Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി മനുഷ്യനെ ബാധിച്ച വൈറസ്.... ഓരോന്നായി മനുഷ്യവംശത്തെ ഇല്ലാതാക്കും; അമ്പരപ്പിച്ച് പ്രവചനം

വാഷിംഗ്ടണ്‍: ഭൂമി മനുഷ്യവംശത്തിന്റെ വില്ലനാകുമെന്ന് ഒരു ഗൂഢാലോചന സിദ്ധാന്തം. ടിക് ടോക്കില്‍ ഈ തിയറി വൈറലായി മാറിയിരിക്കുകയാണ്. ഞെട്ടിച്ച കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. ഭൂമി മനുഷ്യവംശത്തെ ഇല്ലാതാക്കുന്ന വൈറസാണെന്നും, പതിയെ അത് സംഭവിക്കുമെന്നും ഇതില്‍ പറയുന്നു. ഈ കോണ്‍സ്പിറസി തിയറി അടങ്ങുന്ന ഒരു ക്ലിപ്പാണ് ടിക് ടോക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

പോഡ്കാസ്റ്റില്‍ അവതാരകരായ വെസ്‌റ്റേണ്‍ കാരിക്കയും ബ്രാണ്ടന്‍ മക്കെല്‍റോയിയുമാണ് ഇത്തരമൊരു ഗൂഢമായ കോണ്‍സ്പിറസി തിയറികള്‍ പറഞ്ഞിരിക്കുന്നത്. ചിലത് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ്. ടിക് ടോക്കിലുള്ള പലരും ഇത് വിശ്വസിക്കുന്നുണ്ട്.

1

മനുഷ്യര്‍ ഈ അന്തരീക്ഷത്തിലെ വൈറസാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. അതാണ് പെരുകി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഭൂമിയെന്നത് ജീവനുള്ള കാര്യമാണ്. അതിന് ജീവനുള്ളത് കൊണ്ടാണ് മനുഷ്യനാകുന്ന വൈറസിനോട് പോരാടുന്നതെന്ന് ഇവര്‍ പറയുന്നു. കിംഗ്‌സ്മാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ വാലന്റൈന്‍ പറയുന്ന തിയറിയാണ് ഇത്.

2

ആ കഥാപാത്രം തന്റെ ക്രൂരകൃത്യങ്ങളെ ന്യായീകരിക്കാനായി പറയുന്ന കാര്യങ്ങള്‍ സത്യമാണൈന്ന് ഈ അവതാരകര്‍ പറയുന്നു. ഒരുലക്ഷത്തില്‍ അധികം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. തനിക്കൊരു ഭ്രാന്തന്‍ കാര്യമാണ് പറയാനുള്ളതെന്ന് ബ്രാന്‍ഡന്‍ മക്കെല്‍റോയ് പറയുന്നുണ്ട്.

3

ഭൂമിക്ക് തീര്‍ച്ചയായും മനുഷ്യവംശത്തെ ഇല്ലാതാക്കാന്‍ നോക്കുകയാണ്. അത് നല്ലതിനാണെന്നും ബ്രാന്‍ഡന്‍ പറയുന്നു. ഭൂമിയാണ് ജീവനുള്ള വസ്തു. അതാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. ഭൂമി ജീവനോടെയുള്ളതിനാല്‍ അതിന്റെ നാഡിവ്യൂഹങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇവിടെ ചെടികളും, അതിന് വേരുകളുമുണ്ട്. അതെല്ലാം ഭൂമിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.

4

അതുകൊണ്ട് ഭൂമി ഒരു ജീവനുള്ള വസ്തുവാണ്. ആ ഭൂമിയെ ബാധിച്ചിരിക്കുന്ന വൈറസാണ് മനുഷ്യരെന്ന് മക്കെല്‍റോയ് പറഞ്ഞു. മനുഷ്യന്റെ ശരീരം രോഗം വന്നാല്‍, പ്രതിരോധിക്കാന്‍ സ്വയം ശീലിക്കും. ആന്റിബോഡികള്‍ ശരീരം ഉല്‍പ്പാദിപ്പിക്കും. അത് വൈറസിനെ അകറ്റുന്നതിന് ചെയ്യുന്ന കാര്യമാണെന്നും ബ്രാന്‍ഡന്‍ വ്യക്തമാക്കി.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

അതുപോലെ ഭൂമിക്ക് വൈറസ് ബാധിച്ചതിനാല്‍, അതുണ്ടാക്കുന്ന സ്വയം പ്രതിരോധമാണ് പ്രകൃതി ദുരന്തങ്ങള്‍. ഭൂകമ്പം, വരള്‍ച്ച, കാട്ടുതീ, എന്നിവയെല്ലാം വൈറസുകളെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണ്. ഭൂമിയെ വേദനിപ്പിക്കുന്ന വൈറസുകളെ അത് പ്രതിരോധിക്കുന്നത് ഈ രീതിയിലാണ്. നമ്മളാണ് ആ വൈറസെന്നും ബ്രാന്‍ഡന്‍ പറഞ്ഞു.

6

അതേസമയം ഈ തിയറിയില്‍ വിശ്വസിക്കുന്നുവെന്നും, കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് അതുകൊണ്ടാണെന്നും ഒരു യൂസര്‍ കുറിച്ചു. ഭൂമിയാണ് ജീവനോടെ ഇരിക്കുന്നതെന്നാണ് സത്യമെന്ന് മറ്റൊരാള്‍ കുറിച്ചു. ഈ തിയറിക്ക് അധിക കാലം നിലനില്‍പ്പില്ലെന്ന് വിമര്‍ശിച്ചവരുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+