ഭര്‍ത്താവ് എന്തൊരു സ്വീറ്റാണ്; കിട്ടിയത് നല്ല കിടിലം ഗിഫ്റ്റ്, അടിച്ചതാണെങ്കില്‍ ലക്ഷങ്ങള്‍!!
യുവതിക്ക് സ്വന്തം ഭര്‍ത്താവ് നല്‍കിയ സ്‌നേഹ സമ്മാനം വലിയ ഭാഗ്യമായി മാറിയിരിക്കുകയാണ്. ഈ യുവതി ഇന്ന് ലക്ഷാധിപതിയാണ്. അവരുടെ നേട്ടം കേട്ടാല്‍ ആരും അമ്പരന്ന് പോകും

ടൊറന്റോ: ഭര്‍ത്താവിന് സ്വന്തം ഭാര്യമാരോട് എത്ര ഇഷ്ടമുണ്ടാവും. അതിപ്പോള്‍ ഓരോ ആളുകള്‍ക്കും വ്യത്യസ്തമായിരിക്കും. നല്ല സ്‌നേഹമുള്ളയാളാണെങ്കില്‍ ഭാര്യക്ക് ഇടയ്ക്കിടെ സമ്മാനം നല്‍കുന്ന ശീലമുള്ളയാളായിരിക്കും. അത്തരമൊരു യുവതിയുടെ ഭാഗ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
യുവതിക്ക് സ്വന്തം ഭര്‍ത്താവ് നല്‍കിയ സ്‌നേഹ സമ്മാനം വലിയ ഭാഗ്യമായി മാറിയിരിക്കുകയാണ്. ഈ യുവതി ഇന്ന് ലക്ഷാധിപതിയാണ്. അവരുടെ നേട്ടം കേട്ടാല്‍ ആരും അമ്പരന്ന് പോകും. ഒരു ചെറിയ സമ്മാനത്തിലൂടെ വലിയ ഭാഗ്യം അവരെ തേടി വന്ന കാര്യമാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയാവുന്നത്. ആ നേട്ടത്തിന്റെ വിശദാംശങ്ങളിലേക്ക്.....

ഭര്‍ത്താവായാല്‍ ഇങ്ങനെ വേണം
ഭര്‍ത്താവായാല്‍ ഇങ്ങനെ വേണമെന്ന് കാനഡയിലെ ഹാമില്‍ട്ടന്‍ സ്വദേശിയായ ടാന്യ മൊണാഹന്‍ പറയുന്നു. അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ അവര്‍ വിശദീകരിച്ച് തരും. തന്റെ ജീവിതത്തിലേക്ക് ഭാഗ്യ നക്ഷത്രവുമായി വന്നയാളാണ് ഭര്‍ത്താവ് എന്ന് ടാന്യ പറയുന്നു. കാരണം ഇടയ്ക്ക് ചില സമ്മാനങ്ങളൊക്കെ ഭര്‍ത്താവ് തരാറുണ്ട്. അത്തരത്തിലൊരു സമ്മാനമാണ് ഇപ്പോള്‍ ടാന്യയുടെ കുടുംബത്തിന്റെ മൊത്തം തലവര തന്നെ മാറ്റിയത്. ഒന്നും പ്രതീക്ഷിക്കാതെ ബിരിയാണി കിട്ടിയ അവസ്ഥയാണ് ഇതെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.

ക്രിസ്മസിന് കിട്ടിയ സമ്മാനം
image credit: OLG
ഭര്‍ത്താവ് ക്രിസ്മസ് ദിനത്തിലേക്കായി നല്‍കിയ സമ്മാനമാണ് വലിയ നേട്ടമായി മാറിയിരിക്കുന്നത്. ഭര്‍ത്താവ് നല്‍കിയത് ഒരു ലോട്ടറിയാണ്. അതൊരു സമ്മാനമായി കരുതാനും ടാന്യയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പ്രതീക്ഷിച്ചിരുന്നതിലും വലിയ നേട്ടമാണ് ടാന്യക്ക് ലഭിച്ചിരിക്കുന്നത്. ക്രിസ്മസിനുള്ള സ്റ്റഫര്‍ ഗിഫ്റ്റായിട്ടാണ് ഭര്‍ത്താവ് ഈ ലോട്ടറി തന്നത്. നിരവധി സമ്മാനങ്ങള്‍ ക്രിസ്മസിന് കിട്ടും. അതിലേക്കായി ഈ ലോട്ടറി ടിക്കറ്റ് കൂടി വെക്കണമെന്നായിരുന്നു ഭര്‍ത്താവിന്റെ ഭര്‍ത്താവ്. ആ തീരുമാനം വലിയ നേട്ടമായി മാറുകയായിരുന്നു.

