ഒരു ദിവസം ഈ യുവതി കഴിക്കുന്നത് ഒരു കിലോ വെണ്ണ.. കണക്കില്ലാത്ത അളവിൽ എണ്ണയും; ഒടുവിൽ സംഭവിച്ചത്
ഈറ്റിംഗ് ഡിസോഡർ എന്നുപറയുന്നത് ചെറിയ കാര്യമൊന്നുമല്ല. കേൾക്കുമ്പോൾ നിസ്സരാമെന്നും തമാശയെന്നുമൊക്കെ തോന്നാമെങ്കിലും പ്രശ്‌നം ഇത്തിരി ഗുരുതരമാണ്. ഇനി പറയാൻ പോകുന്നത് ഈറ്റിംഗ് ഡിസോർഡർ കാരണം പ്രശ്‌നത്തിൽ ആയ ഒരു യുവതിയെക്കുറിച്ചാണ്. ഈറ്റിംഗ് ഡിസോർഡർ ഒരുപക്ഷേ നമ്മുടെ ആരോഗ്യത്തിനെ തന്നെ ബാധിച്ചേക്കാം.
25 വയസ്സുള്ള ഫ്രഞ്ച് യുവതി തന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാനായി ഒരു ദിവസം ഒരു കിലോ വെണ്ണയും എണ്ണയുമാണ് കഴിച്ചത്. എല്ലാ ദിവസവും യുവതി ഇങ്ങനെ തന്നെ ചെയ്യും. കേൾക്കുമ്പോൾ നമുക്ക് വല്ലാത്ത അസ്വസ്ഥത തോന്നിമെങ്കിലും ഇവരെ സംബന്ധിച്ച് വളരെ ആശ്വാസം ലഭിക്കുന്ന കാര്യമാണ് ഇത്. കുറേ കാലമായി ഈ രീതിയാണ് ഇവർ പിന്തുടരുന്നത്. എന്തായാലും ഈ സംഭവത്തെക്കുറിച്ച് വിശദമായി അറിയാം..

ധാരാളം ചോക്ലേറ്റ്, ഫ്രൈകൾ, വെണ്ണ, എണ്ണ എന്നിവ കഴിക്കുന്നത് മാനസിക സമർദ്ദം ചെറുക്കാൻ സഹായിക്കുകയും എന്നും ആ അവസ്ഥയെ തരണം ചെയ്യാൻ സഹായിക്കുമെന്നുമാണ് മനോൻ ഏലിയാസ് ഒൻബൂ പറയുന്നത്. തങ്ങൾ ചെയ്യുന്നതിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് തോന്നാതെ വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന ഒരു മാനസിക രോഗമാണ് ബിഞ്ച് ഈറ്റിംഗ് ഡിസോർഡറെന്നാണ് പറയുന്നത്.
മനോന്റെ കാര്യത്തിൽ, ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്ന നിയന്ത്രിത ഭക്ഷണത്തിന്റെ ഒരു ഘട്ടമാണ് ഇതിന് കാരണമായതെന്ന് ആരോപിക്കപ്പെടുന്നു. മനോനെ സംബന്ധിച്ച് ഇത വളരെ സഹായകരമാണ്. എന്നാൽ ഒരു ദിവസം തന്നെ ഇത്ര വലിയ അളവിൽ ഇത്തരം ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ എന്നതാണ് സംശയം. ഈ രോഗാവസ്ഥ അവസാനം വരെ പലരും തിരിച്ചറിയുന്നില്ല എന്നാണ് മനോൻ പറയുന്നത്.
അമിതമായി ഭക്ഷണ രീതി, സ്വയം ഇഷ്ടമില്ലായമ തോന്നുക, തടിയെക്കുറിച്ച് എപ്പോഴും ചിന്തിക്കുക, ഭക്ഷണം കഴിച്ച ശേഷം കുറ്റബോധം തോന്നുക, മറ്റുള്ളവരുടെ ഒപ്പം ഭക്ഷണം കഴിക്കാതെയിരിക്കുക,ഭക്ഷണത്തിലെ കലോറിയെക്കുറിച്ചും ഭക്ഷണത്തിലെ പ്രത്യേക ചേരുവകളിലും ആസക്തി ഉണ്ടാവുക, ചില ഭക്ഷണം മാത്രം കഴിക്കുക, സങ്കീർണമായ ഭക്ഷണ ക്രമം പിന്തുടരുക, സ്വന്തമായി മാത്രം ഭക്ഷണം ഉണ്ടാക്കി കഴിക്കുക, ഭക്ഷണം കഴിച്ച ശേഷം ചർദ്ദിക്കുക, ഭക്ഷണം കഴിച്ചയുടൻ ബാത്ത് റൂമിൽ പോകുക., മാനസിക സമ്മർദ്ദം, ഉൾവലിയൽ, ക്ഷീണം. മൂഡ് ഇല്ലായ്മ എന്നിവയൊക്കെ ചില ലക്ഷണങ്ങളാണ്..












Click it and Unblock the Notifications