Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video-സ്‌കൈ ഡൈവിംഗിന് മുന്‍പ് വിമാനത്തിന് മുകളില്‍ വര്‍ക്ക് ഔട്ട്; അമ്പരപ്പിക്കും ഈ വീഡിയോ

വിവിധ മേഖലകളില്‍ ധീരത പ്രകടിപ്പിക്കുന്ന ആളുകളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും കാഴ്ചക്കാരെല്ലാം അവ ആസ്വദിക്കുകയും ചെയ്യാറുണ്ട്. സ്‌കൈ ഡൈവിംഗ് വീഡിയോയ്ക്ക് ഇത്തരത്തില്‍ വലിയ വിഭാഗം കാഴ്ചക്കാരും സോഷ്യല്‍ മീഡിയയിലുണ്ട്.

ഇപ്പോഴിതാ വിമാനത്തിന്റെ സൈഡില്‍ തൂങ്ങിക്കിടന്ന് സ്‌കൈഡൈവ് ചെയ്യുന്ന വനിതയുടെ വീഡിയോ ആണ് തരംഗമാകുന്നത്. ഓഗസ്റ്റ് 1 ന് കാറ്റി വസെനിന എന്ന സ്‌കൈ ഡൈവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

KATI

കാറ്റി വസെനിന ഒരു വിമാനത്തിന്റെ വശത്ത് നിന്ന് തൂങ്ങിക്കിടക്കുന്നതും വയറിനുള്ള ചില വ്യായാമങ്ങള്‍ ചെയ്യുന്നതും കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് അവള്‍ തന്റെ പിടി വിടുവിച്ച് ആകാശത്ത് നിന്ന് നിലത്തേക്ക് കുതിക്കുന്നു.

സ്ലീവ്‌ലെസ് സാരിയില്‍ പ്രിയങ്കയുടെ പോസ്.. കിടിലോല്‍ കിടിലമെന്ന് ആരാധകര്‍

'ആബ്‌സ് വര്‍ക്കൗട്ട് ചെയ്യാനുള്ള ഒരേയൊരു മാര്‍ഗ്ഗം,' എന്ന അടിക്കുറിപ്പോടെയാണ് കാറ്റി വസെനിന ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതിനോടകം ഇന്‍സ്റ്റാഗ്രാമില്‍ 49.2 ദശലക്ഷത്തിലധികം വ്യൂവ്‌സും 5.7 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. മിസ് വസെനിനയുടെ ധീരതയില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ആവേശഭരിതരായി കമന്റ് ചെയ്യുന്നുണ്ട്.

തനിക്ക് ഇതൊരിക്കലും കഴിയില്ല എന്നും, ഹൃദയാഘാതമുണ്ടാകും എന്നും ഒരാള്‍ എഴുതി. അതിശയിപ്പിക്കുന്ന വീഡിയോ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതിനിടെ, മുന്നിലുള്ള ടാന്‍ഡെമുകളും വിംഗ് സ്യൂട്ടറുകളും പുറത്തുകടക്കാന്‍ ഇത്രയധികം സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്ന് മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു.

യു സി എഫ് സ്‌കൂള്‍ ഓഫ് കൈനേഷ്യോളജിയിലെ പി എച്ച് ഡി വിദ്യാര്‍ത്ഥിനിയും വി ഐ പി കോച്ചുമാണ് കാറ്റി വസെനിന. സ്പോര്‍ട്സ്, എക്സൈസ് സയന്‍സുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ യു സി എഫ് സ്‌കൂള്‍ ഓഫ് കൈനേഷ്യോളജി വാഗ്ദാനം ചെയ്യുന്നു.

കാറ്റി വസെനിനയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ അവളുടെ സ്‌കൈ ഡൈവിംഗ് കഴിവുകള്‍ കാണിക്കുന്ന വീഡിയോകള്‍ നിരവധിയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1.3 ലക്ഷത്തിലധികം ഫോളോവേഴ്സ് കാറ്റി വസെനിനക്ക് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+