വില കൂടിയ ടിക്കറ്റെടുത്തു
ഇന്‍സ്റ്റന്റ് ലോട്ടറിയാണ് ടാന്യയുടെ ഭര്‍ത്താവ് വാങ്ങിയത്. പക്ഷേ അതിന് നല്ല വിലയുണ്ടായിരുന്നു. നൂറ് ഡോളറാണ് ഇതിനായി ചെലവിട്ടത്. 45കാരിയായ ടാന്യ പക്ഷേ അധികം ലോട്ടറിയെടുക്കുന്ന പ്രകൃതക്കാരിയല്ല. വല്ലപ്പോഴും മാത്രമാണ് അവര്‍ ടിക്കറ്റെടുക്കാറുള്ളത്. ഇന്‍സ്റ്റന്റ് ഗെയിമുകള്‍ തന്റെ ഫേവറിറ്റാണെന്ന് ടാന്യ പറയുന്നു. ആ ടിക്കറ്റ് എന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ ഞാനൊരു തമാശ പറഞ്ഞിരുന്നു. ഇത് എന്റെ ഗോള്‍ഡന്‍ ടിക്കറ്റാണെന്നായിരുന്നു പറഞ്ഞത്. എന്തായാലും താന്‍ പറഞ്ഞത് സത്യമായിരിക്കുകയാണ്. അതൊരു ഗോള്‍ഡന്‍ ടിക്കറ്റായിരുന്നു.

കുടുംബത്തോടൊപ്പം ആഘോഷം
ലോട്ടറി അടിച്ചത് ആഘോഷിക്കാതെ എങ്ങനെയാണ്. കുടുംബത്തോടൊപ്പം തന്നെ ആ നേട്ടം ടാന്യ ആഘോഷിച്ചു. ഒരു ലക്ഷം ഡോളറാണ് സമ്മാനമായി അടിച്ചത്. 61 ലക്ഷം രൂപയില്‍ അധികം വരുന്ന തുകയാണിത്. എന്തായാലും ലോട്ടറി അടിച്ചതിലൂടെ കുറച്ച് ആശ്വാസമുണ്ട്. തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഇതിന് മുമ്പ് അത് സാധ്യമല്ലായിരുന്നു. ക്രിസ്മസ് ദിനത്തിലെ ആഘോഷങ്ങളും തിരക്കുകളും ഒക്കെ കഴിഞ്ഞാണ് ഈ ടിക്കറ്റ് ഞാന്‍ പരിശോധിച്ചത്. ആ ടിക്കറ്റ് നോക്കുമ്പോള്‍ ശരിക്കും നെഞ്ചിടിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവിന് നന്ദി പറയുന്നു
നെഞ്ചിടിപ്പോടെയാണ് ആ ടിക്കറ്റ് നോക്കിയത്. കുടുംബം മൊത്തം എനിക്ക് ചുറ്റുമുണ്ടായിരുന്നു. ഭര്‍ത്താവനോടാണ് തനിക്ക് നന്ദി പറയാനുള്ളത്. തീര്‍ച്ചയായും ഇതിന് പകരമൊരു സമ്മാനം അദ്ദേഹത്തിന് ഞാന്‍ നല്‍കും. വളരെ മികച്ച ഒരു പിറന്നാള്‍ സമ്മാനമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും ടാന്യ പറഞ്ഞു. അതേസമയം ഒഎല്‍ജി പ്രൈസ് സെന്ററില്‍ എത്തിയാണ് ടാന്യ സമ്മാനം വാങ്ങിയത്. ഈ പണം ഉപയോഗിച്ച് കുറേ പ്ലാനുകള്‍ അവര്‍ക്കുണ്ട്. പുതിയൊരു വാഹനം വാങ്ങാനാണ് തീരുമാനം. ബില്ലുകള്‍ അടച്ച് തീര്‍ക്കാനുണ്ട്. ബിഗ് ബോണസ് കണ്‍വീനിയസ് സെന്ററില്‍ നിന്നാണ് ഈ ടിക്കറ്റ് അവര്‍ വാങ്ങിയത്.












Click it and Unblock the Notifications