. എന്നാല്‍ ഇവയിലൊന്നും ജീവന്റെ കണങ്ങള്‍ ഇല്ലാത്തത് കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല.

3

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

സ്‌പേസ് വെതര്‍ ഡോട് കോമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജി1 വിഭാഗത്തില്‍ വരുന്ന സൗര കൊടുങ്കാറ്റായിരിക്കും. ഈ വിഭാഗത്തിലുള്ളത് അത്ര അപകടകാരിയല്ല.പക്ഷേ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കും. സൂര്യന്റെ ഉത്തര മേഖലയില്‍ നവംബര്‍ 19നാണ് വിസ്‌ഫോടനം നടന്നത്. ഭൂമിക്ക് വലിയ പ്രശ്‌നങ്ങളുണ്ടായില്ലെങ്കില്‍, മറ്റ് ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണ്.

4

ജി1 സൗര കൊടുങ്കാറ്റുകള്‍ റേഡിയോ തരംഗങ്ങളെ താളം തെറ്റിക്കാന്‍ വഴിയൊരുക്കും. ഇത് ജിപിഎസ് സംവിധാനങ്ങളെയും വയര്‍ലെസ് കമ്മ്യൂണിക്കേഷനെയും ബാധിക്കും. ഇതിലൂടെ വിമാനങ്ങളുടെ സമയം താളം തെറ്റാം. ഒരുപാട് വൈകി വിമാനങ്ങള്‍ പറക്കുന്നതിന് കാരണമാകും. കപ്പല്‍ ഗതാഗതവും തടസ്സപ്പെടും. അതേസമയം അതിശക്തമായ സൗര കൊടുങ്കാറ്റുകളാണെങ്കില്‍ ഉപഗ്രഹങ്ങളെയും മൊബൈല്‍ നെറ്റ് വര്‍ക്കുകളെയും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെയും ബാധിക്കും. വൈദ്യുത നിലയങ്ങളെ വരെ ബാധിക്കാം.

5

ആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യംആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യം

അതേസമയം റേഡിയേഷന്‍ മനുഷ്യരെ നേരിട്ട് ബാധിക്കില്ല. പക്ഷേ അടിയന്തര സര്‍വീസുകള്‍ നിലയ്ക്കുന്നതിലൂടെ നിരവധി പേരുടെ ജീവന് അത് ഭീഷണിയാവാം. നിരന്തരം സൂര്യനില്‍പുതിയ സണ്‍സ്‌പോട്ടുകള്‍ രൂപപ്പെടുന്നുണ്ടോ, അതോ പുതിയ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നെല്ലാം ശാസ്ത്രജ്ഞര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പ്രവചനങ്ങളെല്ലാം തെറ്റിച്ചാണ് പലപ്പോഴും സൂര്യനില്‍ വിസ്‌ഫോടനം ഉണ്ടാവുന്നതും, അതിലൂടെ കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിക്കുന്നതും.

English summary
a powerful solar storm may hit earth soon after cme ejection, warning for everyone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X