video: ചാൾസ് രാജാവിന്റെ കിരീടധാരണത്തിനിടെ കുതിരയുടെ നിയന്ത്രണംപോയി,, ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി
ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി. അദ്ദേഹത്തിന്റെ കിരീടധാരണം കഴിഞ്ഞ ദിവസം ആഡംബരമായി തന്നെയാണ് നടന്നത്. ലോകം ഉറ്റുനോക്കിയ ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ കിരീട ധാരണം. 70 വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടീഷ് രാജ കുടുംബത്തിൽ കീരിട ധാരണം നടന്നത്. 1953 ൽ ബ്രിട്ടന്റെ രാജ്ഞിയായി എലിസബത്ത് രാജ്ഞി ഭരണത്തിലേറിയ ശേഷം 74ാം വയസ്സിലാണ് ചാൾസ് ബ്രിട്ടന്റെ കിരീടണം ചൂടിയത്. 5 ഘട്ടങ്ങളിലായി ആണ് കിരീധാരണ ചടങ്ങ് നടന്നത്.
എന്നാൽ ഇപ്പോൾ, കിരീടധാരണച്ചടങ്ങിനിടെ നടന്ന മറ്റൊരു സംഭവമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. പട്ടാഭിഷേക ഘോഷയാത്രയിൽ പങ്കെടുത്ത ഒരു കുതിര ഭയന്നുവിറച്ചതിന് ശേഷം ജനക്കൂട്ടത്തിലേക്ക് പിന്നോട്ട് പായുന്നത് കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറൽ. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് ചാൾസ് മൂന്നാമൻ രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മടങ്ങി മിനിറ്റുകൾക്ക് ശേഷമാണ് സംഭവം. ചാൾസും കാമില രാജ്ഞിയും സഞ്ചരിച്ച ഗോൾഡ് സ്റ്റേറ്റ് കോച്ചിന് തൊട്ടുപിന്നിൽ രാജാവിന്റെ റോയൽ ഹൗസ്ഹോൾഡിലെ ഒരു അംഗവുമായി കുതിര ഇടിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

കുതിരയുടെ നിയന്ത്രണം വിട്ടതോടെ ആളുകളും കുറച്ച് ഭയന്നുപോയി. സംഭവത്തിൽ പരിക്കുകൾ പ്രതീക്ഷിച്ചതിനാൽ സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് ഒരു സ്ട്രെച്ചർ കൊണ്ടുവന്നതായി വെയിൽസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു - എന്നാൽ ആർക്കും അത് ആവശ്യമായി വന്നിട്ടില്ല. ഒരു റിപ്പോർട്ട് അനുസരിച്ച്, പൊതുജനങ്ങൾ ഇതിന് പിന്നിൽ നിൽക്കുകയും വഴിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് കരുതുന്നത്.
ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായിട്ടാണ് ചാൾസും ഭാര്യ കാമിലയും വെസ്റ്റ് മിൻസ്റ്റർ ആബെയിലേക്ക് എത്തിയത്. 6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ ലണ്ടനിൽ നടന്ന ഏറ്റവും വലിയ സൈനിക വിന്യാസം കൂടിയായിരുന്നു ചാൾസിന്റെ കിരീട ധാരണ ചടങ്ങ്.
വെസ്റ്റ് മിൻസ്റ്റർ ആബെയിൽ വെച്ച് ആയിരുന്നു ചടങ്ങ് നന്നത്. ലോകം കാത്തിരുന്ന ചടങ്ങുകളിലേക്ക് 2000 പേർക്കായിരുന്നു ക്ഷണം ലഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്,ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Eye Care: കണ്ണിനടിയിലെ കറുത്തപാടുകൾ ഇനി പഴങ്കഥ, വീട്ടിൽ ഈ 4 സാധനങ്ങൾ ഉണ്ടോ?












Click it and Unblock the Notifications